Shukra Gochar 2024: ശുക്രൻ മാർച്ചിൽ 2 തവണ രാശി മാറും; ഇവർക്ക് ലഭിക്കും ധനനേട്ടവും ജോലിയിൽ പ്രമോഷനും!
Venus Transit 2024: മാർച്ചിൽ ശുക്രൻ രണ്ട് തവണ രാശി മാറും. ശുക്രൻ മാർച്ച് ആദ്യ ആഴ്ച മകര രാശിയിൽ നിന്നും കുംഭം രാശിയിലേക്കും ശേഷം മാസാവസാനം കുംഭ രാശിയിൽ നിന്നും മീനത്തിലേക്കും നീങ്ങും.
Shukra Gochar 2024: ശുക്രൻ മാർച്ച് മാസത്തിൽ രണ്ടു തവണ രാശി മാറും. ഇതിലൂടെ ഈ 5 രാശിക്കാർക്ക് ബിസിനസ്സിൽ ധാരാളം നേട്ടവും ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ടാകും. മാർച്ച് ഏഴിന് ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കും. ശുക്രൻ്റെ സുഹൃത്തു കൂടിയയായ ശനിയുടെ രാശിയാണ് കുംഭം. ഈ രാശിയിൽ ശുക്രൻ്റെ വരവോടെ ശുക്രൻ്റെയും ശനിയുടെയും ഒരു സംയോഗം രൂപപ്പെടും. ഇത് ചില രാശിക്കാർക്ക് തൊഴിൽപരമായി വളരെയധികം നേട്ടങ്ങൾ നൽകും.
Also Read: കുംഭ രാശിയിൽ ത്രിഗ്രഹ യോഗം; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി കയറ്റം!
ശുക്രൻ മാർച്ച് അവസാനത്തിൽ അതായത് മാർച്ച് 31 ന് വീണ്ടും രാശിമാറും. ശുക്രൻ്റെ ഉച്ച രാശിയായായിട്ടാണ് മീനത്തെ മകണക്കാക്കുന്നത്. ഈ രാശിയിൽ ശുക്രൻ ശക്തമായ സ്ഥാനത്ത് നിൽക്കും. ഇത് ജാതകർക്ക് അവരുടെ കരിയറിൽ ആഗ്രഹിച്ച വിജയം നൽകുന്നു. ഇവിടെ ശുക്രൻ മീനരാശിയിൽ പ്രവേശിക്കുകയും സൂര്യനുമായി ഒരു സംയോജനം ഉണ്ടാകുകയും ചെയ്യും. രണ്ട് ശുഭഗ്രഹങ്ങളുടെ കൂടിച്ചേരലിന്റെ സ്വാധീനം മൂലം ചില രാശിക്കാർക്ക് ബിസിനസിൽ നല്ല ലാഭം ലഭിക്കുകയും അവരുടെ ബാങ്ക് ബാലൻസ് വർദ്ധിക്കുകയും ചെയ്യും. മാർച്ചിൽ ശുക്രൻ്റെ ഇരട്ട സംക്രമം മൂലം ഇടവം, തുലാം തുടങ്ങീ 5 രാശിക്കാരുടെ ഭാഗ്യം വർദ്ധിക്കും. ആ രാശികൾ ഏതൊക്കെ എന്ന് നോക്കാം...
ഇടവം (Taurus): മാർച്ചിൽ രണ്ട് തവണ ശുക്രൻ്റെ രാശി മാറ്റം ഇടവം രാശിക്കാർക്ക് വളരെയധികം ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയം ഇവരുടെ ബിസിനസ് ശോഭിക്കും. ജോലിയിലുള്ളവർക്ക് സുവർണ്ണാവസരങ്ങൾ ലഭിക്കും. നിങ്ങളുടെ സമ്പത്ത് വർദ്ധിക്കും. ധനലാഭം ഉണ്ടാകും. ലക്ഷ്മി ദേവിയുടെയും ശുക്രൻ്റെയും സ്വാധീനം മൂലം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. പ്രണയബന്ധത്തിൽ നിങ്ങൾക്ക് സമാധാനമുണ്ടാകും.
ചിങ്ങം (Leo): ശുക്രന്റെ സംക്രമത്തിൻ്റെ ശുഭഫലം ചിങ്ങം രാശിക്കാർക്ക് ബിസിനസ്സിൽ ധനനേട്ടം നൽകും. നിങ്ങൾ എപ്പോഴെങ്കിലും ഏതെങ്കിലും സ്റ്റോക്ക് മാർക്കറ്റിലോ മറ്റേതെങ്കിലും സ്കീമിലോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അതിൽ നിന്ന് നല്ല വരുമാനം ലഭിക്കും. ഈ കാലഘട്ടം വിദ്യാർത്ഥികൾക്കും വളരെ നല്ലതായിരിക്കും. ശുക്ര സംക്രമത്തിൻ്റെ സ്വാധീനം കാരണം നിങ്ങളുടെ പ്രണയബന്ധങ്ങൾ കൂടുതൽ ദൃഢമാകുകയും നിങ്ങളുടെ പങ്കാളിയുമായി ഒരു ഉല്ലാസയാത്രയ്ക്കുള്ള യോഗമുണ്ടാകുകയും ചെയ്യും.
Also Read: ഗുരു ശുക്ര സംയോഗം സൃഷ്ടിക്കും ഗജലക്ഷ്മി രാജയോഗം; ഇവർക്കിനി സമ്പന്നയോഗം ഒപ്പം പുരോഗതിയും!
തുലാം (Libra): ജ്യോതിഷത്തിൽ ശുക്രനെ തുലാം രാശിയുടെ അധിപനായിട്ടാണ് കണക്കാക്കുന്നത്. ഈ സംക്രമത്തിൻ്റെ പ്രഭാവം നിങ്ങൾക്ക് ഭൗതിക സുഖങ്ങൾ നൽകും. ഈ കാലയളവിൽ നിങ്ങൾക്ക് സ്ഥാനക്കയറ്റം, പൂർവ്വിക സ്വത്ത എന്നിവ ലഭിക്കും. സ്വത്തുമായി ബന്ധപ്പെട്ട ഏത് കാര്യവും പരിഹരിക്കാൻ കഴിയും. പുതിയ ജോലിയിൽ നിങ്ങൾ മുന്നേറും, ബഹുമാനം വർദ്ധിക്കും. നിങ്ങൾ അടുത്തിടെ ഒരു പുതിയ ബിസിനസ്സ് ആരംഭിച്ചിട്ടുണ്ടെങ്കിൽ അതിൽ ലാഭമുണ്ടാകും. നിങ്ങളുടെ ജോലിയിൽ നിങ്ങൾ ആഗ്രഹിച്ച വിജയം നേടാനും കഴിയും.
ധനു (Sagittarius): ശുക്രൻ്റെ സംക്രമം മൂലം ധനു രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷമുണ്ടാകും. നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകാം അത് നിങ്ങളെ സന്തോഷിപ്പിക്കും. സാമ്പത്തികമായി ഈ സമയം നിങ്ങൾക്ക് പണത്തിന് ഒരു കുറവും ഉണ്ടാകില്ല. ഈ കാലയളവിൽ നിങ്ങൾക്ക് ഒരു പുതിയ കാറോ വീടോ വാങ്ങാണ് യോഗം. രോഗബാധിതരുടെ നില ഗണ്യമായി മെച്ചപ്പെടും. വീട്ടിൽ സന്തോഷം ഉണ്ടാകും. ഓഫീസിൽ ജോലി ചെയ്യാൻ നല്ല അന്തരീക്ഷം ലഭിക്കും. മികച്ച പ്രകടനത്തിന് നിങ്ങൾക്ക് പ്രമോഷനും ലഭിച്ചേക്കാം.
Also Read: ആറ്റുകാൽ പൊങ്കാല 2024: എന്തുകൊണ്ട് പൊങ്കാല മൺകലത്തിൽ ഒരുക്കുന്നു? അറിയാം...
കുംഭം (Aquarius): ശുക്രൻ്റെ സംക്രമം കുംഭ രാശിക്കാരുടെ ജീവിതത്തിൽ ശുഭഫലങ്ങൾ നൽകും. എല്ലാ ജോലികളിലും നിങ്ങൾക്ക് ആഗ്രഹിച്ച നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് സ്ഥലമാറ്റം ലഭിക്കും. ഇത് നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും അവസാനിപ്പിക്കും. കുടുംബാംഗങ്ങളിൽ നിന്ന് എല്ലാവിധ സഹായങ്ങളും ലഭിക്കും. നിങ്ങളുടെ ജോലി ഓഫീസിലും വിലമതിക്കപ്പെടും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മികച്ചതായിരിക്കും, ഈ സമയത്ത് നിങ്ങൾക്ക് നല്ലൊരു തുക ലാഭിക്കാൻ കഴിയും. പ്രണയം, കുടുംബം എന്നീ കാര്യങ്ങളിൽ ശുഭഫലങ്ങൾ ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.