Delhi Flood Alert: യമുനയില്‍ ജലനിരപ്പ്‌ ഉയരുന്നു, വെള്ളത്തില്‍ മുങ്ങി വടക്കുകിഴക്കൻ ഡൽഹി

Delhi Flood Alert:  ബുധനാഴ്ച രാത്രിയോടെ നദിയിലെ ജലനിരപ്പിൽ കാര്യമായ വർധനയുണ്ടാകുമെന്ന് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നല്‍കിയിരുന്നു എങ്കിലും പ്രതീക്ഷിച്ച സമയത്തിന് മുന്‍പേ അത് സംഭവിച്ചു.  

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 10:38 AM IST
  • യമുനയിലെ ജലനിരപ്പ് വ്യാഴാഴ്ച രാവിലെ 7 മണിയോടെ 208.04 മീറ്ററിലെത്തി. അതായത്, അപകടനിലയിൽ നിന്ന് മൂന്ന് മീറ്റർ ഉയരത്തിലാണ് ഇപ്പോള്‍ യമുനയിലെ ജലനിരപ്പ്‌.
Delhi Flood Alert: യമുനയില്‍ ജലനിരപ്പ്‌ ഉയരുന്നു, വെള്ളത്തില്‍ മുങ്ങി വടക്കുകിഴക്കൻ ഡൽഹി

Delhi Flood Alert: ഉത്തരേന്ത്യയില്‍ പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് യമുന നദിയില്‍ ജലനിരപ്പ്‌ ഉയരുകയാണ്. യമുനാ നദിയിലെ ജലനിരപ്പ്‌ 45 വർഷം മുമ്പ് സ്ഥാപിച്ച 207.49 മീറ്റർ എന്ന  റെക്കോർഡ് ഗണ്യമായ വ്യത്യാസത്തിൽ മറികടന്നിരിയ്ക്കുകയാണ്. ഇത് നദിക്ക് സമീപം കുടില്‍കെട്ടി താമസിക്കുന്ന  ആളുകള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരിയ്ക്കുകയാണ്.

Also Read:  Most Honest Zodiac Signs: ഈ രാശിക്കാരെ കണ്ണടച്ച് വിശ്വസിക്കാം!! സത്യസന്ധരായ പങ്കാളികളുടെ പട്ടികയിൽ ഇവര്‍ ഒന്നാമത് 
 
യമുനയിലെ ജലനിരപ്പ് വ്യാഴാഴ്ച രാവിലെ 7 മണിയോടെ 208.04 മീറ്ററിലെത്തി. അതായത്, അപകടനിലയിൽ നിന്ന് മൂന്ന് മീറ്റർ ഉയരത്തിലാണ് ഇപ്പോള്‍ യമുനയിലെ ജലനിരപ്പ്‌. പഴയ റെയിൽവേ പാലത്തിലെ ജലനിരപ്പ് 2013ന് ശേഷം ആദ്യമായി ബുധനാഴ്ച പുലർച്ചെ നാലിന് 207 മീറ്റർ കടന്ന് രാത്രി 11 മണിയോടെ 208.08 മീറ്ററായി ഉയർന്നു. യമുനയിലെ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

Also Read:  Copper Ring Benefits: ചെമ്പ് മോതിരത്തിനുണ്ട് ഏറെ ഗുണങ്ങൾ, ആരോഗ്യം മാത്രമല്ല ഗ്രഹദോഷങ്ങളിൽ നിന്നും മുക്തി
 

ബുധനാഴ്ച രാത്രിയോടെ നദിയിലെ ജലനിരപ്പിൽ കാര്യമായ വർധനയുണ്ടാകുമെന്ന് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നല്‍കിയിരുന്നു എങ്കിലും പ്രതീക്ഷിച്ച സമയത്തിന് മുന്‍പേ അത് സംഭവിച്ചു.  ജൂലായ് 13ന് രാവിലെയോടെ ജലനിരപ്പ് 207.90 മീറ്ററായി ഉയരുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു എങ്കിലും ജലനിരപ്പ് 208 മീറ്റർ കവിഞ്ഞു.  

ഡല്‍ഹിയിലെ നിലവിലെ സാഹചര്യം നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങിയിരിയ്ക്കുകയാണ്. ഓരോ മണിക്കൂറിലും സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കേന്ദ്ര ഇടപെടല്‍ അഭ്യർത്ഥിച്ചു. 
 
ബിജെപിയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും നേതാക്കള്‍ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തപ്പോൾ എല്ലാ മന്ത്രിമാരും ഫീൽഡ് സന്ദർശനങ്ങൾ നടത്തി. ലഫ്റ്റനന്‍റ് ഗവർണർ വികെ സക്‌സേന വ്യാഴാഴ്ച ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്‍റ്  അതോറിറ്റിയുടെ യോഗം വിളിച്ചിട്ടുണ്ട്. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ, ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്നുള്ള വെള്ളം സാവധാനത്തിൽ തുറന്നുവിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാൾ അഭ്യര്‍ഥിച്ചു. 

പ്രളയത്തെത്തുടര്‍ന്ന് ഡൽഹി സർക്കാർ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 16,564 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി, 14,534 പേർ നഗരത്തിലുടനീളം ടെന്റുകളിലും ഷെൽട്ടറുകളിലും താമസിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

തങ്ങളുടെ ദുരിതാശ്വാസ ക്യാമ്പുകളിൽ 2,700 ടെന്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഡൽഹി സർക്കാർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലഫ്റ്റനന്‍റ് ഗവർണർ വികെ സക്‌സേനയും അഭ്യർത്ഥിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News