Venus Transit 2023 in Leo: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. നിലവിൽ ശുക്രൻ കർക്കടകത്തിലാണ്.  2023 ഒക്ടോബർ 2 ന് ശുക്രൻ ചിങ്ങം രാശിയിലേക്ക് സംക്രമിക്കും. ശുക്രൻ സൂര്യന്റെ രാശിയായ ചിങ്ങം രാശിയിൽ പ്രവേശിക്കുന്നത് ഈ 4 രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ശുക്രന്റെ രാശിയിലെ മാറ്റം ഇത്തരക്കാർക്ക് രാജാവിനെപ്പോലെയുള്ള ജീവിതം നൽകും. ഇവരുടെ ജീവിതത്തിൽ ഭൗതിക സന്തോഷം വർദ്ധിക്കും ഒപ്പം വിജയവും സമ്പത്തും ലഭിക്കും. ചിങ്ങം രാശിയിൽ ശുക്രന്റെ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം. ഒക്ടോബർ രണ്ടിന് പുലർച്ചെ അതായത് 1:02 ന് ശുക്രൻ ചിങ്ങത്തിൽ പ്രവേശിക്കും. ഇത് നവംബർ 3 വരെ ചിങ്ങത്തിൽ നിൽക്കും ശേഷം കന്നിരാശിയിൽ പ്രവേശിക്കും. അതുവരെ ഈ 4 രാശിക്കാർക്കും ശുക്രന്റെ അനുഗ്രഹം ഉണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Rahu-Ketu Gochar 2023: രാഹു-കേതു രാശി മാറ്റം; ഈ 3 രാശിക്കാരുടെ സമയം തെളിയും!


 


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ശുക്രന്റെ സംക്രമം വളരെ ഗുണം ചെയ്യും. ഇവർക്ക് ഈ സമയം ജീവിതത്തിൽ വളരെയധികം മുന്നേറ്റം ഉണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. പല സ്രോതസ്സുകളിലൂടെ ധനനേട്ടം ഉണ്ടാകും. ഇതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. 


തുലാം (Libra): തുലാം രാശിയുടെ അധിപൻ ശുക്രനാണ്. ഒക്ടോബറിൽ നടക്കുന്ന ശുക്രന്റെ സംക്രമണം ഇവർക്ക് സ്ഥാനവും പണവും സ്ഥാനമാനങ്ങളും നൽകും. ഈ സമയം നിങ്ങൾക്ക് ഒരു പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ഓരോ ഘട്ടത്തിലും ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും, വരുമാനം വർദ്ധിക്കും, കാറോ വിലകൂടിയ സാധനങ്ങളോ ഈ സമയം വാങ്ങാൻ യോഗം. 


Also Read: Hanuman Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ?വായുപുത്രന്റെ കൃപ എപ്പോഴും ഉണ്ടാകും! 


വൃശ്ചികം (Scorpio): ശുക്രന്റെ രാശി മാറ്റം വൃശ്ചിക രാശിക്കാർക്ക് അവരുടെ തൊഴിൽ രംഗത്ത് നേട്ടങ്ങൾ നൽകും. ഈ സമയം ഒരു പുതിയ ജോലി ഓഫർ ലഭിക്കാൻ സാധ്യത. ബിസിനസ് ക്ലാസുകാർക്ക് പ്രത്യേക ലാഭം ലഭിക്കും. നടക്കില്ലെന്ന് വിചാരിച്ച കാര്യങ്ങൾ ഈ സമയം നടക്കും.  മുടങ്ങിക്കിടക്കുന്ന പണം ലഭിക്കുന്നതിൽ ആശ്വാസം ലഭിക്കും.


ധനു (Sagittarius): ധനു രാശിക്കാർക്ക് ശുക്ര സംക്രമണത്തിലൂടെ ഭാഗ്യം തെളിയും.  ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും,  മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, ജോലിയിൽ പ്രമോഷൻ ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.