Vijayadashami 2021: ഇന്ന് വിജയദശമി; അറിവിന്റെ അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ
Vijayadashami 2021: ഇന്ന് വിജയദശമി. വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്നു.
Vijayadashami 2021: ഇന്ന് വിജയദശമി. വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്നു. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചിട്ടുണ്ട്. കൊറോണ മാനദണ്ഡമനുസരിച്ച് ഇത്തവണ മാതാപിതാക്കളാണ് കുരുന്നുകളെ എഴുതിക്കുന്നത്.
നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികള്‍ ഇന്ന് അറിവിന്‍റെ ലോകത്തേക്ക് പിച്ചവയ്ക്കും. വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് കൊറോണ മാനദണ്ഡം അനുസരിച്ച് മിക്ക ക്ഷേത്രങ്ങളും ഒരുങ്ങി കഴിഞ്ഞു.
നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമി, ദസറ എന്നിവ ആഘോഷിക്കുന്നത്. ലങ്കാ രാജാവായ രാവണനെ ശ്രീരാമന്‍ കൊന്നതും, മഹിഷാസുരനെ ദുര്‍ഗാദേവി വധിച്ചതുമായി ബന്ധപ്പെട്ടുമൊക്കെ ഈ ദിവസത്തിന് ഐതിഹ്യമുണ്ട്. അതായത് തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെയാണ് ഈ ദിനത്തിലൂടെ സൂചിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് പദ്മനാഭ സ്വാമി ക്ഷേത്രത്തിലും, ആറ്റുകാല്‍ ക്ഷേത്രത്തിലും അതിരാവിലെ മുതൽ വലിയ തിരക്കാണ്. കോട്ടയത്തെ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും നല്ല തിരക്കുണ്ട്. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലും വിദ്യാരംഭത്തിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വന്‍ ഭക്തജനപ്രവാഹമാണ് ക്ഷേത്രത്തിലേക്ക് ഉണ്ടായിട്ടുള്ളത്.
കര്‍ണാടകത്തില്‍ ഭക്തര്‍ ദസറ ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ ഈ ദിനം സരസ്വതീദേവിയുമായി ബന്ധപ്പെട്ടതാണ്. അതായത് കേരളത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്ന ദിനമാണ് വിജയദശമി. ദശരാത്രികളില്‍ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ഈ ദിനത്തിന് ദസറ എന്ന പേരുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഐതിഹ്യങ്ങളാണ് ഇന്നത്തെ ദിവസവുമായി ഉള്ളത്.
ദസറ കഴിഞ്ഞ് അതായത് രാവണനെ വധിച്ച ശേഷം ഏതാണ്ട് 20 ദിവസങ്ങള്‍ കഴിഞ്ഞാണ് ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയത്. ഈ ദിവസമാണ് ദീപാവലി. ശരിക്കും പറഞ്ഞാൽ ദീപാവലിയുടെ മുന്നോടിയായിട്ടാണ് ആളുകള്‍ ദസറ ആഘോഷിക്കുന്നത്.
ഉത്തരേന്ത്യയിലെ ഹിന്ദു ഭക്തര്‍ രാമന്റെ ജീവിതകഥയുടെ ഒരു നാടകാവതരണമായ 'രാമലീല' സംഘടിപ്പിക്കുകയും ദസറയില്‍ രാവണന്റെ പ്രതിമകള്‍ ഉണ്ടാക്കി തുറന്ന മൈതാനങ്ങളില്‍ വച്ച് കത്തിക്കുകയും ചെയ്യുന്നു. എന്നാൽ പശ്ചിമബംഗാളില്‍, മഹിഷാസുരന്‍ എന്ന രാക്ഷസന്റെ മേല്‍ ദേവിയുടെ വിജയം അടയാളപ്പെടുത്തുന്നതിനായി ആളുകള്‍ ഈ ദിനം ദുര്‍ഗാ പൂജ ഉത്സവമായും ആഘോഷിക്കുന്നു.
വിദ്യാരംഭ ദിനമായ ഇന്ന് എല്ലാ കുരുന്നുകൾക്കും സീ ഹിന്ദുസ്ഥാൻ മലയാളത്തിന്റെ വക വിജയദശമി ആശംസകൾ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...