Shkra Rashi Parivartan: ജ്യോതിഷത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. സമ്പത്ത്, ഐശ്വര്യം, സ്നേഹം, പ്രണയം, സൗന്ദര്യം എന്നിവയുടെ ഘടകമാണ് ശുക്രൻ എന്നാണ് പറയപ്പെടുന്നത്. ശുക്രന്റെ രാശി മാറ്റം മാർച്ച് 31 ന് കുംഭ രാശിയിൽ നടക്കും. ഏപ്രിൽ 28 വരെ ശുക്രൻ ഇവിടെ തുടരും. ശുക്രന്റെ സംക്രമണം ചില രാശിക്കാർക്ക് വരെയധികം ഗുണം ചെയ്യാറുണ്ട്. ശുക്രന്റെ രാശിമാറ്റം മൂലം ഏതൊക്കെ രാശികളുടെ ഭാഗ്യമാണ് തെളിയാൻ പോകുന്നതെന്ന് നമുക്ക് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Ast: 3 ദിവസത്തിന് ശേഷം ബുധൻ അസ്തമിക്കും, ഈ 4 രാശിക്കാർക്ക് ലഭിക്കും വമ്പൻ നേട്ടം!


മേടം (Aries)


മേടം രാശിക്കാർക്ക് ശുക്രന്റെ സംക്രമം വരുമാന ഗൃഹത്തിലായിരിക്കും സംഭവിക്കുക.  അതുകൊണ്ടുതന്നെ ശുക്രന്റെ ഈ സംക്രമം മേടം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതാക്കും. ബിസിനസ്സിൽ വരുമാനം വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. കൂടാതെ ബിസിനസിൽ തുടർച്ചയായ വളർച്ച ഉണ്ടാകും. ഈ സമയത്ത് നിങ്ങൾ ചെയ്യുന്ന ജോലികളിൽ വൻ ലാഭം ലഭിക്കും. 


Also Read: Horoscope March 17, 2022: ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂല ദിനമല്ല; കന്നി രാശിക്കാർക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും


ചിങ്ങം (Leo)


ശുക്രന്റെ സംക്രമം ഏഴാം ഭാവത്തിലായിരിക്കും. ഇതുമൂലം പങ്കാളിത്ത ബിസിനസിൽ വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും. ബിസിനസ്സിലെ സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. ജോലി ചെയ്യുന്നവർക്ക് പ്രമോഷനോടൊപ്പം ശമ്പളവും വർധിച്ചേക്കാം. ഈ സമയത്ത് കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ സഹകരണവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും.


മകരം (Capricorn)


ശുക്രന്റെ സംക്രമണം ഈ രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ശുക്രന്റെ സംക്രമണം സമ്പത്തിന്റെ ഭവനത്തിൽ ആകയാൽ വരുമാനത്തിൽ വർദ്ധനവുണ്ടാകും. ജോലിയിൽ ശമ്പളം വർധിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. ബിസിനസിൽ സാമ്പത്തിക നേട്ടം മുമ്പത്തേക്കാൾ മികച്ചതായിരിക്കും. കൂടാതെ ബിസിനസിൽ കുടുങ്ങിയ പണം തിരികെ ലഭിക്കും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.


Also Read: ശനി-ചൊവ്വ കൂടിച്ചേരൽ ഈ മൂന്നു രാശിക്കാർക്ക് ദോഷമുണ്ടാക്കും!


കുംഭം (Aquarius)


ശുക്രന്റെ രാശി പരിവർത്തനം കാരണം ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെ സഹകരണം ഉണ്ടാകും. ഭൂമി, വസ്തു ജോലികളിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. സംക്രമ കാലയളവിൽ ചുറ്റുമുള്ള എല്ലാവരിൽ നിന്നും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഇതുകൂടാതെ നിക്ഷേപത്തിൽ നിന്നും ഈ കാലയളവിൽ ധനലാഭമുണ്ടാകും. സാമ്പത്തിക പുരോഗതിയും ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.