Vastu Tips For Wall Clock: പലപ്പോഴും നമ്മുടെ വീടുമായി ബന്ധപ്പെട്ട പല പ്രധാന കാര്യങ്ങള്‍ നാം അവഗണിക്കാറുണ്ട്. അതായത്, പിന്നീടാവട്ടെ എന്ന മട്ടില്‍ മാറ്റി വയ്ക്കുന്ന ചില കാര്യങ്ങള്‍, അതിലൊന്നാണ് നിശ്ചലമായ ക്ലോക്ക് ശരിയാക്കുക എന്നത്....   


COMMERCIAL BREAK
SCROLL TO CONTINUE READING

മിക്കവാറും എല്ലാ വീട്ടിലും ഭിത്തിയില്‍ ഘടിപ്പിച്ചിരിയ്ക്കുന്ന ക്ലോക്ക്  ഉണ്ടാവും. സമയം നോക്കേണ്ടപ്പോള്‍ നമ്മുടെ കണ്ണുകള്‍ നേരെ ഭിത്തിയില്‍ ഘടിപ്പിച്ചിരിയ്ക്കുന്ന ക്ലോക്കിലേയ്ക്ക് നീങ്ങും. എന്നാല്‍, ക്ലോക്ക് കേടാവുമ്പോള്‍ സമയം കിട്ടുമ്പോൾ അത് ശരിയാക്കാമെന്ന് വച്ച് നാം അത് അവഗണിക്കാറാണ് പതിവ്. എന്നാല്‍ നിങ്ങള്‍ക്കറിയുമോ? ഈ ചെറിയ അലസത അല്ലെങ്കില്‍ അശ്രദ്ധ എത്രത്തോളം ദോഷം വരുത്തും എന്ന്?  


Also Read:  Vastu Tips for Broom: ചൂലുകള്‍ ഉപയോഗശേഷം ഏത് ദിശയിലാണ് വയ്ക്കേണ്ടത്?


വാസ്തു ശാസ്ത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട് ക്ലോക്കിന്. ഭിത്തിയില്‍ ഘടിപ്പിച്ചിരിയ്ക്കുന്ന ക്ലോക്ക് സമയം പറയുന്നതിന് പുറമേ വീടിന്‍റെ വാസ്തുവിലും ഏറെ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നു.


Also Read: Wednesday Tips: സാമ്പത്തിക പ്രതിസന്ധിയിൽ മുക്തി, ബുധനാഴ്ച ഇക്കാര്യങ്ങള്‍ അനുഷ്ഠിക്കൂ


വാസ്തുശാസ്ത്ര പ്രകാരം, നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഘടികാരവുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ ഉണ്ട്.  അവ എന്താണ് എന്നറിയാം   


ക്ലോക്ക് നിശ്ചലമാവുമ്പോള്‍ അത് എത്രയും പെട്ടെന്ന് അത് ശരിയാക്കുക. ഇക്കാര്യത്തില്‍ അലസത പാടില്ല. കാരണം വാസ്തുശാസ്ത്ര പ്രകാരം, കേടായ ക്ലോക്കുകള്‍ വീട്ടിൽ വയ്ക്കുന്നത് അശുഭകരമാണ്. നിശ്ചലമായ ക്ലോക്ക് വീട്ടിൽ വയ്ക്കുന്നത് കുടുംബത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കും.


നിശ്ചലമായ ക്ലോക്ക് വീട്ടിൽ വയ്ക്കുന്നത് സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴിതെളിക്കും. ഇക്കാരണത്താല്‍ നിങ്ങളുടെ വീട്ടില്‍ പണത്തിന്‍റെ  കുറവും ഉണ്ടാകാം. അതിനാൽ, നിങ്ങളുടെ വീടിന്‍റെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ക്ലോക്ക് നിലച്ചിട്ടുണ്ടെങ്കിൽ, അത് ഉടന്‍ ശരിയാക്കുക.


നിശ്ചലമായ ക്ലോക്ക് വീട്ടിൽ വയ്ക്കുന്നത്  വീട്ടിലുള്ളവര്‍ക്ക് രോഗം ക്ഷണിച്ചു വരുത്തുന്നു.   ചികിത്സയ്ക്കായി നിങ്ങൾക്ക്  ധാരാളം പണം ചെലവഴിക്കേണ്ടി വരുന്നു. 


ക്ലോക്കുമായി ബന്ധപ്പെട്ട ഈ കാര്യങ്ങൾകൂടി ശ്രദ്ധിക്കുക


വീട്ടില്‍ ഒരു ക്ലോക്ക് സ്ഥാപിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ക്കൂടി മനസില്‍ വയ്ക്കുക. അതായത്,   ക്ലോക്ക് ഒരിയ്ക്കലും വാതിലിൽ വയ്ക്കരുത്. ഇതുമൂലം പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വാസ്തു ശാസ്ത്രത്തിൽ, വാതിലിന് മുകളില്‍ ക്ലോക്ക് വയ്ക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.


മറക്കാതെ പോലും വീടിന്‍റെ തെക്ക് ദിശയിൽ ക്ലോക്ക് വയ്ക്കരുത്. കാരണം തെക്ക് ദിശ ശുഭകരമല്ല. ഈ ദിശയിൽ ഘടികാരം വയ്ക്കുന്നത് അശുഭകരമാണ്. ഇത് വീട്ടിൽ നിഷേധാത്മകത കൊണ്ടുവരുകയും പുരോഗതി തടയുകയും ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.