10 Vastu Tips To Attract Money: സാമ്പത്തിക സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കും ഈ വാസ്തു നുറുങ്ങുകള്‍

10 Vastu Tips To Attract Money: ഒരു വീടിന്‍റെ അന്തരീക്ഷം ജലം, അഗ്നി, ആകാശം, വായു, ഭൂമി എന്നീ അഞ്ച് ഘടകങ്ങളുമായി ഒത്തുചേരുന്നതിന് വാസ്തു ശാസ്ത്രം ഊന്നൽ നൽകുന്നു. ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ക്ഷേമത്തിന്, പ്രത്യേകിച്ച് സമ്പത്ത് ആകർഷിക്കുന്നതിൽ ഈ ഘടകങ്ങൾ തമ്മിലുള്ള യോജിപ്പ് ഏറെ  നിർണായകമാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 19, 2024, 10:16 PM IST
  • ഒരു വീടിന്‍റെ അന്തരീക്ഷം ജലം, അഗ്നി, ആകാശം, വായു, ഭൂമി എന്നീ അഞ്ച് ഘടകങ്ങളുമായി ഒത്തുചേരുന്നതിന് വാസ്തു ശാസ്ത്രം ഊന്നൽ നൽകുന്നു. ഇത് കോസ്മിക് ഊർജ്ജങ്ങളെ പ്രതിനിധീകരിക്കുന്നു.
10 Vastu Tips To Attract Money: സാമ്പത്തിക സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കും ഈ വാസ്തു നുറുങ്ങുകള്‍

10 Vastu Tips To Attract Money: ചില വാസ്തു നുറുങ്ങുകൾ പിന്തുടരുന്നത് നിങ്ങളുടെ വീട്ടിൽ സാമ്പത്തിക സ്ഥിരതയും സമൃദ്ധിയും വർദ്ധിപ്പിക്കും. വീട്ടില്‍ എപ്പോഴും പോസിറ്റിവിറ്റി  നിലനിർത്തുക, കോസ്മിക് എനർജികളുമായി സമന്വയിപ്പിക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങള്‍ ജീവിതത്തില്‍ അഭിവൃദ്ധി കൈവരിക്കുന്നതിന് സഹായിക്കുമെന്ന് വാസ്തു ശാസ്ത്ര വിദഗ്ധര്‍ പറയുന്നു.  

Also Read:  Angry Planets: കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകാം, ഗ്രഹങ്ങളെ ശാന്തമാക്കാം  
 
ഒരു വീടിന്‍റെ അന്തരീക്ഷം ജലം, അഗ്നി, ആകാശം, വായു, ഭൂമി എന്നീ അഞ്ച് ഘടകങ്ങളുമായി ഒത്തുചേരുന്നതിന് വാസ്തു ശാസ്ത്രം ഊന്നൽ നൽകുന്നു. ഇത് കോസ്മിക് ഊർജ്ജങ്ങളെ പ്രതിനിധീകരിക്കുന്നു. ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ക്ഷേമത്തിന്, പ്രത്യേകിച്ച് സമ്പത്ത് ആകർഷിക്കുന്നതിൽ ഈ ഘടകങ്ങൾ തമ്മിലുള്ള യോജിപ്പ് ഏറെ  നിർണായകമാണ്. ചില വാസ്തു നുറുങ്ങുകൾ പിന്തുടരുന്നത് നിങ്ങളുടെ വീട്ടിൽ സാമ്പത്തിക സ്ഥിരതയും സമൃദ്ധിയും വർദ്ധിപ്പിക്കും. നിങ്ങളുടെ വീട്ടിലേക്ക് സമ്പത്ത് ആകർഷിക്കപ്പെദാനും പണം ഒഴുകിയെത്താനും ഈ വാസ്തു നുറുങ്ങുകള്‍ ശ്രദ്ധിക്കൂ...   

Also Read: Fenugreek Seeds Side Effects: ഉലുവ ഗുണകരമെങ്കിലും ഇവര്‍ കഴിച്ചാല്‍ ആപത്ത്   
  
സമ്പന്നരാകാന്‍ ചില വാസ്തു നുറുങ്ങുകള്‍ 

 
1. ഐശ്വര്യത്തിനായി കുബേർ യന്ത്രം

നിങ്ങളുടെ വീടിന്‍റെ വടക്കുകിഴക്കൻ മൂലയിൽ ഒരു കുബേർ യന്ത്രം സ്ഥാപിക്കുക. പോസിറ്റീവ് എനർജിയുടെ ഒഴുക്ക് നിലനിർത്താനും  നെഗറ്റീവ് ഘടകങ്ങൾ നീക്കം ചെയ്യാനുമായി ഈ ഭാഗത്ത്‌ ടോയ്‌ലറ്റുകൾ, വലിയ ഫർണിച്ചറുകൾ തുടങ്ങിയവ ഒഴിവാക്കുക. 

2. പോസിറ്റീവ് വൈബ് 

നിങ്ങളുടെ വീട് ചിട്ടപ്പെടുത്തുക, അലങ്കോലമില്ലാതേ വൃത്തിയായി എപ്പോഴും വീട് സൂക്ഷിക്കുക. ഇത് സാമ്പത്തികവും വൈകാരികവും മൊത്തത്തിലുള്ള ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നു.

3. സ്ഥിരതയ്ക്കായി തെക്കുപടിഞ്ഞാറൻ ദിശയില്‍ ലോക്കർ സൂക്ഷിക്കാം 

ഭൂമി മൂലകത്തെ പ്രതിനിധീകരിക്കുന്ന തെക്കുപടിഞ്ഞാറൻ മൂലയിൽ ലോക്കറുകൾ സ്ഥാപിച്ച് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക. ലോക്കറുകൾ പടിഞ്ഞാറോട്ടോ തെക്കോ തുറക്കാൻ അനുവദിക്കരുത്. പണമൊഴുക്ക് തടയാന്‍ ഇത് അനിവാര്യമാണ്.  

4.  പ്രവേശന വാതിലുകൾ

വീടിന്‍റെ പ്രധാന കവാടം എപ്പോഴും ഭംഗിയായി സൂക്ഷിക്കുക, വാതിലില്‍ വിള്ളലുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുക, പോസിറ്റീവ് എനർജികൾക്കും സാമ്പത്തിക ക്ഷേമത്തിനും വേണ്ടി നെയിം പ്ലേറ്റുകൾ, ചെടികൾ, മണിനാദം എന്നിവ വയ്ക്കാം. 
 
5. വടക്കുകിഴക്കൻ ദിശയില്‍ അക്വേറിയം വയ്ക്കാം 

പണത്തിന്‍റെ വരവ് വർദ്ധിപ്പിക്കുന്നതിന് വടക്കുകിഴക്ക് ഭാഗത്ത് അക്വേറിയങ്ങൾ പോലുള്ള ജലസംവിധാനങ്ങൾ സ്ഥാപിക്കാം. സാമ്പത്തിക വിജയത്തിനുള്ള തടസങ്ങൾ ഒഴിവാക്കാൻ ജലത്തിന്‍റെ വൃത്തി പതിവായി  ശ്രദ്ധിക്കുക.

6. തെക്കുകിഴക്ക്/വടക്കുകിഴക്കൻ ദിശകളില്‍ വാട്ടർ ടാങ്കുകൾ ഒഴിവാക്കുക

തെക്കു കിഴക്കോ വടക്കു കിഴക്കോ ദിശകളില്‍ ഒരിക്കലും വാട്ടർ ടാങ്കുകൾ സ്ഥാപിക്കരുത്. തെറ്റായ ദിശയില്‍ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കുന്നത് സാമ്പത്തിക സമ്മർദ്ദവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും.  

7.  ജല ചോര്‍ച്ച യുള്ള ടാപ്പുകള്‍ നന്നാക്കുക 

കാര്യമായ സാമ്പത്തിക നഷ്‌ടങ്ങളും പണത്തിന്‍റെ ഒഴുക്കും ഒഴിവാക്കുന്നതിന് വെള്ളം ലീക്ക് ചെയ്യുന്ന ടാപ്പുകള്‍ എത്രയും പെട്ടെന്ന് നന്നാക്കുക. ഇത് വലിയ സാമ്പത്തിക പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിയ്ക്കും.  

8.  വടക്കൻ വാസ്തു മേഖല നീല നിറത്തിലാകാം 

മെച്ചപ്പെട്ട ഏകാഗ്രതയ്ക്കും അവസരങ്ങൾക്കുമായി വടക്കൻ വാസ്തു മേഖല നീല നിറത്തില്‍ സൂക്ഷിക്കുക. ഇവിടെ  വാഷിംഗ് മെഷീനുകളും ഡസ്റ്റ്ബിന്നുകളും സൂക്ഷിക്കുന്നത് ഒഴിവാക്കുക.  

9. അടുക്കളയും നിറങ്ങളും

തെക്ക് കിഴക്ക് മൂലയുടെ തെക്ക് കിഴക്കോ തെക്കോ അടുക്കള നിർമ്മിക്കുക. ഓറഞ്ച്, ചുവപ്പ്, പിങ്ക് എന്നിവയുടെ ഇളം ഷേഡുകൾ ഉപയോഗിക്കാം. അഗ്നി മൂലകവുമായി ചേര്‍ന്ന് തെക്കുകിഴക്ക് അഭിമുഖമായിഅടുക്കള ക്രമീകരിക്കുക.

10. സമ്പത്ത് ആകർഷിക്കുന്ന സസ്യങ്ങൾ

സമ്പത്ത് ആകർഷിക്കാൻ മണി പ്ലാന്‍റുകൾ, മുള, റബ്ബർ ചെടികൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ വീട് കൂടുതല്‍ മനോഹരമാക്കാം. വീട്ടില്‍ പോസിറ്റീവ് എനർജി നിലനിര്‍ത്തുന്നതിന് വാസ്തു മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News