ആത്മവിശ്വാസം കൂട്ടാം... വാസ്തു പ്രകാരം ചില മാറ്റങ്ങൾ വരുത്തിയാൽ മതി
ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ചില മാർഗങ്ങൾ വാസ്തു ശാസ്ത്രത്തിൽ പറയുന്നുണ്ട്. വാസ്തു സംബന്ധമായ പ്രതിവിധികൾ സ്വീകരിക്കുന്നതിലൂടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും കൈവരിക്കാനാകും.
ജീവിതത്തിൽ വിജയം കൈവരിക്കുക എന്നത് സാധാരണയായി എല്ലാവരുടെയും സ്വപ്നമാണ്. മിക്ക ആളുകളും സന്തോഷകരവും സ്ഥിരതയുള്ളതുമായ ജീവിതത്തിനായി കഠിനാധ്വാനം ചെയ്യുന്നു. പക്ഷേ കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടായിട്ടും ചിലപ്പോൾ അത് സാധിക്കാതെ പോകാറുണ്ട്. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം, ആത്മവിശ്വാസക്കുറവാണ് പ്രധാന കാരണങ്ങളിലൊന്ന്. ആത്മവിശ്വാസക്കുറവ് കാരണം ചിലർക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരികയും വിജയം കൈവരിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യും.
ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ചില മാർഗങ്ങൾ വാസ്തു ശാസ്ത്രത്തിൽ പറയുന്നുണ്ട്. വാസ്തു സംബന്ധമായ പ്രതിവിധികൾ സ്വീകരിക്കുന്നതിലൂടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും കൈവരിക്കാനാകും. അത്തരം ചില ഫലപ്രദമായ നടപടികളെക്കുറിച്ച് നോക്കാം
ഉദയസൂര്യന്റെ ചിത്രം
ഡ്രോയിംഗ് റൂമിൽ ഒരു ചെറിയ മാറ്റം വരുത്തുന്നതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാം. ഇതിനായി നിങ്ങളുടെ മുറിയിൽ ഉദയ സൂര്യന്റെയോ ഓടുന്ന കുതിരയുടെയോ ചിത്രം വയ്ക്കുക. ജീവിതത്തിൽ നിലവിലുള്ള നെഗറ്റിവിറ്റി ഇല്ലാതാക്കാൻ ഈ ചിത്രം വയ്ക്കുന്നതിലൂടെ സാധിക്കും. ഈ ചിത്രം ഡ്രോയിംഗ് റൂമിൽ വയ്ക്കുന്നതിലൂടെ നിങ്ങളുടെ മനസ്സിൽ ഒരു പോസിറ്റീവ് എനർജി അനുഭവപ്പെടുകയും ആത്മവിശ്വാസം നിറയുകയും ചെയ്യും. കുതിരയെ ഒരിക്കലും ഭിത്തിക്ക് അഭിമുഖമായി വയ്ക്കരുത്. അത് ആത്മവിശ്വാസം തകർക്കും.
അക്വേറിയം
വീട്ടിലെ അക്വേറിയത്തിൽ രണ്ട് സ്വർണ്ണ മത്സ്യങ്ങൾ ഉണ്ടായിരിക്കണം. ഈ രണ്ട് സ്വർണ്ണ മത്സ്യങ്ങൾക്ക് പതിവായി ഭക്ഷണം നൽകുക. ഇങ്ങനെ ചെയ്യുന്നത് ആത്മവിശ്വാസക്കുറവ് അകറ്റുമെന്നും വിജയം കൈവരിക്കാൻ സഹായിക്കുമെന്നും പറയപ്പെടുന്നു.
സൂര്യദേവനെ പ്രീതിപ്പെടുത്തുക
വാസ്തുവിന് പുറമെ, ആത്മവിശ്വാസം വർധിപ്പിക്കാൻ ജ്യോതിഷം ചില മികച്ച വഴികൾ പറയുന്നുണ്ട്. ജ്യോതിഷ പ്രകാരം, സൂര്യദേവനെ പ്രീതിപ്പെടുത്തുന്നത് വിജയം കൈവരിക്കാൻ സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് കുളിച്ച് പ്രഭാതഭക്ഷണത്തിന് മുമ്പ് സൂര്യദേവന് വെള്ളം സമർപ്പിക്കണം. ഈ രീതി നിങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA