Vastu Tips for New Year 2022: 2021 അവസാനിക്കുകയാണ്.  ഡിസംബര്‍ എത്തിയതോടെ പുതുവര്‍ഷത്തെകുറിച്ചുള്ള  പ്ലാനുകളാണ് എല്ലാവരുടെയും മനസില്‍.... 


COMMERCIAL BREAK
SCROLL TO CONTINUE READING

2021 നമുക്കറിയാം,  നല്ല വര്‍ഷം എന്ന് ഒരിയ്ക്കലും നാം പറയില്ല. ഏറെ ദുഃഖങ്ങള്‍ നല്‍കി കടന്നുപോയ വര്‍ഷമാണ്‌ ഇത്.  2021 ചിലര്‍ക്ക് നല്ലതായിരുന്നു, എന്നാല്‍, ചിലർക്ക് ഈ വർഷം പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നു. ചിലർക്ക് ഈ സമയത്ത് സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു, ചിലർക്ക് മാനസികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. അതുകൊണ്ടുതന്നെ 2022 കൂടുതല്‍ പ്രതീക്ഷയോടെ വരവേല്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് അധികവും.  


2022 ശോഭനമാക്കാന്‍  ചില പ്രതിവിധികൾ. ഉപായങ്ങള്‍ വാസ്തു ശാസ്ത്രം പറയുന്നു. വാസ്തു ശാസ്ത്ര പ്രകാരം, പുതുവർഷം (New Year 2022) ആരംഭിക്കുന്നതിന്  മുന്‍പ്  ചില  പ്രത്യേക  വസ്തുക്കൾ നിങ്ങൾ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരണം, അങ്ങനെ വർഷം മുഴുവൻ നിങ്ങളുടെ വീട്ടിൽ ഐശ്വര്യവും സന്തോഷവും നിറഞ്ഞു നില്‍ക്കും.   എന്തൊക്കെയാണ് ആ  പ്രത്യേക  വസ്തുക്കൾ ? നമുക്ക് അറിയാം...


തുളസി  / മണി പ്ലാന്‍റ്  :  പുതുവർഷത്തിന് മുമ്പ്, തുളസിയും മണി പ്ലാന്‍റും നിങ്ങളുടെ വീട്ടിൽ കൊണ്ടുവരിക, ഈ ചെടികൾ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് വീട്ടിൽ സന്തോഷവും സമൃദ്ധിയും നൽകുന്നു, പോസിറ്റിവിറ്റി നിലനിൽക്കും. 


മയിൽപ്പീലി:   മയിൽപ്പീലി വീട്ടിൽ സന്തോഷവും സമൃദ്ധിയും നൽകുന്നു . ഒന്നോ, മൂന്നോ  മയില്‍‌പ്പീലി  ശ്രീകൃഷ്ണന്‍റെ  നെറുകയില്‍ വയ്ക്കുകയോ  അല്ലെങ്കില്‍ ഭിത്തിയില്‍ വയ്ക്കുകയോ ആവാം. 


ഗോമതി ചക്രം:  ഗോമതി ചക്രം വീട്ടിൽ  സൂക്ഷിക്കുന്നത്  ലക്ഷ്മിദേവിയെ പ്രസാദിപ്പിക്കുന്നു.  11  ഗോമതി ചക്രം ഒരു മഞ്ഞ തുണിയിൽ പൊതിഞ്ഞ് നിലവറയിൽ സൂക്ഷിക്കുന്നത് വർഷം മുഴുവനും അനുഗ്രഹം  ഐശ്വര്യവും നൽകുന്നു.


ലാഫിംഗ്  ബുദ്ധ: പുതുവർഷം വരുന്നതിന് മുമ്പ് വീട്ടിൽ Laughing Buddha യുടെ പ്രതിമ കൊണ്ടുവരിക. വീടിന്‍റെ വടക്ക് കിഴക്ക് ദിശയിലാണ് ഈ പ്രതിമ വയ്ക്കേണ്ടത്.   വയ്ക്കുക. ഇത് വീട്ടില്‍  ഐശ്വര്യം  നിലനിര്‍ത്തുന്നു.  


വലംപിരി ശംഖ്:   വലംപിരി  ശംഖ്  വീട്ടിൽ വയ്ക്കുന്നതും ശ്രേഷ്ഠമാണ് . പുതുവർഷത്തിന് മുമ്പ് ഇത് വാങ്ങി പൂജിച്ച ശേഷം അലമാരയിലോ നിലവറയിലോ സൂക്ഷിക്കുക. ഇത്  വീട്ടിൽ ഐശ്വര്യം  നിലനിര്‍ത്തും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.