Madhya Pradesh Election Results 2023: 5 സംസ്ഥാനങ്ങളിലായി നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും ആവേശകരമായി തിരഞ്ഞെടുപ്പ് നടന്നത് മധ്യപ്രദേശിലാണ്. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം.
സംസ്ഥാനത്ത് നാലാം തവണയും സർക്കാർ രൂപീകരിക്കാൻ സാധിക്കും എന്ന ഉറപ്പിലാണ് ബിജെപി. എന്നാല്‍ അധികാരത്തിലെത്താനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് പാര്‍ട്ടി മുതിര്‍ന്ന നേതാവ് കമല്‍ നാഥിനെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും പാർട്ടിയുടെ കൂട്ടായ നേതൃത്വവും ഉയര്‍ത്തിക്കാട്ടിയാണ് BJP വോട്ടര്‍മാരെ സമീപിച്ചത്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇരു മുന്നണികളും ആവേശത്തിലാണ്. അതേസമയം, വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ലീഡ് പുറത്തുവന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് അനുകൂലമായിരുന്നു. ഇത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആവേശം നിറച്ചിരിയ്ക്കുകയാണ്.
ആദ്യ അര മണിക്കൂറില്‍ പുറത്തുവന്ന ലീഡ് അനുസരിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുകയാണ്.
അതേസമയം, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ സിംഗ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടി 130 സീറ്റുകള്‍ നേടി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എക്സിറ്റ് പോളുകള്‍ BJP യ്ക്ക് ആണ് മുന്‍തൂക്കം കല്‍പ്പിച്ചിരുന്നത്.
മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഏറെ പ്രധാനമാണ്. ഇരു പാര്‍ട്ടികളില്‍ നിന്നുമായി നിരവധി പ്രമുഖ നേതാക്കളാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നത്. ശിവരാജ് സിംഗ് ചൗഹാൻ, കമൽനാഥ്, നരോത്തം മിശ്ര, പ്രഹ്ലാദ് പട്ടേൽ എന്നിവരുൾപ്പെടെ 2533 സ്ഥാനാർത്ഥികളുടെ വിധി ഇന്ന് തീരുമാനിക്കും. ഒപ്പം ബിജെപിയുടെ കേന്ദ്രമന്ത്രിമാരുടെയും നാല് എംപിമാരുടെയും രാഷ്ട്രീയ ഭാവിക്ക് ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.