നവംബറിൽ, സൂര്യൻ, ബുധൻ, ശുക്രൻ, ചൊവ്വ തുടങ്ങിയ നിരവധി വലിയ ഗ്രഹങ്ങൾ രാശിചക്രം മാറുകയാണ്. കൂടാതെ നവംബർ 4ന് ശനി നേർരേഖയിൽ സഞ്ചരിക്കുകയും ചെയ്യും. ഗ്രഹങ്ങളുടെ സ്ഥാനങ്ങളിലെ മാറ്റങ്ങൾ ചില രാശി ചിഹ്നങ്ങളെ പ്രതികൂലമായി ബാധിക്കും. ജ്യോതിഷ പ്രകാരം മിഥുനം ഉൾപ്പെടെ മൂന്ന് രാശിക്കാർ നവംബർ മാസത്തിൽ ജാഗ്രതയോടെയിരിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുനം രാശിക്കാർക്ക് ധൃതിപിടിച്ച് ഒരു ജോലിയും ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് നഷ്ടം സംഭവിക്കാൻ ഇടയാക്കാം. നിങ്ങളുടെ വ്യക്തിജീവിതത്തിൽ സംഘർഷങ്ങൾ വർദ്ധിച്ചേക്കാം. ബന്ധങ്ങളിൽ അകലം ഉണ്ടാകാം. ഈ കാലയളവിൽ, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കില്ല. നിങ്ങളെ അലട്ടുന്ന പലതരം ചിന്തകൾ മനസ്സിൽ ഉണ്ടാകും. ചെറിയ കാര്യങ്ങൾക്ക് ദേഷ്യം വന്നേക്കാം. അനാവശ്യ തർക്കങ്ങളും നേരിടേണ്ടി വന്നേക്കാം. ജോലിയുടെ കാര്യത്തിൽ ഈ സമയം നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. ഈ മാസം നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.


Also Read: November Lucky Zodiacs: ഇവരാണ്‌ നവംബറിലെ ആ ഭാഗ്യരാശികൾ, ലഭിക്കും ബമ്പർ ധനനേട്ടം!


 


വൃശ്ചികം രാശിക്കാർക്ക് നവംബർ മാസം വളരെ ബുദ്ധിമുട്ടായിരിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ജോലികളിൽ പരാജയങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങൾക്ക് നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. കുടുംബാംഗത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകാം. കോടതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നിങ്ങളെ അലട്ടാം. ഈ മാസം നിങ്ങളുടെ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടാകും.


കർക്കിടകം രാശിക്കാർക്ക് ഈ കാലയളവിലെ പരാജയങ്ങൾ കാരണം മാനസിക സമ്മർദ്ദം ഉണ്ടാകാം. മനസ്സിൽ പ്രതീക്ഷയുടെയും നിരാശയുടെയും വികാരങ്ങൾ ഉണ്ടാകും. ഈ കാലയളവിൽ നിങ്ങൾക്ക് നിഷേധാത്മകതയും അനുഭവപ്പെടാം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം പൂർണ്ണമായും ശ്രദ്ധിക്കുക. ജോലി ഭാരം കൂടുതലായിരിക്കും. മുതിർന്നവരുടെ സമ്മർദ്ദം നിങ്ങളെ അലട്ടാം. പണത്തിന്റെ കാര്യത്തിൽ ഈ മാസം നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കുക. സൗകര്യങ്ങൾക്കായി പണം ചെലവഴിക്കുന്നത് ഒഴിവാക്കുക.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.