വാസ്തുശാസ്ത്രത്തിൽ വീടിന്റെ പ്രധാന കവാടം വലിയ പ്രധാന്യമുള്ളതാണെന്ന് വ്യക്തമാക്കുന്നു. വീടിന്റെ പ്രധാന വാതിൽ സ്ഥാപിക്കുന്നത് വീടിന്റെ നിർമിതിയിൽ മാത്രമല്ല, കുടുംബാം​ഗങ്ങളുടെ സ്വഭാവത്തിലും സാമ്പത്തിക സ്ഥിതിയിലും വലിയ പങ്ക് വഹിക്കുന്നു. വീടിന്റെ പ്രധാന വാതിൽ വഴിക്ക് നേരെ വയ്ക്കരുതെന്നാണ് വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിലുള്ള വീട്ടിൽ ഒരിക്കലും ദുരിതങ്ങൾ ഒഴിയില്ലെന്ന് വാസ്തു ശാസ്ത്രത്തിൽ വ്യക്തമാക്കുന്നു. ഒരു വഴി വന്ന് അവസാനിക്കുന്ന ഭാഗത്ത് വഴിക്ക് നേരെ പ്രധാന വാതിൽ വരുന്ന വിധത്തിൽ നിർമിച്ചിരിക്കുന്ന വീടുകളിൽ താമസിക്കുന്നവർക്ക് അസുഖങ്ങളും സാമ്പത്തികമായ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും.


ഒരു വാസ്തു വിദ​ഗ്ധന്റെ ഉപദേശം തേടിയ ശേഷം ആ വാതിൽ അവിടെ നിന്ന് മാറ്റി ഉചിതമായ സ്ഥാനത്ത് സ്ഥാപിക്കുന്നത് വഴി പ്രശ്ന പരിഹാരം ഉണ്ടാകും. അതുപോലെ വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വീടിന്റെ പ്രവേശന കവാടം വരുന്നതും ദോഷം ചെയ്യുമെന്നാണ് വാസ്തു വിദ​ഗ്ധർ വ്യക്തമാക്കുന്നത്.


ALSO READ: Leo transit: ചിങ്ങ സംക്രമം; സംക്രമ പൂജയുടെ തിയതിയും ശുഭമുഹൂർത്തവും പൂജാവിധികളും അറിയാം


ഇങ്ങനെയുള്ള വീടുകളിൽ താമസിച്ചാൽ സാമ്പത്തിക ബാധ്യതകളും ദുരിതങ്ങളും ഒഴിയില്ല. തെക്ക് പടിഞ്ഞാറ് മൂലയിലും ആരും പ്രധാന വാതിൽ നിർമിക്കാറില്ല. തെക്ക് പടിഞ്ഞാറ് മൂലഭാഗത്താണ് പ്രധാന വാതിൽ നിർമിച്ചിരിക്കുന്നതെങ്കിൽ അത് അവിടെ നിന്ന് മാറ്റി പൂജകൾ ചെയ്യുന്നതാണ് പരിഹാരം. വീടിന്റെ പ്രധാന വാതിലിന്റെ നിർമിതിയിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.


പ്രധാന വാതിലിന് മുൻപിലായി വൻമരങ്ങൾ പാടില്ല. വൈദ്യുത നിലയം, ട്രാൻസ്ഫോർമർ എന്നിവയ്ക്ക് സമീപം വീട് നിർമിക്കുകയോ വീട് വാങ്ങുകയോ ചെയ്യരുത്. ആശുപത്രി, സെമിത്തേരി, ശ്മശാനം, ജയിൽ എന്നിവയുടെ എതിർവശത്തായി വീടുകൾ നിർമിക്കുന്നതും വാങ്ങുന്നതും നല്ലതല്ല. ഉയരമുളള കെട്ടിടങ്ങൾ, വലിയ കുന്ന് ഇവയോട് ചേർന്നുള്ള വീടുകളും നല്ലതല്ല. വീടിന്റെ മധ്യഭാഗത്ത് ശുചിമുറി, അടുക്കള എന്നിവ വരുന്ന വീടും എൽ ഷേപ്പിലുള്ള വീടും വാസ്തുപ്രകാരം നല്ലതല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.