Ketu Gochar 2023: പുതുവർഷത്തിൽ കേതു രാശി മാറും: ഈ 4 രാശിക്കാരുടെ ജീവിതം മാറിമറിയും!

Ketu Rashi change in 2023: രാഹുവിനേയും കേതുവിനേയും  ജ്യോതിഷത്തിൽ കോപാകുലരായ ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഇവർ എപ്പോഴൊക്കെയാണോ രാശി മാറുന്നത് ആ സമയം ശരിക്കും ചില രാശിക്കാർക്ക് കൊടുങ്കാറ്റ് അടിക്കുമ്പോലെയാണ്.  എന്നാൽ ചില രാശിക്കാർക്ക് ഭാഗ്യം ഉദിക്കുകയും ചെയ്യും. കേതു ഗ്രഹം പുതുവർഷത്തിൽ രാശി മാറും അതിലൂടെ ഈ 4 രാശിക്കാർക്ക് നല്ല സമയം തുടങ്ങും.  

Written by - Ajitha Kumari | Last Updated : Dec 17, 2022, 12:48 PM IST
  • പുതുവർഷത്തിൽ കേതു രാശി മാറും
  • ഹു കേതു ഗ്രഹങ്ങൾ ഒരു വ്യക്തിയുടെ ജാതകത്തിൽ പ്രവേശിച്ചാൽ മോശ ഫലങ്ങൾ ഉണ്ടാകും
  • ഇവയുടെ രാശി മാറുന്നത് പലരുടെയും ഭാഗ്യം ഉദിക്കും
Ketu Gochar 2023: പുതുവർഷത്തിൽ കേതു രാശി മാറും: ഈ 4 രാശിക്കാരുടെ ജീവിതം മാറിമറിയും!

Rashi change of Ketu in 2023: ജ്യോതിഷ പ്രകാരം രാഹു കേതു ഗ്രഹങ്ങൾ ഒരു വ്യക്തിയുടെ ജാതകത്തിൽ പ്രവേശിച്ചാൽ അവരെ മോശമായി ബാധിക്കും.  എന്നാൽ ഇവയുടെ രാശി മാറുന്നത് പലരുടെയും ഭാഗ്യം ഉദിക്കുന്നതിനും കാരണമാകും. പുതു വർഷത്തിൽ പല ഗ്രഹങ്ങളും രാശി മാറുകയാണ്. അതിലൊന്നാണ് കേതുവും. കേതു ഇപ്പോൾ കന്നിരാശിയിലാണ് എന്നാൽ 2023 ഒക്ടോബറിൽ അത് കന്നിരാശി വിട്ട് തുലാം രാശിയിൽ പ്രവേശിക്കും. ജ്യോതിഷികളുടെ അഭിപ്രായത്തിൽ കേതു എപ്പോഴും വക്ര ഗതിയിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ കേതുവിന്റെ ഒരു രാശി വിട്ട് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ 18 മാസമെടുക്കും. കേതുവിന്റെ രാശിമാറ്റം മൂലം അടിപൊളി ഫലങ്ങളാണ് ഈ 4 രാശിക്കാർക്ക് ലഭിക്കുന്നത്. ഏതൊക്കെയാണ് ആ രാശികൾ എന്ന് നമുക്ക് നോക്കാം...

Also Read: ത്രിഗ്രഹ യോഗത്തോടെ ഈ രാശിക്കാർക്ക് അടിപൊളി സമയം!

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് 2023 ഒരു നല്ല വർഷമായിരിക്കും. ഇവരുടെ ഇതുവരെ മുടങ്ങിക്കിടന്ന ജോലികൾ ഈ സമയം  പൂർത്തിയാക്കും. ഇതോടൊപ്പം തൊഴിൽ മേഖലയിൽ ആഗ്രഹിക്കുന്ന ഫലങ്ങളും നേടാനാകും. അടുത്ത വർഷം നിങ്ങളുടെ വീട്ടിൽ ഒരു പുതിയ വാഹനമോ വസ്തുവോ വാങ്ങാൻ കഴിയും.

മകരം (Capricorn): കേതുവിന്റെ സ്വാധീനത്താൽ വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകും. ഇവർക്ക് ഈ സമയത്തെ പുതിയ തൊഴിലുകൾ പരീക്ഷിക്കാം, അതിൽ സമ്പൂർണ്ണ വിജയം ലഭിക്കും. കടം നൽകിയ പണം തിരികെ ലഭിക്കും.  ഇതിലൂടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

Also Read: ഈ സ്പെഷ്യൽ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ വയറിലെ കൊഴുപ്പ് പമ്പ കടക്കും!

ധനു (Sagittarius): പുതുവർഷത്തിൽ ധനു രാശിക്കാർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. വീട്ടിൽ ആഡംബര വസ്തുക്കൾ വാങ്ങാണ് യോഗം. കേതുവിന്റെ സ്വാധീനം മൂലം കോടതിയിൽ നടക്കുന്ന കേസുകൾ അനുകൂലമായി പരിഹരിക്കാൻ കഴിയും.

Also Read: ത്രിഗ്രഹ യോഗത്തോടെ ഈ രാശിക്കാർക്ക് അടിപൊളി സമയം!

ഇടവം (Taurus): അടുത്ത വർഷം ഇടവം രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകാൻ സാധ്യത. തൊഴിൽ-വ്യാപാരരംഗത്ത് നിങ്ങൾക്ക് വളരെയധികം പുരോഗതിയുണ്ടാകും. നിങ്ങൾ ഒരു പുതിയ മേഖലയിൽ നിക്ഷേപിക്കും അതിൽ നിന്നും നിങ്ങൾക്ക് പ്രയോജനം ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Trending News