Saturn Retrograde 2022 : ശനിയുടെ വക്രഗതി; ഈ 141 ദിവസങ്ങൾ പരീക്ഷണങ്ങളുടെ കാലം, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Shani REtrograde Transit : ജ്യോതിഷികൾ പറയുന്നതനുസരിച്ച് ശനി ഈ വർഷം മാത്രം 2 തവണ രാശി മാറ്റം നടത്തും. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 11:30 AM IST
    ശനിയുടെ സഞ്ചാരം ഇപ്പോൾ സ്വന്തം ഗ്രഹമായ കുംഭത്തിലാണ്. ജൂൺ 5 മുതലാണ് ശനിയുടെ വക്രഗതി ആരംഭിച്ചത്.
    ഒക്ടോബർ 23 വരെ ഇത് തുടരുകയും ചെയ്യും. 141 ദിവസങ്ങളാണ് ശനി പിന്നോട് സഞ്ചരിക്കുന്നത്.
    ജ്യോതിഷികൾ പറയുന്നതനുസരിച്ച് ശനി ഈ വർഷം മാത്രം 2 തവണ രാശി മാറ്റം നടത്തും.
    ഈ വർഷം ജൂലൈ 12 മുതൽ 2023 ജനുവരി 17 വരെ ശനി മകര രാശിയിൽ തന്നെ തുടരും. അതിനാൽ തന്നെ മിഥുനം, തുലാം, ധനു, മകരം, കുംഭം രാശിയിൽ ജനിച്ചവർക്ക് വൻ തോതിൽ ശനി ദോഷങ്ങൾ ഉണ്ടാകാൻ കാരണമാകും.
Saturn Retrograde 2022 : ശനിയുടെ വക്രഗതി; ഈ 141 ദിവസങ്ങൾ പരീക്ഷണങ്ങളുടെ കാലം, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ശനി ഗ്രഹത്തിന്റെ സഞ്ചാരം ഇപ്പോൾ വക്രഗതിയിലാണ്. ശനി ഗ്രഹത്തിന് ജ്യോതിഷത്തിൽ ഏറെ പ്രാധാന്യം ഉണ്ടെങ്കിലും, ശനി ഗ്രഹത്തിന്റെ വക്രഗതിക്ക് പ്രാധാന്യം കൂടുതലാണ്.  ശനിയുടെ സഞ്ചാരം ഇപ്പോൾ സ്വന്തം ഗ്രഹമായ കുംഭത്തിലാണ്.  ജൂൺ 5 മുതലാണ് ശനിയുടെ വക്രഗതി ആരംഭിച്ചത്. ഒക്ടോബർ 23 വരെ ഇത് തുടരുകയും ചെയ്യും. 141 ദിവസങ്ങളാണ് ശനി പിന്നോട് സഞ്ചരിക്കുന്നത്. ശനിയുടെ വക്രഗതി ചില രാശിക്കാർക്ക് ഏറെ ദോഷങ്ങൾ കൊണ്ട് വരുമ്പോൾ ചില രാശിക്കാർക്ക് ഇത് വളരെ ഗുണകരമായ സമയമാണ്.

കൂടാതെ ശനി ഗ്രഹത്തിനുണ്ടാകുന്ന മാറ്റങ്ങൾ ലോകമെമ്പാടും മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. ഈ കാലയളവിൽ കാലാവസ്ഥ വ്യതിയാനങ്ങളും ഉണ്ടാകാറുണ്ട്. ശനിയുടെ രാശി മാറ്റം മൂലം കടുത്ത വേനലിലും ഇടി മിന്നലോട് കൂടിയ കാലാവസ്ഥ ഉണ്ടാകുമെന്നാണ് വിശ്വാസം. ജ്യോതിഷികൾ പറയുന്നതനുസരിച്ച് ശനി ഈ വർഷം മാത്രം 2 തവണ രാശി മാറ്റം നടത്തും. ഏപ്രിൽ 29 നാണ് ശനി മകര രാശിയിൽ നിന്ന് സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചത്. ജൂലൈ 12 ന് ശനി മകര രാശിയിലേക്ക് മടങ്ങി പോകും.

ALSO READ: Satrun Retrograde : ശനിയുടെ വക്രഗതി; ഈ 5 രാശിക്കാർക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകും

ഈ വർഷം ജൂലൈ 12 മുതൽ 2023 ജനുവരി 17 വരെ ശനി മകര രാശിയിൽ തന്നെ തുടരും. അതിനാൽ തന്നെ മിഥുനം, തുലാം, ധനു, മകരം, കുംഭം രാശിയിൽ ജനിച്ചവർക്ക് വൻ തോതിൽ ശനി ദോഷങ്ങൾ ഉണ്ടാകാൻ കാരണമാകും. അതേസമയം കർക്കടകം, വൃശ്ചികം, മീനം രാശികളിൽ ജനിച്ചവർക്ക് ഇതോടെ ശനി ദോഷത്തിൽ നിന്ന് മുക്തി നേടാനുമാകും.  ഈ വർഷം ജൂലൈ മാസം ജ്യോതിഷത്തിൽ വളരെയധികം പ്രത്യേകതകൾ ഉള്ളതാണ്. ജൂലൈയിൽ ശനിയുടെയും, വ്യാഴത്തിന്റെയും സഞ്ചാരം വക്രഗതിയിലാകും.

141 ദിവസങ്ങൾ ശനി വക്രഗതിയിൽ ആയതിനാൽ തന്നെ എല്ലാ രാശിക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ തന്നെ എല്ലാ രാശിക്കാരും പ്രശ്‍നങ്ങൾ നിന്ന് രക്ഷനേടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

ശനിദോഷത്തിൽ നിന്ന് രക്ഷനേടാൻ ചെയ്യേണ്ടത് എന്ത്?

മേടം : മേടം രാശിയിൽ ജനിച്ചവർ ഈ സമയത്ത് നിഷേധാത്മക ചിന്തകളും തെറ്റായ പെരുമാറ്റങ്ങളുംഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

ഇടവം : ഇടവം രാശിയിൽ ജനിച്ചവർ എല്ലാ തീരുമാനങ്ങളും ആലോചിച്ചതിന് ശേഷം മാത്രമേ എടുക്കാൻ പാടുള്ളൂ.

മിഥുനം : ഈ രാശിക്കാർ ഉത്തവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാൻ  ശ്രമിക്കരുത്.

കര്‍ക്കിടകം: എന്ത് കാര്യം ചെയ്യുമ്പോഴും പ്രത്യേക ശ്രദ്ധ നൽകണം 

ചിങ്ങം : ഉത്തരവാദിത്വങ്ങൾ വർധിക്കും അത് പൂർണമായും നിറവേറ്റാൻ ശ്രമിക്കുക. അത്യാഗ്രഹം ഒഴിവാക്കുകയും വേണം.

കന്നി : സ്ഥാനക്കയറ്റവും, ശമ്പള വർധനയും ഉണ്ടാകും, എന്നാൽ ആഡംബര ജീവിതം ഒഴിവാക്കി ലളിത ജീവിതം നയിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

തുലാം : തുലാം രാശിക്കാർ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് വിദഗ്ദ്ധരുടെ ഉപദേശം തേടുന്നത് ഗുണകരമായി ഭവിക്കും.

വൃശ്ചികം : സാമ്പത്തിക - ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകണം 

ധനു : ആരോഗ്യ പ്രശ്‍നങ്ങൾ മൂലം കുടുംബത്തിൽ സമാധാന കുറവ് നേരിടും, ശനി ദേവനെ പൂജിക്കുന്നത് ഉചിതമാണ്.

മകരം : മകര രാശിക്കാർ കോപവും അഹങ്കാരവും ഒഴിവാക്കണം. അല്ലെങ്കിൽ ജീവിതത്തിൽ വളരെയധികം പ്രശ്‍നങ്ങൾ ഉണ്ടാകും.

കുംഭം : കുംഭ രാശിയിൽ ജനിച്ചവർക്ക് സാമ്പത്തിക പ്രശ്‍നങ്ങൾ നേരിടേണ്ടി വരും.

മീനം : ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ  വേണം, അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News