Astro News: പൂജാമുറിയില്‍ വയ്ക്കാം ശ്രീകൃഷ്ണന്‍റെ ഓടക്കുഴൽ; ജോലിയിലും ബിസിനസിലും അടിക്കടി പുരോഗതി ഉറപ്പ്
ശ്രീകൃഷ്ണന്‍റെയും രാധാ റാണിയുടെയും ഭക്തര്‍ക്ക് മധുര വൃന്ദാവനം ഏറ്റവും പ്രിയപ്പെട്ട പുണ്യ സ്ഥലമാണ്... കൃഷ്ണ ഭക്തിയില്‍ മുഴുകി ജീവിക്കുന്ന അനേകായിരം ആളുകളെ ഇവിടെ കാണുവാന്‍ സാധിക്കും.
Astro News: ശ്രീകൃഷ്ണന്‍റെയും രാധാ റാണിയുടെയും ഭക്തര്‍ക്ക് മധുര വൃന്ദാവനം ഏറ്റവും പ്രിയപ്പെട്ട പുണ്യ സ്ഥലമാണ്... കൃഷ്ണ ഭക്തിയില്‍ മുഴുകി ജീവിക്കുന്ന അനേകായിരം ആളുകളെ ഇവിടെ കാണുവാന്‍ സാധിക്കും.
ദിവസം തോറും ആയിരക്കണക്കിന് ആളുകളാണ് ശ്രീകൃഷ്ണന്‍റെ പുണ്യ നഗരിയായ വൃന്ദാവനത്തില്‍ എത്തുന്നത്. അവിടെ നിന്ന് തിരികെ പോരുമ്പോള്‍ ഭഗവാനുമായി ബന്ധമുള്ള എന്തെങ്കിലും അവര്‍ സ്വന്തം വീടുകളിലേയ്ക്ക് കൊണ്ടുവരാറുണ്ട്. ചിലര്‍ ഉണ്ണികൃഷ്ണന്‍റെ പ്രതിമ സ്വന്തമാക്കുമ്പോള്‍ ചിലര്‍ ഓടക്കുഴൽ, മണ്‍കുടം, മയിൽപ്പീലി മുതലായവയാകാം...
Also Read: Samudrik Shastra: ഗൃഹപ്രവേശ സമയത്ത് വലതുകാല്‍ വയ്ക്കണമെങ്കില്‍ വീടിന് പുറത്തേയ്ക്ക് പോകുമ്പോഴോ?
എന്നാല്‍, നമുക്കറിയാം ശ്രീകൃഷ്ണനും ഓടക്കുഴലും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്. ഗോപാലനായ ഭഗവാന്‍ തന്‍റെ പശുക്കളെ മേയ്ക്കുന്ന സമയത്താണ് ഓടക്കുഴല്‍ വായ്ക്കുന്നത്. അതായത് ഓടക്കുഴലിന്‍റെ സംഗീതം പശുക്കള്‍ ആസ്വദിക്കുന്നു. ഭഗവാന്‍റെ ഓടക്കുഴല്‍ നാദം ശ്രവിച്ചുകൊണ്ട് അവ അവയുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നു. പുല്ലു തിന്നുന്നു, വെള്ളം കുടിയ്ക്കുന്നു, കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നു, പശുക്കള്‍ എല്ലാം കാര്യങ്ങളും ഓടക്കുഴല്‍ നാദത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചെയ്യുന്നത്. അതായത്, അവ ഈ നാദന്‍റെ പരിധി വിട്ട് പോകുന്നില്ല, അവയ്ക്ക് എപ്പോഴും ഭഗവാന്‍ ശ്രീ കൃഷ്ണന്റെ സംരക്ഷണം ലഭിക്കുന്നു....
Also Read: Vastu Tips: ഈ ദിവസങ്ങളില്‍ യാതൊരു കാരണവശാലും ചെരിപ്പുകള്‍ വാങ്ങരുത്... ദൗര്‍ഭാഗ്യം ഫലം
ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാണ് പുല്ലാങ്കുഴലിന് നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. നമ്മുടെ ജീവിതത്തില്‍ പുരോഗതി ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ ബിസിനസിൽ പുരോഗതി വേണമെങ്കിൽ വീട്ടില്‍ ഒരു ഓടക്കുഴല്‍ വയ്ക്കുന്നത് നന്നായിരിയ്ക്കും. അതായത് ഒരു ചെറിയ പുല്ലാങ്കുഴൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും അകറ്റും. ഓടക്കുഴല്‍ നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്നാൽ എന്താണ് നേട്ടങ്ങൾ എന്നറിയാം.
നിങ്ങളുടെ വീട്ടിൽ നിന്ന് നെഗറ്റീവ് എനർജി ഇല്ലാതാക്കാന്‍ ശ്രീകൃഷ്ണന്‍റെ ഓടക്കുഴലിന് കഴിയും. അതുകൂടാതെ, ജീവിതത്തില്‍ ഉയര്‍ച്ചയ്ക്ക് പോലും ശ്രീകൃഷ്ണന്‍റെ ഓടക്കുഴൽ വളരെ ഉപയോഗപ്രദമാണ്.
നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കേണ്ട ഓടക്കുഴലും വ്യത്യസ്തമാണ്.
ജോലി, വിദ്യാഭ്യാസം, ബിസിനസ് എന്നിവയിലെ പുരോഗതിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ പിച്ചള കൊണ്ടുള്ള ഓടക്കുഴൽ വീട്ടിലെ പ്രാര്‍ത്ഥനാ മുറിയില്‍ വയ്ക്കണം.
നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവുമാണ് ആഗ്രഹിക്കുന്നത് എങ്കില്‍ ചന്ദനം കൊണ്ട് നിർമ്മിച്ച പുല്ലാങ്കുഴൽ പൂജാമുറിയില്‍ വയ്ക്കുക.
കടയിലോ വീട്ടിലോ പൂജാസ്ഥലത്ത് വെള്ളി ഓടക്കുഴൽ വച്ചാൽ പണത്തിന് ഒരു കുറവും ഉണ്ടാകില്ല.
നിങ്ങൾക്ക് ഏതെങ്കിലും രോഗങ്ങളോ പ്രശ്നങ്ങളോ ഉണ്ട്, അതില്‍നിന്നും മോചനം ആഗ്രഹിക്കുന്നുവെങ്കില്‍ സ്വര്‍ണ നിറത്തിലുള്ള ഓടക്കുഴല്‍ പൂജാമുറിയില്‍ വയ്ക്കുക.
നിങ്ങൾ എന്തെങ്കിലും പുതിയ ജോലി ആരംഭിക്കാൻ പോകുകയാണെങ്കിൽ, നിങ്ങളുടെ സമീപത്തായോ, അലമാരയിലോ ഒരു തടികൊണ്ടുള്ള ഓടക്കുഴൽ വയ്ക്കുക.
ചില പ്രത്യേക നിറത്തിലുള്ള ഓടക്കുഴൽ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം നല്‍കും. മഞ്ഞ ഓടക്കുഴൽ പൂജാമുറിയില്‍ സ്ഥാപിക്കുന്നത് വഴി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജോലി ലഭിക്കും. മയിൽപ്പീലി ഘടിപ്പിച്ച ഓടക്കുഴൽ നിങ്ങള്‍ക്ക് പല ജോലികളും ചെയ്യാനുള്ള പ്രവീണ്യം നല്‍കും. ചുവന്ന പുല്ലാങ്കുഴൽ നിങ്ങളുടെ തലയിണയ്ക്കടിയിൽ സൂക്ഷിക്കുന്നത് ആഗ്രഹിക്കുന്ന പങ്കാളിയുമായുള്ള വിവാഹ ഭാഗ്യം നല്‍കുന്നു. വെളുത്ത ഓടക്കുഴല്‍ കരിയറിൽ വിജയം പ്രദാനം ചെയ്യുന്നു. നെഗറ്റീവ് എനർജിയിൽ നിന്ന് മോചനം നേടാന്‍ കറുത്ത നിറത്തിൽ അലങ്കരിച്ച ഓടക്കുഴൽ നിങ്ങളുടെ വീടിന്‍റെയോ കടയുടെയോ മേൽക്കൂരയിൽ തൂക്കിയിടുക.
(നിരാകരണം: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്‌ധരുമായി ബന്ധപ്പെടാം)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...