Palmistry: പ്രണയം, വിവാഹം, കുട്ടികൾ... ആദ്യമേ അറിയാം; ഈ കൈരേഖകൾ ഒന്ന് നോക്കിയാൽ മതി
വിവാഹം, പ്രണയം, കുട്ടികൾ, കരിയർ അങ്ങനെ ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തും ഹസ്തരേഖ ശാസ്ത്രത്തിലുണ്ട്.
ഒരു വ്യക്തിയുടെ കൈകളിലെ രേഖകൾക്ക് അവരുടെ ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും കുറിച്ചുള്ള കാര്യങ്ങൾ പ്രവചിക്കാൻ കഴിയുമെന്നാണ് ഹസ്തരേഖാ ശാസ്ത്രത്തിൽ പറയപ്പെടുന്നത്. കൂടാതെ, ഇതിന് ഒരു വ്യക്തിയുടെ സ്വഭാവം, വിവാഹം, വിദ്യാഭ്യാസം, കുട്ടികൾ, കരിയർ, പ്രണയം എന്നിവയെ കുറിച്ചോ അതിലേറെയോ വെളിപ്പെടുത്താൻ കഴിയുമെന്നും വിശ്വസിക്കുന്നവരുണ്ട്.
കൈനോട്ടം എന്നത് ശുഭകരമായ ഒരു ആചാരമായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഭാവിയിൽ അഭിമുഖീകരിക്കേണ്ട ആരോഗ്യ, സാമ്പത്തിക വെല്ലുവിളികളെ കുറിച്ചോ കുടുംബ ജീവിതത്തെ കുറിച്ചോ അങ്ങനെ എന്തുമാകട്ടെ, എല്ലാം ഹസ്തരേഖാ ശാസ്ത്രത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്. നിങ്ങളെ കാത്തിരിക്കുന്നത് അവസരങ്ങളാണോ വെല്ലുവിളികളാണോ എന്ന് ഇതുവഴി മനസ്സിലാക്കാം. നിങ്ങളുടെ കൈപ്പത്തിയിലെ ഏതൊക്കെ രേഖകൾ എന്തൊക്കെയാണ് സൂചിപ്പിക്കുന്നതെന്ന് അറിയണ്ടേ?
READ ALSO: മീനരാശിയിൽ 3 മിത്രഗ്രഹങ്ങളുടെ സംയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ
1) വിവാഹ രേഖ
ചെറുവിരലിന്റെ അടിഭാഗത്ത് സമാന്തരമായി വരുന്നതാണ് വിവാഹ രേഖയെന്ന് പറയപ്പെടുന്നു. ഈ രേഖ മറ്റ് പ്രശ്നങ്ങളില്ലാതെ തെളിഞ്ഞ് നിൽക്കുകയാണെങ്കിൽ ആ വ്യക്തിയുടെ ദാമ്പത്യ ജീവിതം എപ്പോഴും സന്തോഷവും സംതൃപ്തിയും നിറഞ്ഞതാകുമെന്ന് പറയാം. വിവാഹ രേഖ മുകളിലേക്കോ താഴേക്കോ നീങ്ങുകയോ മുറിഞ്ഞു നിൽക്കുകയോ ചെയ്താൽ, ആ വ്യക്തിയുടെ ദാമ്പത്യത്തിൽ നിരവധി തടസ്സങ്ങൾ ഉണ്ടാകുകയും ദാമ്പത്യ ജീവിതം ഉയർച്ച താഴ്ചകൾ നിറഞ്ഞതാകുകയും ചെയ്യുമെന്നാണ് വിശ്വാസം.
2. കുട്ടികളുടെ രേഖ
വിവാഹരേഖയ്ക്ക് പുറമെ കുട്ടികളുടെ രേഖകളും സ്ഥാനങ്ങളും ഓരോ വ്യക്തിയുടെയും കയ്യിലുണ്ട്. കുട്ടികളുടെ രേഖയ്ക്ക് ഒരു പ്രത്യേക അർത്ഥമുണ്ട്, അത് ഒരു വ്യക്തിക്ക് എത്ര കുട്ടികളുണ്ടാകാൻ പോകുന്നു എന്നതിനെയാണ് പ്രതിനിധീകരിക്കുന്നത്. കൈനോട്ടം അനുസരിച്ച്, പ്രകാശരേഖകൾ ഒരു പെൺകുഞ്ഞിന്റെ ജനനത്തെയും നീളത്തിലുള്ള രേഖകൾ ഒരു ആൺകുട്ടിയുടെ ജനനത്തെയും സൂചിപ്പിക്കുന്നു.
3. പ്രണയ രേഖ
പ്രണയ രേഖയെ ഹൃദയരേഖ എന്നും വിളിക്കാറുണ്ട്. അത് ഒരാളുടെ ജീവിതത്തിലെ പ്രണയത്തെ സൂചിപ്പിക്കുന്നു. കൈയ്‌ക്ക് കുറുകെ വിരലുകൾക്ക് താഴെ നീളുന്ന രേഖയാണ് പ്രണയത്തെ സൂചിപ്പിക്കുന്നത്. വികാരങ്ങൾ, വൈകാരിക പ്രതികരണങ്ങൾ മുതലായവയെ ഹൃദയരേഖ പ്രതിഫലിപ്പിക്കുന്നു. നീളമേറിയതും നേരെ കാണപ്പെടുന്നതുമായ രേഖകളാണ് നല്ല ലക്ഷണത്തെ സൂചിപ്പിക്കുന്നത്.
4. ധന രേഖ
ഒരു വ്യക്തിയുടെ സമ്പത്തിന്റെ കാര്യത്തിൽ പ്രത്യേക രേഖയില്ലെന്നാണ് ഹസ്തരേഖാ ശാസ്ത്രം പറയുന്നത്. നേർരേഖയോ, ഇരട്ട രേഖയോ കൈയിൽ ഒരു ത്രികോണ സമാനമായ അടയാളമോ ഉണ്ടെങ്കിൽ, അത് സമ്പത്തിനെയോ അല്ലെങ്കിൽ ധാരാളം സമ്പത്ത് നേടാൻ ഭാവിയിൽ അവസരമുണ്ടെന്നോ ആണ് സൂചിപ്പിക്കുന്നത്. അതേസമയം, കൈകൾക്ക് വ്യക്തമായ പിങ്ക് നിറമുള്ളവരും വളരെ സമ്പന്നരാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഇരുണ്ട നിറമുള്ള കൈകളുള്ള ആളുകൾ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
5. കരിയർ രേഖ
വിരലുകളുടെ അടിയിൽ നിന്ന് കൈത്തണ്ടയിലേക്ക് പോകുന്ന കൈപ്പത്തിയിലെ ലംബ രേഖയാണിത്. ചില ആളുകളുടെ കൈപ്പത്തികളിൽ കരിയറുമായി ബന്ധപ്പെട്ട രേഖ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഈ രേഖ വിരലുകളുടെ അടിഭാഗത്തോ നടുവിരലിന് സമീപം എവിടെയോ ആകാം. കൈയ്യുടെ നിറം കുറവാണെങ്കിൽ അതിനർത്ഥം ആ വ്യക്തിക്ക് കരിയറിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും എന്നാണ്.
6. ആരോഗ്യ രേഖ
ആരോഗ്യ രേഖ പൊതുവെ ജീവിത രേഖ എന്നും അറിയപ്പെടാറുണ്ട്. ചെറുവിരലിന്റെ അടിയിൽ നിന്ന് ആരംഭിക്കുന്ന ഈ രേഖ കൈപ്പത്തിയിലൂടെ താഴേക്ക് സഞ്ചരിച്ച് തള്ളവിരലിന്റെ അടിഭാഗം വരെ നീളുന്നു. ഇത് ഹൃദയരേഖയ്ക്ക് കീഴിലാണ് കണ്ടുവരാറുള്ളത്. ഈ രേഖയിൽ ചതുരാകൃതിയിലുള്ള ഒരു പാറ്റേൺ ഉണ്ടെങ്കിൽ അതിനർത്ഥം ആളുകളുടെ ആരോഗ്യം നല്ലതായിരിക്കുമെന്നാണ്. എന്നാൽ രേഖകളിൽ ക്രോസ് കാണപ്പെട്ടാൽ അത് രോഗങ്ങളുടെ ലക്ഷണമാകാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...