Weekly Horoscope January 22 - 28: ഈ രാശിക്കാര്‍ക്ക് വെല്ലുവിളികൾ നിറഞ്ഞ ആഴ്ച!! പ്രതിവാര ജാതകം അറിയാം
Weekly Horoscope January 22 - 28: ജ്യോതിഷം അനുസരിച്ച് ചില രാശിക്കാര്‍ക്ക് ഈ ആഴ്ച ഏറെ മികച്ചതായിരിയ്ക്കും, അവരുടെ ഭാഗ്യം തിളങ്ങും. അതായത് ഈ ആഴ്ച ചില രാശിക്കാര്‍ക്ക് ഏറെ നേട്ടങ്ങള്‍ സമ്മാനിക്കും. അതേസമയം, ചില രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ ആഴ്ചകൂടി ആയിരിയ്ക്കും.
Weekly Horoscope January 22 - 28: പുതിയ ആഴ്ച ആരംഭിക്കാൻ പോകുന്നു. ഈ ആഴ്ച ത്രിഗ്രഹി യോഗത്തോടൊപ്പം ലക്ഷ്മി നാരായണ യോഗവും രൂപപ്പെടുന്നു. ജ്യോതിഷം അനുസരിച്ച് ചില രാശിക്കാര്‍ക്ക് ഈ ആഴ്ച ഏറെ മികച്ചതായിരിയ്ക്കും, അവരുടെ ഭാഗ്യം തിളങ്ങും. അതായത് ഈ ആഴ്ച ചില രാശിക്കാര്‍ക്ക് ഏറെ നേട്ടങ്ങള്‍ സമ്മാനിക്കും. അതേസമയം, ചില രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ ആഴ്ചകൂടി ആയിരിയ്ക്കും.
മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച എങ്ങിനെ എന്നറിയാം....
Also Read: 10 Vastu Tips To Attract Money: സാമ്പത്തിക സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കും ഈ വാസ്തു നുറുങ്ങുകള്‍
മേടം പ്രതിവാര ജാതകം (Aries Weekly Horoscope)
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചവളരെ ശോഭനമാണ്. സാമ്പത്തിക നേട്ടങ്ങൾ, പ്രിയപ്പെട്ടവരുടെ പിന്തുണ, ജോലിയിൽ വിജയം എന്നിവ പ്രതീക്ഷിക്കാം. നിങ്ങളുടെ പദ്ധതികൾ സുഗമമായി നടക്കും, അനിശ്ചിതത്വങ്ങൾ പരിഹരിക്കപ്പെടും. എതിരാളികളെ സൂക്ഷിക്കുക.
ഇടവം പ്രതിവാര ജാതകം (Taurus Weekly Horoscope)
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച ഉയർച്ചയും താഴ്ചയും ഇടകലർന്നതാണ്. തുടക്കത്തിൽ തന്നെ ശാക്തീകരണവും വിജയവും ആസ്വദിക്കാം. എന്നാല്‍, പണം ചിലവഴിക്കുന്നതിൽ ശ്രദ്ധാലുവായിരിക്കുക. ആഴ്ചയുടെ മധ്യഭാഗത്ത് വീട്, സമയം ചിലവഴിക്കുന്നതിലും ശ്രദ്ധിക്കുക. തൊഴിൽ അവസരങ്ങളും വരുമാന വർദ്ധനയും ആഴ്ചയുടെ അവസാനം പ്രതീക്ഷിക്കുക.
മിഥുനം പ്രതിവാര ജാതകം (Gemini Weekly Horoscope)
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ പുരോഗതി, കുടുംബ പിന്തുണ, പുതിയ അവസരങ്ങൾ എന്നിവ പ്രതീക്ഷിക്കാം. കരിയർ മാറ്റങ്ങളുമായി പൊരുത്തപ്പെടുക. നിങ്ങളുടെ പരിശ്രമങ്ങളിൽ വിജയം കാത്തിരിക്കുന്നു, പ്രത്യേകിച്ച് നിങ്ങളുടെ കരിയറിൽ. സാമ്പത്തികമായി നേട്ടം ഉണ്ടാകും. നിയമപരമായ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്.
കര്‍ക്കിടകം പ്രതിവാര ജാതകം (Cancer Weekly Horoscope)
കർക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച നല്ലതും ചീത്തയും ഇടകലർന്നതാണ്. പ്രാരംഭ വിജയം ആസ്വദിക്കുമെങ്കിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജാഗ്രത പാലിക്കുക. പ്രശ്നങ്ങൾ പരിഹരിക്കാൻ മറ്റുള്ളവരുടെ പിന്തുണ തേടുക. വ്യാഴം, വെള്ളി ദിവസങ്ങളിൽ സമൃദ്ധിയും നിയമപരമായ വിജയങ്ങളും പ്രതീക്ഷിക്കുക. ശനിയാഴ്ച സമ്മർദ്ദത്തിനും പെട്ടെന്നുള്ള യാത്രയ്ക്കും തയ്യാറാകുക.
ചിങ്ങം പ്രതിവാര ജാതകം (Leo Weekly Horoscope)
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച ആരംഭിക്കുന്നത് സാമ്പത്തിക വെല്ലുവിളികളോടെയാണ്, പക്ഷേ മെച്ചപ്പെടും. പ്രണയവും ബന്ധങ്ങളും തുടക്കത്തിൽ മോശമാകാം എങ്കിലും പിന്നീട് ശുഭാമാകും. ആഴ്ചയുടെ അവസാനം നിങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രിയപ്പെട്ടവരുമൊത്ത് വാരാന്ത്യം ആസ്വദിക്കുക.
കന്നി പ്രതിവാര ജാതകം (Virgo Weekly Horoscope)
കന്നി രാശിക്കാര്‍ ഈ ആഴ്‌ച മികച്ച രീതിയിൽ ആരംഭിക്കുന്നു, എന്നാൽ ചൊവ്വാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച രാവിലെ വരെ ജാഗ്രത പാലിക്കുക. വ്യാഴം വൈകുന്നേരം മുതൽ വെള്ളി വരെ വരുമാന വർദ്ധനവ്, കുട്ടികൾക്ക് അനുകൂല സാഹചര്യങ്ങൾ, തർക്ക പരിഹാരങ്ങൾ എന്നിവ പ്രതീക്ഷിക്കുക. ശനിയാഴ്ച വിജയവും കുടുംബത്തോടൊപ്പം സമയവും ലഭിക്കും.
തുലാം പ്രതിവാര ജാതകം (Libra Weekly Horoscope)
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച നിങ്ങളുടേതാണ്. വിജയം, സാമ്പത്തിക നേട്ടം, എതിരാളികളുടെ പരാജയം എന്നിവ പ്രതീക്ഷിക്കുക. ചൊവ്വാഴ്ചയും ബുധനാഴ്ചയും മികച്ച സമയം നല്‍കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചിലവുകൾ സൂക്ഷിക്കുക. ശനിയാഴ്ച കൂടുതൽ സാമ്പത്തിക നേട്ടങ്ങളും തടസ്ങ്ങൾ നീങ്ങും.
വൃശ്ചികം പ്രതിവാര ജാതകം (Scorpio Weekly Horoscope)
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്പത്ത് വർദ്ധിക്കും. പെട്ടെന്നുള്ള സാമ്പത്തിക അവസരങ്ങൾ ഉണ്ടാകാം, എന്നാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ശ്രദ്ധാലുവായിരിക്കുക, കാരണം വരുമാനം കുറവായിരിക്കാം, തർക്കങ്ങൾ ഉണ്ടാകാം. അപകടസാധ്യതകൾ ഒഴിവാക്കുക.
ധനു പ്രതിവാര ജാതകം (Saggitarius Weekly Horoscope)
ധനു രാശിക്കാര്‍ക്ക് ഈ സമ്മിശ്രമാണ്. കുടുംബ പ്രശ്‌നങ്ങൾ ആഴ്ചയിൽ ആരംഭിച്ചേക്കാം, എന്നാൽ നല്ല ദിവസങ്ങൾ വരും. ചൊവ്വ മുതൽ ബുധൻ വരെ വരുമാന വർദ്ധനയും തീർപ്പാക്കാത്ത ജോലികളിൽ പുരോഗതിയും പ്രതീക്ഷിക്കുക. വ്യാഴവും വെള്ളിയും തിരക്കുള്ളതും എന്നാൽ ഉത്സാഹഭരിതരുമായിരിക്കും, സാമ്പത്തികം അനുകൂലമായിരിക്കും. ജോലികൾ സുഗമമായി പൂർത്തീകരിക്കുന്ന ശനിയാഴ്ച മികച്ച ദിവസമായിരിക്കും.
മകരം പ്രതിവാര ജാതകം (Capricorn Weekly Horoscope)
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച ആരംഭിക്കുന്നത് നല്ല സാമ്പത്തിക സ്ഥിതിയിലാണ്, എന്നാൽ ആഴ്ചയുടെ മധ്യത്തിൽ ജാഗ്രത പാലിക്കുക. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വെല്ലുവിളികൾ ഉണ്ടാകാം, അതിനാൽ തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക. വ്യാഴാഴ്ചയും വെള്ളിയും ശുഭമാണ്. ശനിയാഴ്ച തിരക്കേറിയ ജോലി ഷെഡ്യൂൾ കൊണ്ടുവരുന്നു
കുംഭം പ്രതിവാര ജാതകം (Aquarius Weekly Horoscope)
കുംഭം രാശിക്കാര്‍ അജ്ഞാതമായ ഭയങ്ങളെയും എതിരാളികളെയും വിജയിക്കാനുള്ള ദൃഢനിശ്ചയത്തോടെ നേരിടുക. സാമ്പത്തിക സ്ഥിരതയും കുട്ടികളുടെ പിന്തുണയും ആഴ്ച പകുതിയോടെ പ്രതീക്ഷിക്കുക. ആഴ്ചയുടെ അവസാനത്തിൽ അപ്രതീക്ഷിത ചെലവുകളും ജോലി തടസ്സങ്ങളും ഉണ്ടാകാം, എന്നാൽ സഹോദരങ്ങൾ പിന്തുണ നൽകും. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ പുരോഗതി കാത്തിരിക്കുന്നു, വിദ്യാഭ്യാസപരമായ കാര്യങ്ങൾ അഭിവൃദ്ധിപ്പെടും.
മീനം പ്രതിവാര ജാതകം (Pisces Weekly Horoscope)
മീനം രാശിക്കാർ, ഈ ആഴ്ച കുട്ടികളുടെ പിന്തുണയും നല്ല സാമ്പത്തികവും പ്രതീക്ഷിക്കുക. മധ്യവാരം അധിക ജോലി, വരുമാന വെല്ലുവിളികൾ, നിങ്ങളുടെ പിതാവുമായി തര്‍ക്കം എന്നിവ ഉണ്ടാകാം. വ്യാവസായിക പദ്ധതികൾ ആഴ്ചാവസാനം പ്രതീക്ഷിച്ചതുപോലെ നടക്കില്ലെങ്കിലും മറ്റ് ജോലികൾ സുഗമമായി മുന്നോട്ടുപോകും. വർദ്ധിച്ച ചെലവുകൾ, സമ്മർദ്ദം എന്നിവയോടെ ആഴ്ച അവസാനിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.