Vastu Tips For Plants: മുള്ളുകള്‍ ഉള്ള ചെടികള്‍ വീട്ടില്‍ വച്ചു പിടിപ്പിക്കാമോ? വാസ്തു ശാസ്ത്രം പറയുന്നത്
വീട് അലങ്കരിക്കാന്‍ പല മാര്‍ഗ്ഗങ്ങളും നാം സ്വീകരിക്കാറുണ്ട്. വീട് മനോഹരമാക്കാനും വീട്ടിനുള്ളിലെ വായു ശുദ്ധീകരിയ്ക്കുന്നതിനുമായി പലതരം ചെടികള്‍ നാം വച്ചു പിടിപ്പിക്കാറുണ്ട്. എന്നാല്‍, എല്ലാ ചെടികളും വീട്ടില്‍ വച്ചു പിടിപ്പിക്കുന്നത് ശുഭകരമല്ല.
Vastu Tips For Home: വീട് അലങ്കരിക്കാന്‍ പല മാര്‍ഗ്ഗങ്ങളും നാം സ്വീകരിക്കാറുണ്ട്. വീട് മനോഹരമാക്കാനും വീട്ടിനുള്ളിലെ വായു ശുദ്ധീകരിയ്ക്കുന്നതിനുമായി പലതരം ചെടികള്‍ നാം വച്ചു പിടിപ്പിക്കാറുണ്ട്. എന്നാല്‍, എല്ലാ ചെടികളും വീട്ടില്‍ വച്ചു പിടിപ്പിക്കുന്നത് ശുഭകരമല്ല.
വീട്ടില്‍ ചെടികള്‍ വച്ചു പിടിപ്പിക്കുന്നത് സംബന്ധിച്ച് വാസ്തു ശാസ്ത്രത്തിൽ പല നിയമങ്ങളും പറഞ്ഞിട്ടുണ്ട്. ചെടികള്‍ വച്ചു പിടിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി കടന്നുകൂടും. നിങ്ങളറിയാതെ നിങ്ങളുടെ ജീവിതത്തിലെ സുഖവും സന്തോഷവും ഇല്ലാതാകും. അതുകൊണ്ട് തന്നെ ചെടികൾ വീട്ടിൽ വച്ചു പിടിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
അറിയാതെ പോലും വീടുകളില്‍ ഇത്തരം ചെടികള്‍ വച്ചു പിടിപ്പിക്കരുത്..!
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് മുള്ളുകള്‍ ഉള്ള ചെടികള്‍ വീടുകളില്‍ വച്ചുപിടിപ്പിക്കരുത്. ഇത്തരം ചെടികള്‍ വീട്ടില്‍ നെഗറ്റീവ് എനർജി ഉണ്ടാവാന്‍ ഇടയാക്കും. അതിനാല്‍, മുള്ളുകള്‍ ഉള്ള ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് ഒഴിവാക്കണം. ഇത്തരം ചെടികൾ നിങ്ങളുടെ നിത്യജീവിതത്തിലും പല പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
വീടുകളില്‍ ധരാളം നനവുള്ള സ്ഥലത്ത് അരയാല്‍ മരം കിളിര്‍ക്കുന്നതായി കാണാം. ഇത് ശുഭമല്ല. അത്തരം സന്ദര്‍ഭത്തില്‍ അരയാല്‍ മരത്തെ പൂജിച്ചശേഷം അത് നീക്കം ചെയ്യണം. വീട്ടില്‍ അരയാല്‍ മരം വളരുന്നത് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കും.
നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും ചെടി ഉണങ്ങുന്നതായി കണ്ടാല്‍, ഒന്നുകില്‍ അതിന് പ്രത്യേക പരിചരണം നല്‍കുക, അല്ലെങ്കില്‍ അത് നീക്കം ചെയ്യുക. ഉണങ്ങിയ ചെടി വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റിവിറ്റി വർദ്ധിപ്പിക്കും. കൂടാതെ, വീട്ടില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.
എന്നാല്‍ നിങ്ങള്‍ക്കറിയുമോ? ചില ചെടികള്‍ വീട്ടില്‍ വച്ചു പിടിപ്പിക്കുന്നത് ഏറെ ശുഭകരമാണ്.
ഈ ചെടികള്‍ വീട്ടുമുറ്റത്ത് വളര്‍ത്തുന്നതും അവയെ പൂജിക്കുന്നതും സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലാതാക്കും എന്നാണ് വിശ്വാസം. ഇത്തരം ചെടികളെപ്പറ്റി വാസ്തു ശാസ്ത്രത്തിലും പരാമര്‍ശിക്കുന്നുണ്ട്. അത്തരം ചില ചെടികളെക്കുറിച്ച് അറിയാം
Also Read: Lucky Gift: ഭാഗ്യം നല്‍കും സമ്മാനങ്ങള്‍...! ഈ സാധനങ്ങള്‍ ഉപഹാരമായി നല്‍കുന്നതും ലഭിക്കുന്നതും ശുഭകരം
മണി പ്ലാന്‍റ് (Money plant)
ഈ ചെടിയുടെ പേര് തന്നെ അതിന്‍റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. വാസ്തു ശാസ്ത്ര പ്രകാരം വീട്ടിലോ ഓഫീസിലോ മണി പ്ലാന്‍റ് സ്ഥാപിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ, കുറഞ്ഞ സൂര്യപ്രകാശത്തിലും ഓക്സിജൻ പ്രദാനം ചെയ്യാന്‍ ഈ ചെടിയ്ക്ക് കഴിയും. ഈ ചെടിയ്ക്ക് കൂടുതല്‍ പരിചരണം ആവശ്യമില്ല.
തുളസി (Tulsi)
ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറ്റവും പവിത്രമായി കണക്കാക്കുന്ന ചെടിയാണ് തുളസി. ദൈവീക പരിവേഷമുള്ള ചെടിയാണ് തുളസി. വീട്ടിൽ തുളസി നട്ടുപിടിപ്പിച്ച് രാവിലെയും വൈകുന്നേരവും പൂജിക്കുന്നത് വാസ്തുദോഷം മാറാൻ സഹായിക്കും. തുളസി സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അവയെ പതിവായി ആരാധിക്കുന്നത് സാമ്പത്തിക പ്രശ്‌നങ്ങൾ ഒഴിവാക്കും.
കൂടാതെ ആയുര്‍വേദത്തില്‍ നിരവധി രോഗങ്ങള്‍ക്കുള്ള ഔഷധമായും തുളസിയെ കാണുന്നു. അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനും ദിവസത്തില്‍ കൂടുതല്‍ സമയം ഓക്‌സിജന്‍ പുറത്ത് വിടാന്‍ കഴിയുന്ന അപൂര്‍വ്വ സസ്യങ്ങളില്‍ ഒന്നാണ് തുളസി.
ഇവ രണ്ടും കൂടാതെ, ജമന്തി, ചെമ്പകം തുടങ്ങിയ ചെടികളും വീട്ടില്‍ വച്ചു പിടിപ്പിക്കുന്നത് ഏറെ ശുഭകരമാണ്. ഇത്തരം ചെടികൾ നട്ടു വളര്‍ത്തുന്നത് വീട്ടിൽ പോസിറ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നു. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നു. കൂടാതെ വീട്ടില്‍ പോസിറ്റീവ് അന്തരീക്ഷം നിലനിര്‍ത്താനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...