Vipareetha Raja Yoga 2023: പുതുവർഷത്തിന്റെ മാസ ആദ്യത്തിൽ അതായത് ജനുവരി മാസത്തില്‍ വിപരീത രാജയോഗം രൂപം കൊള്ളും.  വിപരീത രാജയോഗം എന്നാൽ രാജയോഗത്തിന് വിപരീതമെന്നൊന്നും കരുതണ്ട.  പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളും വിജയവും ഈ രാജയോഗം നിങ്ങള്‍ക്ക് നൽകും. 2023 ൽ ഏതൊക്കെ രാശിക്കാര്‍ക്കാണ് വിപരീത രാജയോഗം കൊണ്ട് ഗുണമുണ്ടാകുന്നതെന്ന് നമുക്ക്  നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയുടെ മാറ്റമാണ് ഈ വര്‍ഷത്തെ വിപരീത രാജയോഗത്തിന് കാരണം.  പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പല ഗ്രഹങ്ങളും രാശിമാറുന്നുണ്ട്. ഇതില്‍ ശനിയുമുണ്ട്. ശനി പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ തന്റെ സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കും. ഇത് ചില രാശിക്കാരില്‍ വിപരീത രാജയോഗത്തിന് യോഗമുണ്ടാക്കും.  ഇതിലൂടെ ഈ 4 രാശിക്കാർക്ക് സർവ്വൈശ്വര്യം ലഭിക്കും. 


Also Read: പുതുവർഷത്തിൽ കേതു രാശി മാറും: ഈ 4 രാശിക്കാരുടെ ജീവിതം മാറിമറിയും! 


കർക്കിടകം (Cancer):  വിപരീത രാജയോഗത്തിലൂടെ കര്‍ക്കിടകം രാശിക്കാര്‍ക്ക് വൻ ഗുണങ്ങൾ ലഭിക്കും.  ഇവര്‍ക്ക് ജ്യോതിഷപ്രകാരം  ശനിയുടെ കുംഭം രാശി മാറ്റം പല വിധത്തിലുള്ള പോസിറ്റീവ് ഫലങ്ങൾ നൽകും.  കര്‍ക്കിടകം രാശിയില്‍ എട്ടാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത് അത് കര്‍ക്കിടകം രാശിക്കാര്‍ക്ക് വിപരീത രാജയോഗത്തില്ല യോഗം സൃഷ്ടിക്കുന്നു. ഇതിലൂടെ ഇവർക്ക് അത്ഭുത നേട്ടങ്ങൾ ലഭിക്കുന്നത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്നവര്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. സമൂഹത്തതില്‍ ഇവര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനവും ആദരവും ലഭിക്കും.  ബിസിനസ് ചെയ്യുന്നവര്‍ക്ക് വൻ നേട്ടം ലഭിക്കും. ഇവർക്ക് മുടക്കിയതിന്റെ ഇരട്ടി തിരിച്ച് ലഭിക്കും. സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് പുറമേ ബന്ധങ്ങളും ശക്തിപ്പെടും. തിരികെ ലഭിക്കിലെന്ന് കരുതിയ പണം തിരിച്ച് ലഭിക്കും.


കന്നി (Virgo):  കന്നി രാശിക്കാരുടെ ആറാം ഭാവത്തിലാണ് ശനിയുടെ രാശിമാറ്റം നടക്കുന്നത്. ഇത് കന്നി രാശിക്കാരിൽ വിപരീത രാജയോഗം സൃഷ്ടിക്കുന്നു. ഇതിലൂടെ ഇവരുടെ കാലങ്ങളായി നടക്കുന്ന കേസിന് അനുകൂല ഫലത്തോടെ പരിസമാപ്തിയാകും. വിട്ടുമാറാത്ത രോഗമുള്ളവര്‍ക്കും പരിഹാരമുണ്ടാകും. കൂടാതെ നിങ്ങള്‍ക്ക് കടമുണ്ടെങ്കില്‍ അത് വീട്ടുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും കഴിയും. കാലങ്ങളായി ലഭിക്കില്ലെന്ന് വിചാരിച്ച് തള്ളിക്കളഞ്ഞ പണം നിങ്ങള്‍ക്ക് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ അനുകൂല ഫലമുണ്ടാകും. ബിസിനസില്‍ വന്‍ പുരോഗതിയുണ്ടാകും. ജോലിയിലുണ്ടാവുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍ ജീവിതത്തില്‍ സന്തോഷമുണ്ടാക്കും. 


Also Read: ഈ സ്പെഷ്യൽ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ വയറിലെ കൊഴുപ്പ് പമ്പ കടക്കും! 


ധനു (Sagittarius):  വിപരീത രാജയോഗം ധനു രാശിക്കാരിലും നല്ല ഫലങ്ങൾ നൽകും.  ഇവരുടെ മൂന്നാം ഭാവത്തിലെ അധിപനാണ്  ശനി. അതുകൊണ്ടുതന്നെ പുതുവര്‍ഷത്തില്‍ അതുവരെയുണ്ടായിരുന്ന ഏഴരശനിയില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കും. മൂന്നാം ഭാവത്തില്‍ നടക്കുന്ന ശനിയുടെ രാശിമാറ്റം പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാക്കും. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഇത്തരം നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തെ ശരിക്കും മാറ്റി മറിക്കും.  ഈ സമയം ധനു രാശിക്കാർക്ക് അവർ ആഗ്രഹിക്കുന്നത് പോലെയുള്ള അനുകൂല മാറ്റങ്ങള്‍ ജോലിയില്‍ ഉണ്ടാവും. ഇത് കൂടാതെ വരുമാനം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യും. ഈ രാശിക്കാര്‍ സാഹസം കാണിക്കുന്നതിൽ താല്‍പ്പര്യമുള്ളവരായിരിക്കും. ഇത് തന്നെയാണ് ഇവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും കാരണം. വിപരീത രാജയോഗത്തിന്റെ ഫലമായി നേട്ടങ്ങള്‍ ഉണ്ടാവുന്നവരില്‍ മുന്നിലാണ് ധനു രാശി എന്നതും ശ്രദ്ധേയമാണ്.


മീനം (Pisces): മീനം രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ഇത് മീന രാശിക്കാര്‍ക്ക് വിപരീത രാജയോഗം സൃഷ്ടിക്കുനന്തിന് കാരണമാകുന്നു. ഇവര്‍ക്ക് വിദേശത്തേക്ക് യാത്രക്കും ജോലിക്കുമുള്ള അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിരിക്കും. രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അതില്‍ നിന്നും മോചനാം ലഭിക്കും. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ് അതുകൊണ്ടുതന്നെ ഇവർക്കും നല്ല  സാമ്പത്തിക ഫലവും ഉണ്ടാകും.  ഇവർക്ക് ഈ സമയം ദോഷം സമയത്തിന് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ പുരോഗതികൈവരിക്കുന്നതിനുമുള്ള മികച്ച സമയമാണ്.  ഇവർക്ക് സാമ്പത്തികമായി ഒരു തരത്തിലും കഷ്ടപ്പാടുണ്ടാകില്ല. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.