Weekly Horoscope Tarot Reading: ഗ്രഹസംക്രമണത്തിന്‍റെ കാര്യത്തിൽ ഡിസംബർ ആദ്യവാരം വളരെ പ്രധാനമാണ്. ജ്യേഷ്ഠനക്ഷത്രത്തിൽ സൂര്യന്‍റെ സംക്രമണവും തുലാം രാശിയിൽ ശുക്രനും ചന്ദ്രനും കൂടിച്ചേർന്ന് രൂപപ്പെടുന്ന കലാനിധിയോഗം ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങൾ നൽകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Madhya Pradesh Election Results 2023: മധ്യപ്രദേശില്‍ 130 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും..!! അവകാശ വാദവുമായി ദിഗ്വിജയ സിംഗ് 
 
അതായത്, 5 രാശിക്കാരുടെ ഭാഗ്യം ശോഭനമാക്കുന്ന ഗ്രഹ സംക്രമണമാണ് ഈ ആഴ്ച നടക്കുന്നത്. ഈ സംക്രമണം എല്ലാ രാശിക്കാര്‍ക്കും ശുഭ കാര്യങ്ങള്‍ പ്രദാനം ചെയ്യും എങ്കിലും, ഈ ആഴ്ച ചില രാശിചിഹ്നങ്ങളിലുള്ള ആളുകൾക്ക് വളരെ അനുകൂലമായിരിക്കും. ഡിസംബർ 4 മുതൽ ഡിസംബർ 10 വരെയുള്ള സമയം എല്ലാ രാശിക്കാർക്കും എങ്ങനെയായിരിക്കുമെന്ന് നോക്കാം.  


Also Read:  Turmeric Plant and Vastu: വീട്ടിൽ മഞ്ഞൾ നടാമോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണ്?  


മേടം രാശി  (Aries Zodiac Sign)  


ഈ ആഴ്ച മേടം രാഷിക്കരായ ആളുകൾക്ക് വളരെ നല്ലതാണെന്ന് തെളിയിക്കപ്പെടും, ഉന്നത സ്ഥാനത്തുള്ള ആളുകളുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. നിങ്ങൾക്ക് സമാധാനം ലഭിക്കും. 
 
ഇടവം രാശി  (Taurus Zodiac Sign) 
 
ഇടവം രാശിക്കാർക്ക് സ്വത്തിൽ നിന്ന് പ്രയോജനം ലഭിക്കും. വലിയ ലാഭം ഉണ്ടാകാം. ജോലി ചെയ്യുന്നവർക്കും പുരോഗതി ഉണ്ടാകും. പുരോഗതിയിലേക്കുള്ള പുതിയ വഴികൾ തുറക്കും. 


മിഥുനം രാശി (Gemini Zodiac Sign)


മിഥുനം രാശിക്കാർ ഈ ആഴ്ച ഏറെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് യാത്രയ്ക്ക് മുമ്പ്  ഭഗവാനെ ധ്യാനിക്കുക,  അപകടകരമായ ജോലികൾ ചെയ്യരുത്.  


കര്‍ക്കിടകം രാശി  (Cancer Zodiac Sign) 


കര്‍ക്കിടകം രാശിക്കാരുടെ വ്യക്തിജീവിതത്തില്‍ സമ്മർദ്ദം കുറയും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാകും. സുഹൃത്തുക്കളുടെ സഹായത്താൽ പുതിയ ജോലി വിജയിക്കും. 


ചിങ്ങം രാശി (Leo Zodiac Sign) 


ചിങ്ങം രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന്‍റെ ഫലം ലഭിക്കും, അത് വലിയ ആശ്വാസം അനുഭവപ്പെടും. എന്നിരുന്നാലും, സാമ്പത്തിക കാര്യങ്ങളിൽ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടാം. ശത്രുക്കൾ ആധിപത്യം സ്ഥാപിക്കും. 


കന്നി രാശി  (Virgo Zodiac Sign) 


കന്നിരാശിക്കാർ വളരെക്കാലമായി പരിശ്രമിച്ചുകൊണ്ടിരുന്ന കാര്യത്തില്‍ വിജയം നേടും, പുതിയ ബന്ധങ്ങൾ ഗുണം ചെയ്യും. നിങ്ങൾ അഭിനന്ദിക്കപ്പെടും


തുലാം രാശി (Libra Zodiac Sign) 
 
തുലാം രാശിക്കാർക്ക് ഈ ആഴ്ച യാത്ര പോകാനുള്ള അവസരം  ലഭിക്കും, നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കും, നിങ്ങൾക്ക് പ്രത്യേകമായി എന്തെങ്കിലും ചെയ്യാൻ കഴിയും, അത് ഭാവിയിലും നിങ്ങൾക്ക് വലിയ നേട്ടങ്ങൾ നൽകും. 


വൃശ്ചികം  രാശി  (Scorpio Zodiac Sign)


 വൃശ്ചിക രാശിക്കാർ ഈ ആഴ്ച എന്തെങ്കിലും പുതിയ കരാറോ പദ്ധതിയോ ഉണ്ടാക്കുമ്പോൾ പ്രമാണങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. നിങ്ങളുടെ പങ്കാളിയുടെ  ഉപദേശം പിന്തുടരുക. 


ധനു രാശി (Sagittarius Zodiac Sign)
 
 ഈ ആഴ്ച ധനു രാശിക്കാർക്ക് മികച്ച ആഴ്ചയാണെന്ന് തെളിയിക്കാനാകും. കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. ഒരു വലിയ കാര്യം നിങ്ങൾക്ക് അനുകൂലമായി പരിഹരിക്കപ്പെടാം. ശത്രുക്കളെ പരാജയപ്പെടുത്തും. 


മകരം രാശി (Capricorn Zodiac Sign)


മകരം രാശിക്കാർ അവരുടെ ആരോഗ്യം ശ്രദ്ധിക്കണം, ചില പ്രശ്നങ്ങൾ ഉണ്ടാകാം. ധ്യാനം ഗുണം ചെയ്യും. 
  
കുംഭം രാശി (Aquarius Zodiac Sign)
 
കുംഭം രാശിയിലുള്ള ആളുകൾ ഊർജ്ജം നിറഞ്ഞവരായിരിക്കും. നിങ്ങൾ പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളും. അത് നിങ്ങളുടെ പ്രതിച്ഛായ വർദ്ധിപ്പിക്കും. നിങ്ങളുടെ ജനപ്രീതി വർദ്ധിച്ചേക്കാം. 


മീനം രാശി (Pisces Zodiac Sign)
 
മീനം രാശിക്കാർ ഈ ആഴ്ച സ്വന്തമായി ചില കാര്യങ്ങള്‍ ചെയ്യും, നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിനായി നിങ്ങൾ പണം ചെലവഴിക്കുകയും നിങ്ങളുടെ ശീലങ്ങൾ മാറ്റുകയും ചെയ്യും. എന്നാൽ നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം, ശ്രദ്ധയോടെ പെരുമാറുക. 



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.