Guru Purnima 2023: പേര് സൂചിപ്പിക്കുന്നത് പോലെ, ശിഷ്യന്മാർ അവരുടെ "ഗുരുവിനെ" ആരാധിക്കുന്ന ദിവസമാണ് ഗുരു പൂർണിമ. ഇംഗ്ലീഷിൽ 'ടീച്ചർ' എന്ന് വിളിയ്ക്കുന്ന ഗുരു, നമുക്ക് പിന്തുടരാനുള്ള ശരിയായ മാര്‍ഗ്ഗം കാണിച്ചുതരുകയും ഇരുട്ടിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്യുന്നു. അറിവില്ലായ്മയില്‍ നിന്ന് അറിവിന്‍റെ പാതയിലേക്ക് നമ്മെ നയിയ്ക്കുന്ന വ്യക്തിയാണ് ഗുരു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  When To Cut Nails: ഈ ദിവസം നഖം വെട്ടുന്നത് നിങ്ങളെ കോടീശ്വരനാക്കും!! കുബേർ ദേവന്‍ സമ്പത്ത് വര്‍ഷിക്കും


ഹിന്ദു കലണ്ടർ അനുസരിച്ച്, ആഷാഢ മാസത്തിലെ പൗർണ്ണമി ദിവസമാണ് ഗുരു പൂർണിമ ദിനം എന്നറിയപ്പെടുന്നത്, ഈ വർഷം ഗുരു പൂര്‍ണ്ണിമ ആഘോഷിക്കുന്നത്  2023 ജൂലൈ 3 നാണ്.  


Also Read:  Bank Account Rules: ഒരു വ്യക്തിക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ വരെയാകാം? ആർബിഐ നിയമം എന്താണ് പറയുന്നത്? 


ഗുരുപൂർണിമ  ദിവസം ഗുരുക്കന്മാരെ ആദരിക്കുന്നു. ​ഗുരു എന്ന സംസ്കൃത വാക്കിന്‍റെ അർഥം അദ്ധ്യാപകൻ, ഉപദേഷ്ടാവ്, മാർ​ഗദർശിയായ വ്യക്തി എന്നിങ്ങനെയാണ്. ശിഷ്യന്മാർ തങ്ങളുടെ 'ഗുരുവിനെ' ഒരു ആത്മീയ നേതാവിനെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദിവസമാണ് ഗുരു പൂർണിമ. ഹിന്ദുക്കളും ജൈനരും ബുദ്ധമതക്കാരും ഗുരുപൂർണിമ ഏറെ ഭക്തിയോടെ ആഘോഷിക്കുന്നു. 


മഹാഭാരതത്തിന്‍റെ രചയിതാവെന്ന് വിശ്വസിക്കുന്ന 'വേദവ്യാസന്‍റെ' ജന്മവാർഷികത്തെ സൂചിപ്പിക്കുന്നതിനാല്‍ ​ഗുരു പൂർണിമ ഉത്സവം 'വ്യാസ പൂർണിമ' എന്നും അറിയപ്പെടുന്നു. ഗുരു പൂർണിമ അല്ലെങ്കില്‍ വ്യാസപൂർണിമ ദിവസം വേദവ്യാസന്‍റെ ജന്മദിനമായി ആചരിക്കുന്നു. 


ഉത്തർപ്രദേശിലെ സാര്‍നാഥിൽ ഭഗവാൻ ബുദ്ധൻ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയ ദിവസത്തിന്‍റെ സ്മരണയ്ക്കായി ബുദ്ധമതക്കാരും ഗുരു പൂർണിമ ആഘോഷിക്കുന്നു.


Guru Purnima 2023: ഗുരുപൂർണിമ 2023  തീയതിയും സമയവും അറിയാം  


ഗുരുപൂർണിമ ദിവസം : തിങ്കൾ, ജൂലൈ 3, 2023
പൂർണിമ തിയതി 2023 ജൂലൈ 02,  08:21 PM ന്  ആരംഭിക്കുന്നു
പൂർണിമ തിയതി 2023 ജൂലൈ 03,  05:08 PM ന് അവസാനിക്കുന്നു


Guru Purnima 2023: ഗുരുപൂർണിമ പ്രാധാന്യം
ഹൈന്ദവ ഗ്രന്ഥങ്ങൾ അനുസരിച്ച്, ഈ ദിവസമാണ്  മഹാഭാരതത്തിന്‍റെ രചയിതാവെന്ന് വിശ്വസിക്കുന്ന വേദവ്യാസന്‍ ജനിച്ചത്‌. പരാശര്‍ മുനിയുടെ പുത്രനായിരുന്നു വേദവ്യാസന്‍. ദൈവിക ഗുണങ്ങളോടെയാണ് വേദവ്യാസന്‍ ജനിച്ചത്.  അദ്ദേഹത്തിന് കാലങ്ങളെക്കുറിച്ച് അതായത്, ഭൂതകാലം, വർത്തമാനകാലം, ഭാവികാലം എല്ലാം അറിയാമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
 
ജൈനരും ബുദ്ധമതക്കാരും ഗുരു പൂർണിമ ആഘോഷിക്കുന്നു. ഈ ദിവസമാണ് മഹാവീരൻ തന്‍റെ ആദ്യ ശിഷ്യനായ ഗൗതം സ്വാമിയുടെ ഗുരുവായി മാറിയതെന്ന് ജൈനമതം വിശ്വസിക്കുന്നു. അതേസമയം, ബുദ്ധമതം അനുസരിച്ച്, ഗൗതം ബുദ്ധൻ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയത് ഈ ദിവസമാണ്.  


Guru Purnima 2023: ഗുരു പൂർണിമ മന്ത്രം
ഗുരു ബ്രഹ്മ, ഗുരു വിഷ്ണു
ഗുരു ദേവോ മഹേശ്വര
ഗുരു സാക്ഷാത് പരബ്രഹ്മ
തസ്മൈ ശ്രീ ഗുരുവേ നമഃ 


  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.