Vastu Tips For Home: വീടിനെ സന്തോഷവും സമാധാനവുമുള്ള ഇടമാക്കാം; വാസ്തു ശാസ്ത്രം നിർദേശിക്കുന്നത് ഇങ്ങനെ

Vastu Tips For Home: വീട്ടിൽ സമാധാനം നിലനിൽക്കുമ്പോൾ, ഓരോ കുടുംബാംഗത്തിനും അവരവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കുടുംബത്തിനായി കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാനും സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Aug 9, 2022, 10:31 AM IST
  • വീടിന്റെ പ്രധാന വാതിൽ പരിസ്ഥിതിയുടെ ഊർജ്ജം വീട്ടിലേക്ക് കടക്കുന്നതിനായുള്ളതാണ്
  • വീട്ടിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് ഊർജ്ജം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നല്ല വെളിച്ചവും വായുസഞ്ചാരമുള്ളതുമായ പ്രവേശന കവാടം വളരെ പ്രധാനമാണ്
Vastu Tips For Home: വീടിനെ സന്തോഷവും സമാധാനവുമുള്ള ഇടമാക്കാം; വാസ്തു ശാസ്ത്രം നിർദേശിക്കുന്നത് ഇങ്ങനെ

സന്തോഷവും സമാധാനവും ഉള്ള ജീവിതവും കുടുംബത്തിനുള്ളിലെ ഐക്യവുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വീട്ടിൽ സമാധാനം നിലനിൽക്കുമ്പോൾ, ഓരോ കുടുംബാംഗത്തിനും അവരവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കുടുംബത്തിനായി കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാനും സാധിക്കും. വാസ്തു തത്വങ്ങൾ ഉപയോഗിച്ച് കുടുംബത്തിൽ ഐക്യമുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ എന്തുചെയ്യാനാകുമെന്ന് നോക്കാം.

വീടിന്റെ പ്രധാന വാതിൽ പരിസ്ഥിതിയുടെ ഊർജ്ജം വീട്ടിലേക്ക് കടക്കുന്നതിനായുള്ളതാണ്. വീട്ടിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് ഊർജ്ജം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നല്ല വെളിച്ചവും വായുസഞ്ചാരമുള്ളതുമായ പ്രവേശന കവാടം വളരെ പ്രധാനമാണ്. പ്രധാന കവാടത്തിന് സമീപം നിങ്ങളുടെ മതവിശ്വാസമനുസരിച്ച് ശുഭചിഹ്നങ്ങൾ സ്ഥാപിക്കുന്നത് ഈ പോസിറ്റീവ് ഊർജം വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. അതിനാൽ, പ്രധാന കവാടത്തിൽ ആത്മീയത നിറയുന്ന ശുഭ ചിഹ്നങ്ങൾ സ്ഥാപിക്കുന്നത് നല്ലതാണ്.

അടുക്കളയാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. ഇവിടെ നിന്നാണ് ജീവന്റെ ഊർജ്ജം ലഭിക്കുന്നത്. നല്ല വെളിച്ചമുള്ളതും പ്രവേശന കവാടം പോലെ വായുസഞ്ചാരമുള്ളതുമായിരിക്കണം അടുക്കളയും. കൂടാതെ തെക്ക് കിഴക്കോ തെക്കോ ഉള്ള അഗ്നി മേഖലകളിലൊന്നിലോ വടക്കുപടിഞ്ഞാറ് പോലെയുള്ള വായു മേഖലയിലോ ആയിരിക്കണം അടുക്കള. പാചകം ചെയ്യുമ്പോൾ കിഴക്കോട്ട് അഭിമുഖമായി വരണം.

ALSO READ: Horoscope August: കർക്കടക രാശിക്കാർ ജോലിയിൽ മാറ്റം വരുത്തരുത്, മകരം രാശിക്കാർ കുടുംബാം​ഗങ്ങളുടെ ഉപദേശം സ്വീകരിക്കണം- രാശിഫലം

വീടിന്റെ തെക്കുപടിഞ്ഞാറാണ് മാസ്റ്റർ ബെഡ്‌റൂമിനുള്ള ഏറ്റവും നല്ല സ്ഥാനം. എന്നിരുന്നാലും, മാസ്റ്റർ ബെഡ്റൂം തെക്കുപടിഞ്ഞാറ് ദിശയിൽ വയ്ക്കുമ്പോൾ അൽപ്പം ജാഗ്രത പാലിക്കാൻ വാസ്തു ആചാര്യന്മാർ ഉപദേശിക്കുന്നു. വാസ്തു ഗ്രന്ഥങ്ങൾ അനുസരിച്ച്, തെക്കും തെക്കുപടിഞ്ഞാറും ദിശകൾക്ക് ഇടയിൽ നിർമാർജനത്തിന്റെയും പാഴായ ശ്രമങ്ങളുടെയും ഒരു മേഖലയുണ്ട്. മാസ്റ്റർ ബെഡ്റൂം ഈ ദിശയിൽ ആണെങ്കിൽ അത് ദമ്പതികൾ തമ്മിലുള്ള ബന്ധത്തെ നശിപ്പിക്കുക മാത്രമല്ല, കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. സുരക്ഷിതമായ ദിശയിലാകാൻ മാസ്റ്റർ ബെ‍ഡ്റൂം പടിഞ്ഞാറോ തെക്കുപടിഞ്ഞാറോ ദിശയിൽ സ്ഥാപിക്കുക.

വീടിനുള്ളിൽ പോസിറ്റീവ് എനർജി ഉണ്ടാകുന്നതിനായി പ്രവേശന കവാടത്തിനരികിലോ ബാൽക്കണിയിലോ ചെടികൾ വയ്ക്കുന്നത് നല്ലതാണ്. ദമ്പതികൾ തമ്മിലുള്ള ഐക്യം ഉറപ്പാക്കാൻ കിടപ്പുമുറിയിൽ മനോഹരമായ ചിത്രങ്ങൾ വയ്ക്കാം. തെക്കുപടിഞ്ഞാറ് ദിശയിലുള്ള മുറിയിൽ ദമ്പതികളുടെ ഫോട്ടോയും വയ്ക്കുന്നത് നല്ലതാണ്.

കുടുംബാംഗങ്ങളിൽ സമ്മർദ്ദം, ഉത്കണ്ഠ, അസ്വസ്ഥത, വിഷാദ ചിന്തകൾ എന്നിവയാൽ ബന്ധങ്ങളിൽ വിള്ളലുണ്ടാകുന്നുവെങ്കിൽ, വീടിനുള്ളിൽ മികച്ച അന്തരീക്ഷവും പോസിറ്റീവ് എനർജിയും നിറയ്ക്കുന്നതിനായി സു​ഗന്ധ വസ്തുക്കൾ വയ്ക്കുന്നതും നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News