Thursday Tips: ഹൈന്ദവ  വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും ഏതെങ്കിലും പ്രത്യേക ദേവീ ദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്. അതനുസരിച്ച്  വ്യാഴാഴ്ച വിഷ്ണുദേവനെയാണ് ആരാധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന്‍ പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നുവെന്നും  മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതുവഴി സുഖപ്രദമായ കുടുംബജീവിതവും വിദ്യാഭ്യാസവും അറിവും സമ്പത്തും ലഭിക്കുമെന്നുമാണ് വിശ്വാസം.     


Also Read:  Delhi Flood Alert: യമുനയില്‍ ജലനിരപ്പ്‌ ഉയരുന്നു, വെള്ളത്തില്‍ മുങ്ങി വടക്കുകിഴക്കൻ ഡൽഹി 


മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ വ്യാഴാഴ്ച വ്രതം അനുഷ്ടിക്കാം. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ ഏറ്റവും ഉത്തമമാണ് വ്യാഴാഴ്ച വ്രതം. വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുകയും അതോടൊപ്പം വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യുന്നത് വഴി നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം. 


Also Read:  Most Honest Zodiac Signs: ഈ രാശിക്കാരെ കണ്ണടച്ച് വിശ്വസിക്കാം!! സത്യസന്ധരായ പങ്കാളികളുടെ പട്ടികയിൽ ഇവര്‍ ഒന്നാമത് 


നിങ്ങൾ ആദ്യമായി വ്യാഴാഴ്ച  വ്രതമനുഷ്ഠിക്കുകയാണെങ്കിൽ, എപ്പോഴും ശുക്ല പക്ഷത്തിലാണ് വ്രതം ആരംഭിക്കേണ്ടതെന്ന് ഓർമ്മിക്കുക. 16 വ്യാഴാഴ്ചകളിൽ തുടർച്ചയായി ഈ വ്രതം അനുഷ്ഠിക്കണം.  


വ്യാഴാഴ്ച വ്രതമനുഷ്ഠിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.  


വാഴപ്പഴം കഴിക്കാൻ മറക്കരുത്


നിങ്ങൾ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുകയാണെങ്കിൽ, ഈ ദിവസം വാഴപ്പഴം കഴിക്കാൻ മറക്കരുത്. കൂടാതെ, വ്യാഴാഴ്ച വാഴയെ പൂജിക്കുകയും ചെയ്യണം. വാഴയിൽ മഹാവിഷ്ണു കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. 


മഞ്ഞനിറമുള്ള വസ്തുക്കൾ ദാനം ചെയ്യുക


നിങ്ങൾ വ്യാഴാഴ്ച  വ്രതം അനുഷ്ഠിക്കുന്ന അവസരത്തിൽ, മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുന്നത് ഉത്തമമാണ്.  അതിൽ ശർക്കര, മഞ്ഞ തുണി, പയർ, വാഴപ്പഴം എന്നിവ ഉൾപ്പെടുന്നു. ഈ സാധനങ്ങൾ പാവപ്പെട്ടവർക്ക് ദാനം ചെയ്യുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.


വ്യാഴാഴ്ച മഞ്ഞ നിറത്തിലുള്ള ഭക്ഷണം കഴിക്കണം. 


എന്നാല്‍, ജ്യോതിഷമനുസരിച്ച്  വ്യാഴാഴ്‌ച ചെയ്യാന്‍ പാടുള്ളതും അല്ലാത്തതുമായ കാര്യങ്ങള്‍ ഉണ്ട്.  വ്യാഴാഴ്ച ചെയ്യുന്ന ചില ജോലികൾ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും. എന്നാല്‍ വ്യാഴാഴ്‌ച നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നത് ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അറിയാതെ പോലും ചിലപ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നത് നമുക്ക് ദോഷം ചെയ്യാം.  വ്യാഴാഴ്‌ച അറിയാതെപോലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഏതൊക്കെയാണ് എന്നറിയാം.  


1.  വ്യാഴാഴ്ച അബദ്ധത്തിൽ പോലും മാതാപിതാക്കളെയോ ഗുരുവിനെയോ സന്യാസിമാരെയോ  അപമാനിക്കരുത്. കാരണം അവര്‍ വ്യാഴത്തെ പ്രതിനിധീകരിക്കുന്നു.


2.  വ്യാഴാഴ്ച വീട്ടിൽ കിച്ചടി (അരിയും പരിപ്പും ഉപയോഗിച്ചു ഉണ്ടാക്കുന്ന വിഭവം)  ഉണ്ടാക്കുകയോ അത് കഴിക്കുകയോ ചെയ്യരുത് എന്നാണ് പറയപ്പെടുന്നത്‌. 


3. ഈ ദിവസം സ്ത്രീകൾ തലമുടി കഴുകരുത്. ഈ ദിവസം മുടി കഴുകുന്നത് വീട്ടിൽ ഐശ്വര്യക്കുറവും സന്തോഷവും സമാധാനവും ഇല്ലാതാക്കുമെന്നും  പറയപ്പെടുന്നു.


4. വ്യാഴാഴ്ച  നഖം വെട്ടുന്നത് ഉചിതമല്ല, ഇത് വീട്ടിൽ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു.


5. വ്യാഴാഴ്ച ഷേവ് ചെയ്യുന്നതും നല്ലതല്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ പല  തടസ്സങ്ങളും നേരിടേണ്ടി വരും


6. വ്യാഴാഴ്ച മുടി മുറിക്കരുത്, ഇതും അശുഭമായി കണക്കാക്കുന്നു.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ മതപരമായ വിശ്വാസങ്ങളെയും സാമൂഹിക വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിയ്ക്കുന്നില്ല)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കു