Venus Transit 2022 : ശുക്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം
Venus Transit : എന്നാൽ ശുക്രന്റെ പ്രഭാവം ഏതെങ്കിലും രാശിക്കാർക്ക് ഇല്ലെങ്കിൽ ആ രാശിക്കാർക്ക് കനത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടി വരുമെന്നും വിശ്വാസമുണ്ട്.
ജ്യോതിഷത്തിൽ ശുക്രന് വളരെ പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളത്. ആഡംബര ജീവിതം, വിവാഹ ജീവിതം, പ്രണയം, സൗന്ദര്യം ഇവയെല്ലാം നൽകാൻ ശുക്രൻ സഹായിക്കുമെന്നാണ് വിശ്വാസം. എന്നാൽ ശുക്രന്റെ പ്രഭാവം ഏതെങ്കിലും രാശിക്കാർക്ക് ഇല്ലെങ്കിൽ ആ രാശിക്കാർക്ക് കനത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടി വരുമെന്നും വിശ്വാസമുണ്ട്. അത് കൂടാതെ ശുക്രന്റെ അനുഗ്രഹമില്ലാത്ത രാശിക്കാരുടെ ദാമ്പത്യജീവിതത്തിലും, പ്രണയത്തിലും ഒക്കെ പ്രശ്‍നങ്ങൾ നേരിടുമെന്നാണ് വിശ്വാസം.
ജ്യോതിഷത്തിൽ ഓരോ ഗ്രഹവും രാശിമാറ്റം നടത്തുമ്പോൾ അത് എല്ലാ രാശിക്കാരെയും ബാധിക്കും. ശുക്രന്റെ രാശിമാറ്റത്തേക്കാൾ ശനിയുടെ വക്രഗതിക്കും, വ്യാഴത്തിന്റെ വ്യാഴത്തിന്റെ രാശിമാറ്റത്തിനുമാണ് ഇപ്പോൾ പ്രാധാന്യമുള്ളത്. എന്നാൽ അതിനോടൊപ്പം തന്നെ ശുക്രന്റെ രാശിമാറ്റത്തിനും പ്രാധാന്യമുണ്ട്. ഇത് മൂലം ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടം, സന്തോഷം എന്നിവയെല്ലാം ജീവിതത്തിൽ ഉണ്ടാകും.
ശുക്രൻ ജൂൺ 18 ന് മീനം രാശിയിലേക്ക് കടക്കും. ശുക്രൻ മീനം രാശിയിലേക്ക് കടക്കുന്നത് ചില രാശിക്കാർക്ക് ഏറെ ഗുണകരമാണെങ്കിലും, ചിലരെ കാത്തിരിക്കുന്നത് വളരെ ദോഷ സമയമാണ്. കാരണം ഇത്രയും നാൾ ശുക്രന്റെ അനുഗ്രഹം ലഭിച്ചിരുന്ന ചിലർക്ക് അത് നഷ്ടപ്പെടാൻ പോകുകയാണ്. എന്നാൽ ഈ മൂന്ന് രാശിക്കാർക്ക് ഇനി സുവർണ്ണകാലമാണ്. അവരുടെ കൈയിൽ ധനം അധികമായി വന്ന് ചേരും.
മേടം : മേടം രാശിക്കാർക്ക് ഏറ്റവും ഉത്തമമായ സമയമാണിത്. ഇവർക്ക് സാമ്പത്തിക പരമായും ഔദ്യോഗിക ജീവിതത്തിലും ഏറെ പുരോഗതിയുണ്ടാകുന്ന സമയമാണിത്, ചെറുകിട ബിസിനെസ്സ്ക്കാർക്ക് ഈ സമയത്ത് ശരളം ലാഭം ലഭിക്കാൻ ആരംഭിക്കും. ലഭിക്കാൻ ബാക്കിയുണ്ടായിരുന്ന കടങ്ങൾ ഒക്കെയും ലഭിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷം നിലനിൽക്കും. എല്ലാ രീതിയിലും ഈ രാശിക്കാർക്ക് ഇത് സുവര്ണക്കാലമാണ്.
കർക്കടകം : ഈ രാശിക്കാർക്ക് ഈ സമയത്ത് നല്ല കാര്യങ്ങൾ മാത്രമേ നടക്കുകയുള്ളൂ. ഇവരുടെ വരുമാനം വർധിക്കും, കൂടാതെ കൂടുതൽ പണം കൈകളിലേക്ക് വരികെയും ചെയ്യും. പണം ഉണ്ടാകാൻ പുതിയ വഴികൾ കണ്ടെത്തും. ജീവിതത്തിലും ഈ സമയത്ത് വളരെയധികം പുരോഗതിയുണ്ടാകും. ഇത് ഈ രാശിക്കാരുടെ ഏറ്റവും ഗുണകരമായ സമയമാണ്.
ചിങ്ങം : ശുക്രൻ മീനം രാശിയിൽ പ്രവേശിക്കുന്നതോടെ ചിങ്ങം രാശിക്കാരുടെ ബിസ്‌നസ്സിൽ പുരോഗതിയുണ്ടാകും. പുതിയ ജോലി ലഭിക്കാനും സാദ്ധ്യതയുണ്ട്. കൂടാതെ ഈ സമയത്ത് ജോലിയിൽ സ്ഥാനക്കയറ്റവും ലഭിക്കും. നിങ്ങൾക്ക് ജോലി മാറാൻ താല്പര്യം ഉണ്ടെങ്കിൽ അതിനും ഏറ്റവും ഉത്തമമായ സമയമാണിത്. വിദേശത്തേക്ക് പോകാനും സാഹചര്യം ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ വലിയൊരു കുതിച്ചുചാട്ടം തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...