Vishu Phalam 2023: വിഷു ദിവസം മുതല്‍ ഈ മൂന്ന് നാളുകാർക്ക് ഭാഗ്യകാലം; കാത്തിരിക്കുന്നത് വന്‍ നേട്ടങ്ങള്‍
Vishu Phalam 2023: വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുഫലം എന്നിവയാണ് വിഷുദിനവുമായി ബന്ധപ്പെട്ട ആചാരങ്ങൾ. ജ്യോതിഷപരമായും ഈ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്.
വിഷുഫലം 2023: സൂര്യന്‍ മേടരാശിയില്‍ പ്രവേശിക്കുന്ന സംക്രാന്തി ദിവസമാണ് വിഷു ആഘോഷിക്കുന്നത്. അതിനാല്‍ തന്നെ ജ്യോതിഷപരമായും ഈ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുഫലം എന്നിവ വിഷുദിനവുമായി ബന്ധപ്പെട്ട ആചാരങ്ങളാണ്.
വിഷുഫലം ഒരു വര്‍ഷത്തെ ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രവചിക്കുന്നത്. ഇത്തവണ മലയാള വര്‍ഷം 1198 മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അതായത്, ഇത്തവണത്തെ വിഷു 2023 ഏപ്രില്‍ 15, ശനിയാഴ്ചയാണ് ആഘോഷിക്കുന്നത്. ഓരോ വ്യക്തികളുടെയും ജനനസമയവും നാളും രാശിക്കൂറും ഒക്കെ നോക്കിയാണ് വിഷുഫലം പ്രവചിക്കുന്നത്.
എന്നിരുന്നാലും, ജന്മനക്ഷത്രങ്ങളും ജനിച്ച രാശിക്കൂറും നോക്കി പൊതുവായ ചില യോഗങ്ങള്‍ അറിയാന്‍ സാധിക്കും. അത്തരത്തിൽ 27 നാളുകളില്‍ മൂന്ന് നക്ഷത്രക്കാര്‍ക്കാണ് വിഷു ദിനം മുതൽ വലിയ ഭാഗ്യം കാണുന്നത്. ഈ മൂന്ന് നാളുകാർക്ക് അടുത്ത ഒരു വർഷം അനുകൂലവും ഗുണങ്ങൾ ഉണ്ടാകുന്നതുമാണ്.
ALSO READ: Vishu 2023: വിഷുക്കണി ഇങ്ങനെ ഒരുക്കൂ; വർഷം മുഴുവൻ ഐശ്വര്യപൂർണമായിരിക്കും
അത്തം: അത്തം നാലില്‍ ജനിച്ചര്‍ക്ക് ഈ വിഷു മുതല്‍ അടുത്ത വിഷു വരെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ചില നല്ല മാറ്റങ്ങള്‍ ഉണ്ടാകും. പുണ്യകരമായ കര്‍മ്മഫലങ്ങള്‍ അനുഷ്ഠിക്കുന്നതിനാല്‍ അത്തം നാളുകാർക്ക് ഐശ്വര്യകരമായ ദിനങ്ങളാണ് വരുന്നത്. ജീവിതത്തില്‍ സംതൃപ്തി ഉണ്ടാകും. പരീക്ഷകളിലും അഭിമുഖങ്ങളിലും ഉദ്യാഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേട്ടങ്ങൾ ഉണ്ടാകും.
ചിത്തിര: ചിത്തിര നാളില്‍ ജനിച്ചവര്‍ക്ക് ഈ വിഷു മുതൽ ഒരു വർഷം നേട്ടങ്ങള്‍ ഉണ്ടാകും. തൊഴിൽ മേഖലയിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. ഒരു വർഷം ഈ നാളുകാർക്ക് ഗുണങ്ങളുടേതാകും. ചിത്തിര നാളുകാരെ സംബന്ധിച്ച് ഈ വിഷു വര്‍ഷം അനുഗ്രഹപ്രദമായ വർഷമായിരിക്കും.
ചോതി: ചോതി നാളുകാർക്ക് ഇത്തവണത്തെ വിഷു മുതലുള്ള ഒരു വർഷം സൗഭാഗ്യങ്ങൾ നിറഞ്ഞതായിരിക്കും. രോഗദുരിതങ്ങളും ആശങ്കകളും പ്രയാസങ്ങളും അകറ്റി സന്തോഷം ഉണ്ടാകും. സമാധാനവും ശാന്തിയും ധനയോഗവും ഉണ്ടാകും. കാര്‍ഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക ലാഭം ഉൾപ്പെടെയുണ്ടാകും. ജീവിതം തൃപ്തികരവും സന്തോഷകരവുമായിരിക്കും. പൊതുവേ, അനുകൂല സമയം ആണെങ്കിലും ചില ബുദ്ധിമുട്ടുകളും ഉണ്ടാകാം. കരുതലും ജാഗ്രതയും വേണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...