Vastu Tips For Wealth: സമ്പത്തും സമൃദ്ധിയും നിറയുന്നതിന് വീട്ടിൽ പണം സൂക്ഷിക്കേണ്ടത് എവിടെ? വാസ്തുശാസ്ത്രത്തിൽ പറയുന്നത് ഇങ്ങനെ
Vastu Tips: പണം, ആഭരണങ്ങൾ, പ്രധാനപ്പെട്ട രേഖകൾ എന്നിവ പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്ന സ്ഥലമായതിനാൽ വാസ്തുശാസ്ത്ര പ്രകാരം ലോക്കർ റൂം വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്.
സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് എല്ലാവരും ആശങ്കാകുലരായിരിക്കാം. സാമ്പത്തിക കാര്യങ്ങളിൽ മിക്കവർക്കും എന്തെങ്കിലും ഉറപ്പ് വേണം. എന്നാൽ ശരിയായ വാസ്തു മാർഗനിർദേശങ്ങളുടെ സഹായത്തോടെ സാമ്പത്തിക സ്ഥിരതയോടെ ജീവിക്കാൻ സാധിക്കും. ഇന്നത്തെ ലോകത്ത്, പണമില്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ പോലും കഴിയില്ല. പണം നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നു. വെല്ലുവിളി നിറഞ്ഞ സമയങ്ങളിലും പണത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നതാണ്. പണം, ആഭരണങ്ങൾ, പ്രധാനപ്പെട്ട രേഖകൾ എന്നിവ പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്ന സ്ഥലമായതിനാൽ വാസ്തുശാസ്ത്ര പ്രകാരം ലോക്കർ റൂം വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്.
സാമ്പത്തിക സ്ഥിരതയിൽ വാസ്തുവിന് എങ്ങനെ സഹായിക്കാനാകും എന്നതിനെക്കുറിച്ച് മൈ പണ്ഡിറ്റിന്റെ സിഇഒയും സ്ഥാപകനുമായ കൽപേഷ് ഷാ വ്യക്തമാക്കുന്നു. വാസ്തു പ്രകാരം, ലോക്കറിന്റെ നിറം, മെറ്റീരിയൽ, രൂപം, വലിപ്പം, സ്ഥാനം, ഓറിയന്റേഷൻ എന്നിവ ഒരു വീട്ടിലെ സാമ്പത്തിക ക്രയവിക്രയങ്ങളെ സ്വാധീനിക്കും. വാസ്തു ശരിയായി ചെയ്താൽ, ജീവിതത്തിൽ നല്ല മാറ്റങ്ങൾ കാണാൻ സാധിക്കും. സമ്പത്തിന്റെ വരവ് വർധിക്കുകയും ചെലവുകൾ കുറയുകയും ചെയ്യും.
പണം എവിടെ സൂക്ഷിക്കണം?
വാസ്തു പ്രകാരം, പണവും ആഭരണങ്ങളും പ്രധാനപ്പെട്ട രേഖകളും സൂക്ഷിക്കാൻ ഏറ്റവും മികച്ച ദിശ പിൻഭാഗം തെക്കോട്ടും മുൻഭാഗം വടക്കോട്ടുമായുള്ള ഭിത്തിയിലാണ്. സമ്പത്തിന്റെ ദേവനായ കുബേരൻ വടക്ക് അധിവസിക്കുന്നതായാണ് വിശ്വസിക്കപ്പെടുന്നത്. മുറിയിൽ മതിയായ ഇടമില്ലെങ്കിൽ, കിഴക്ക് വശത്ത് ഒരു ലോക്കർ ക്രമീകരിക്കാം. ലോക്കർ നിർമിക്കുന്നത് ചുവരിൽ നിന്ന് കുറഞ്ഞത് ഒരു ഇഞ്ച് അകലെയായിരിക്കണമെന്ന് ഓർമ്മിക്കുക. കൂടാതെ, പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നിങ്ങളുടെ ലോക്കർ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് കോണുകളിൽ നിന്ന് ഒരു അടി അകലെ സൂക്ഷിക്കുന്നതാണ് നല്ലത്.
ലോക്കറിന്റെ ആകൃതി, മെറ്റീരിയൽ, നിറം എന്നിവയും സാമ്പത്തിക സ്ഥിരതയെ നിർണയിക്കുന്നു. സ്റ്റാൻഡേർഡ് സ്ക്വയറുകളോ ദീർഘചതുരങ്ങളോ ആയ ലോക്കറുകൾ നിർമിക്കണം. ലോക്കർ ലോഹം കൊണ്ട് നിർമ്മിച്ചതായിരിക്കണം. ചില തടി ഘടകങ്ങൾ അതിന്റെ നാല് കാലുകൾക്ക് താഴെയായി സ്ഥാപിക്കണം. ലോക്കർ നിലത്തു തൊടരുതെന്ന് വാസ്തുശാസ്ത്രം നിർദേശിക്കുന്നു. അതിനാൽ കാലുകളുള്ള വിധത്തിൽ ലോക്കർ നിർമിക്കുക. വാസ്തു പ്രകാരം, ലോക്കർ റൂമിന് അനുയോജ്യമായ നിറം മഞ്ഞയാണ്. മഞ്ഞ നിറം സമൃദ്ധി, സന്തോഷം, ഭാഗ്യം, പൂർത്തീകരണം എന്നിവയെ പ്രതിനിധീകരിക്കുന്നു. സമ്പത്തും സമൃദ്ധിയും വർദ്ധിപ്പിക്കുന്നതിന്, ലോക്കറിന്റെ തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗങ്ങളിൽ സ്വർണ്ണം, പണം, ആഭരണങ്ങൾ എന്നിവ സൂക്ഷിക്കുക. ലോക്കറിനുള്ളിൽ കണ്ണാടി ഇല്ലെന്ന് ഉറപ്പാക്കുക. കാരണം അത് അനാവശ്യ ചെലവുകൾക്ക് കാരണമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...