Shukra Mahadasha: ജ്യോതിഷം അനുസരിച്ച് സുഖവും സമ്പത്തും പ്രണയവും എല്ലാം ശുക്ര ഗ്രഹത്തെ സംബന്ധിക്കുന്ന കാര്യങ്ങളാണ്. അതായത്, ഒരു വ്യക്തിയുടെ ജീവിതത്തില്‍ സമ്പത്ത്, ആഡംബരം, സ്നേഹം, പ്രണയം, സൗന്ദര്യം എന്നിവയുടെ ദാതാവായി ശുക്രനെ കണക്കാക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്‍ ശുഭ  സ്ഥാനത്താണ് എങ്കില്‍ ആ വ്യക്തിക്ക് ജീവിതത്തില്‍ യാതൊരു ബുദ്ധിമുട്ടും നേരിടില്ല...!!


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Chandra Grahan 2023:  ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണത്തിന് ദിവസങ്ങള്‍ മാത്രം!! മിഥുനം, ചിങ്ങം,  മകരം രാശിക്കാര്‍ക്ക് ഏറെ ശുഭകരം


എല്ലാ ഗ്രഹങ്ങള്‍ക്കും മഹാദശയുടെ ഒരു കാലഘട്ടം ഉണ്ട്.  അതനുസരിച്ച് ശുക്രന്‍റെ മഹാദശ 20 വർഷം നീണ്ടുനിൽക്കും. ജാതകത്തിൽ ശുക്രൻ ശുഭകരമായ സ്ഥാനത്ത്‌ ഉള്ളവർക്ക് രാജാവിനെപ്പോലെയുള്ള ജീവിതം ലഭിക്കും.


Also Read:  Lunar Eclipse 2023: ചന്ദ്രഗ്രഹണം മെയ്‌ 5 ന്, ഈ രാശിക്കാർ പ്രത്യേകം സൂക്ഷിക്കുക 


ജ്യോതിഷത്തിൽ, ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളും ഒന്നോ അല്ലെങ്കിൽ മറ്റൊരു ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്ര ഗ്രഹത്തെക്കുറിച്ച് പറയുകയാണെങ്കിൽ, പാല പ്രധാന കാര്യങ്ങളുടെയും ദാതാവാണ്‌ ശുക്രന്‍, സമ്പത്ത്, ആഡംബരങ്ങൾ, സ്നേഹം, സൗന്ദര്യം, ആകർഷണം എന്നിവ നൽകുന്ന ഗ്രഹമാണ് ശുക്രൻ. ജാതകത്തിൽ ശുക്രൻ മികച്ചതെങ്കില്‍ ഒരു വ്യക്തിക്ക് ഒരു കാര്യത്തിനും കുറവുണ്ടാകില്ല.  ആ വ്യക്തിയുടെ ജീവിതത്തില്‍  പണവും, ബഹുമതിയും സ്നേഹവും സമ്പത്തും ഉണ്ടാവും. അതായത്, ശുക്രന്‍ ശുഭമെങ്കില്‍ ആ വ്യക്തിയുടെ ജീവിതത്തില്‍  ശാരീരിക സന്തോഷം, ഊഷ്മളമായ പ്രണയ ജീവിതം, വിവാഹ ജീവിതം എന്നിവയും വളരെ മികച്ചതായിരിയ്ക്കും.   


ജ്യോതിഷം അനുസരിച്ച് ശുക്രന്‍റെ മഹാദശ പരമാവധി 20 വർഷം നീണ്ടുനിൽക്കും. ഈ സമയത്ത്, ജാതകത്തിൽ ശുക്രന്‍റെ സ്ഥാനം അനുസരിച്ച്  ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്നു. ശുക്രൻ ഗുണകരമാണെങ്കിൽ, ശുക്രന്‍റെ 20 വർഷത്തെ മഹാദശ ഒരു വ്യക്തിക്ക് രാജകീയ ജീവിതം സമ്മാനിക്കുന്നു. അതായത്, ഒരു വ്യക്തിക്ക്  അപാരമായ സമ്പത്തും സന്തോഷവും ഐശ്വര്യവും ലഭിക്കുന്നു.  അതായത്, ആ വ്യക്തിയുടെ ജീവിതത്തില്‍ ഒന്നിനും ഒരു കുറവ്  ഉണ്ടാകില്ല, എല്ലാ സുഖങ്ങളും ലഭിക്കുന്നു.  


എന്നാല്‍, ജാതകത്തില്‍ ശുക്രന്‍റെ ദുർബലമായ സ്ഥാനം നല്‍കുന്ന ഫലങ്ങള്‍ മറിച്ചാണ്. ഇത് വ്യക്തിയുടെ ജീവിതത്തില്‍ ദാരിദ്ര്യവും ഏറെ സംഘര്‍ഷങ്ങളും നല്‍കുന്നു. പ്രത്യേകിച്ച്  ശുക്ര മഹാദശയുടെ 20 വർഷം ഏറെ കഷ്ടം നിറഞ്ഞതായിരിയ്ക്കും.  ജീവിതത്തില്‍ സമ്പത്ത് , സ്നേഹം, പ്രണയം തുടങ്ങിയവയുടെ അഭാവം ദൃശ്യമാകും. 


ശുക്രന്‍റെ മഹാദശയ്ക്ക് പരിഹാരങ്ങൾ 


ഇത്തരമൊരു സാഹചര്യത്തിൽ ശുക്രന്‍റെ മഹാദശയുടെ ദോഷഫലങ്ങൾ ഒഴിവാക്കാൻ ചില നടപടികൾ സ്വീകരിക്കുന്നത് ഉത്തമമാണ്. അല്ലെങ്കിൽ, ഈ സമയം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. ഇതിനെ ശുക്രദോഷം എന്നും വിളിക്കുന്നു. ജ്യോതിഷത്തിൽ, ശുക്രദോഷം  ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ നൽകിയിട്ടുണ്ട്.  ആ ഉപായങ്ങള്‍ എന്തെല്ലാമാണ് എന്ന് അറിയാം.... 


1. ജീവിതം സാമ്പത്തിക പ്രശ്‌നങ്ങളാൽ നിറയുന്ന അവസരത്തില്‍ എല്ലാ വെള്ളിയാഴ്ചയും ഉറുമ്പുകൾക്ക്  മാവും പഞ്ചസാരയും കലർത്തിയ ഭക്ഷണം നൽകുക. ഇതോടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ തുടങ്ങും. 
 
2.  ശുക്രദോഷം മാറാനുള്ള നല്ലൊരു വഴി ശുക്ര മന്ത്രം ജപിക്കുക എന്നതാണ്. ശുക്രൈ നമഃ എന്ന ശുക്ര മന്ത്രം എല്ലാ വെള്ളിയാഴ്ചകളിലും കുറഞ്ഞത് 108 തവണ ജപിക്കുക.


3. ശുക്രന്‍റെ ദോഷഫലങ്ങൾ ഒഴിവാക്കാൻ വെള്ളിയാഴ്ച ദിവസം പാൽ, തൈര്, നെയ്യ്, വെള്ള തുണി, എന്നിവ ആവശ്യമുള്ള ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുക. ഇത് ഏറെ പ്രയോജനം നല്‍കും. 


4. എല്ലാ വെള്ളിയാഴ്ചകളിലും ലക്ഷ്മി ദേവിയെ ആരാധിക്കുക, ഉപവാസമെടുക്കുക, ലക്ഷ്മി ദേവിയ്ക്ക് പാല്‍പ്പായസം സമര്‍പ്പിക്കുക, പെൺകുട്ടികൾക്ക് അന്നദാനം നല്‍കുക തുടങ്ങിയവ നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വർദ്ധിപ്പിക്കുന്നു. 


5. ദിവസവും പശുവിന് പുല്ല് കൊടുക്കുന്നതും പല പ്രശ്നങ്ങളിൽ നിന്നും ആശ്വാസം നൽകുന്നു. 



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)


 
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.