ശനി-ചൊവ്വ കൂടിച്ചേരൽ ഈ മൂന്നു രാശിക്കാർക്ക് ദോഷമുണ്ടാക്കും!

Shani Mangal Yuti: ജ്യോതിഷ പ്രകാരം 2 ഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകുമ്പോൾ അത് മറ്റ് ഗ്രഹക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കും. ഗ്രഹങ്ങളുടെ സംയോഗം ശുഭകരമാണെങ്കിൽ ഫലവും ശുഭകരമാണ്. നേരെമറിച്ച് പാപ ഗ്രഹത്തിന്റെയോ ക്രൂര ഗ്രഹത്തിന്റെയോ സംയോഗമുണ്ടായാൽ അതിന്റെ ഫലം അശുഭകരമായിരിക്കും.  

Written by - Ajitha Kumari | Last Updated : Mar 15, 2022, 05:53 PM IST
  • ഉന്നതവിദ്യാഭ്യാസത്തിന് തടസ്സമായേക്കാം
  • സാമ്പത്തിക നഷ്ടം സംഭവിക്കാം
  • പങ്കാളിയുമായി അകൽച്ച ഉണ്ടാകാം
ശനി-ചൊവ്വ കൂടിച്ചേരൽ ഈ മൂന്നു രാശിക്കാർക്ക് ദോഷമുണ്ടാക്കും!

Shani Mangal Yuti: ജ്യോതിഷ പ്രകാരം ഏതെങ്കിലും ഒരു രാശിയിൽ 2 ഗ്രഹങ്ങൾ കൂടിച്ചേർന്നാൽ അത് 12 രാശികളേയും ബാധിക്കുന്നു. 2 ശുഭഗ്രഹങ്ങൾ തമ്മിലുള്ള സങ്കലനം ആണെങ്കിൽ അനുകൂല ഫലം ഇരട്ടിയാകും. അതേസമയം ഈ രണ്ട് ഗ്രഹങ്ങളിൽ ഒന്ന് പാപഗ്രഹമോ അല്ലെങ്കിൽ ക്രൂര ഗ്രഹമോ ആണെങ്കിൽ അതിന്റെ ഫലം അശുഭകരമായിരിക്കും.   ജ്യോതിഷ പ്രകാരം ഫെബ്രുവരി 26 ന് മകരത്തിൽ ചൊവ്വയും ശനിയും കൂടിച്ചേർന്നിരിക്കുകയാണ്. ശനിയേയും ചൊവ്വയേയും ക്രൂര ഗ്രഹങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഏപ്രിൽ 7 വരെ നീണ്ടുനിൽക്കും. ഇത്തരമൊരു സാഹചര്യത്തിൽ ശനിയും ചൊവ്വയും കൂടിച്ചേരുമ്പോൾ ഏതൊക്കെ രാശിക്കാർക്കാണ് ദോഷമുണ്ടാകുന്നതെന്ന് അറിയാം...

Also Read: ബുധ സംക്രമം: ഈ 5 രാശിക്കാർക്ക് നൽകും വൻ സമ്പത്ത്! തൊഴിൽ-ബിസിനസുകളിൽ മികച്ച വിജയം 

കർക്കിടകം (Cancer) 

കർക്കടക രാശിക്കാർക്ക് ശനി-ചൊവ്വ കൂടിച്ചേരൽ ജീവിതത്തിൽ പല വലിയ പ്രശ്‌നങ്ങളും സൃഷ്ടിക്കും. ഏപ്രിൽ 7 വരെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടാതെ ബിസിനസ്സ് പങ്കാളിയുമായി അകൽച്ച ഉണ്ടാകാം. പങ്കാളിത്തത്തോടെ എന്തെങ്കിലും തൊഴിൽ തുടങ്ങണമെങ്കിൽ അത് തൽക്കാലം മാറ്റിവെക്കുക. ഇതുകൂടാതെ വ്യക്തിജീവിതത്തിൽ നിങ്ങൾ ക്ഷമയോടെയിരിക്കണം.

Also Read: Vastu Tips: ചൂല്‍ അലക്ഷ്യമായി ഇട്ടാല്‍ ദാരിദ്ര്യം ഫലം

ധനു (Sagittarius)

ധനു രാശിക്കാർക്കും ശനി-ചൊവ്വ സംയോജനം ശുഭകരമല്ല. ധനഗൃഹത്തിൽ ശനിയും ചൊവ്വയും കൂടിച്ചേർന്നതിനാൽ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും. ഈ സമയത്ത് നിങ്ങളുടെ സംസാരത്തിൽ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കണം. അനാവശ്യമായ നുണകൾ പറഞ്ഞു തുടങ്ങാൻ സാധ്യതയുണ്ട്. പുതിയ ജോലികൾ ആരംഭിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക. അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാം. ഇതുകൂടാതെ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പിടുന്നത് ഒഴിവാക്കുക. ബന്ധങ്ങൾ മോശമായേക്കാം.  

Also Read: Guru Uday: വ്യാഴത്തിന്റെ ഉദയം ഈ 8 രാശിക്കാരെ സമ്പന്നരാകും!

കന്നി (Virgo)

ഈ രണ്ട് ക്രൂര ഗ്രഹങ്ങളുടെ സംയോജനം കന്നി രാശിക്കാരെ ബുദ്ധിമുട്ടിക്കും. ഈ സമയത്ത് നിങ്ങൾ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. ഉന്നതവിദ്യാഭ്യാസത്തിൽ തടസ്സങ്ങൾ ഉണ്ടാകാം. ഇതുകൂടാതെ പ്രണയ ജീവിതത്തിൽ പരസ്പര അകൽച്ചയും ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News