Laughing Buddha Vastu Tips: വീട്ടിൽ സൂക്ഷിക്കാൻ മംഗളകരമെന്ന് കരുതുന്ന നിരവധി കാര്യങ്ങൾ ഫെങ് ഷൂയിയില്‍ പറയുന്നുണ്ട്. അതിലൊന്നാണ് ചിരിക്കുന്ന ബുദ്ധ (Laughing Buddha). ഇത് വീട്ടിൽ സൂക്ഷിക്കുന്നത് സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മോചനം നല്‍കുക മാത്രമല്ല മറ്റ് അത്ഭുതകരമായ നിരവധി ഗുണങ്ങൾ നൽകുകയും ചെയ്യുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചിരിക്കുന്ന ബുദ്ധ പ്രതിമ (Laughing Buddha) വീട്ടില്‍ വയ്ക്കുന്നതിന് മുന്‍പ്  ഏത് തരത്തിലുള്ള പ്രതിമയാണ് നമുക്ക് നേട്ടങ്ങള്‍ നല്‍കുക എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. 


Allso Read:  Kuber Dev Zodiac Signs: ഈ രാശിക്കാര്‍ ഏറ്റവും സമ്പന്നര്‍!! കുബേര്‍ ദേവന്‍റെ അനുഗ്രഹം എന്നും ഒപ്പം 
 
ചിരിക്കുന്ന ബുദ്ധ പ്രതിമ  (Laughing Buddha) ഒരു വ്യക്തിയുടെ മനസ്സിൽ എപ്പോഴും സന്തോഷവും പോസിറ്റിവിറ്റിയും നൽകുന്നു. അതുകൊണ്ട് തന്നെ വീട്ടിലും ഓഫീസിലും ഈ പ്രതിമ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ചിരിക്കുന്ന ബുദ്ധൻ വീട്ടിൽ സന്തോഷവും ഒപ്പം കരിയറിൽ  വിജയവും നൽകുന്നു.  ചിരിക്കുന്ന ബുദ്ധനെ എപ്പോഴും വീടിന്‍റെ പ്രധാന വാതിലിനു സമീപം വയ്ക്കണം. അതേസമയം, ഓഫീസിലെ മേശപ്പുറത്ത് ലാഫിംഗ് ബുദ്ധ സൂക്ഷിക്കുന്നത് കരിയറിൽ പുരോഗതി നൽകുന്നു.


Also Read:  Magnesium Deficiency: ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ ആപത്ത്, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്  
 
ലാഫിംഗ് ബുദ്ധയെ സൂക്ഷിക്കുന്നതിന്‍റെ ഗുണങ്ങൾ 


ഫെങ് ഷൂയ് അനുസരിച്ച്  ചിരിക്കുന്ന ബുദ്ധ പ്രതിമ  (Laughing Buddha) സൂക്ഷിക്കുന്നത് സാമ്പത്തിക പരിമിതികൾ അകറ്റാൻ സഹായിക്കുന്നു. ഇത് മാത്രമല്ല, ലാഫിംഗ് ബുദ്ധ ഉള്ള വീട്ടിലെ അംഗങ്ങൾ പുരോഗതി പ്രാപിക്കാന്‍ തുടങ്ങുന്നു. വീട്ടിൽ ചിരിക്കുന്ന ബുദ്ധ പ്രതിമ വയ്ക്കുന്നത്  സന്തോഷം നൽകുമെന്ന് പറയാം. കൂടാതെ, വീട്ടിൽ മുഴുവൻ സന്തോഷവും സമാധാനവും നിലനിൽക്കുന്നു. ലാഫിംഗ് ബുദ്ധ വീട്ടില്‍ കൊണ്ടുവരുമ്പോൾ, വ്യക്തിയുടെ എല്ലാത്തരം പ്രശ്‌നങ്ങളും നീങ്ങാൻ തുടങ്ങും. ഒരു വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കിൽ, ലാഫിംഗ് ബുദ്ധയുടെ പോസിറ്റിവിറ്റി ഒരു നിമിഷം കൊണ്ട് അതിനെ ഇല്ലാതാക്കും.


ഏത് തരത്തിലുള്ള ലാഫിംഗ് ബുദ്ധയാണ് നിങ്ങൾ വീട്ടിൽ കൊണ്ടുവരേണ്ടതെന്ന് അറിയാം 
 
പലതരം ചിരിക്കുന്ന ബുദ്ധ പ്രതിമകള്‍ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഏത് തരത്തിലുള്ള ലാഫിംഗ് ബുദ്ധയാണ് വീട്ടിൽ കൊണ്ടുവരേണ്ടതെന്ന് നമുക്ക് നോക്കാം. ഫെങ് ഷൂയി പ്രകാരം, ചിരിക്കുന്ന ബുദ്ധൻ കുട്ടികളുമായി കളിക്കുന്നത് സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. നേരെമറിച്ച്, ഇരുന്നുകൊണ്ട് ചിരിക്കുന്ന ബുദ്ധ പ്രതിമ വീട്ടില്‍ കൊണ്ടുവന്നാൽ, അത് സ്ഥിരതയുടെയും പോസിറ്റീവിറ്റിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.


ചിരിക്കുന്ന ബുദ്ധനെ സ്ഥാപിക്കുന്നതിനുള്ള ശരിയായ ദിശ
 
ഫെങ് ഷൂയ് അനുസരിച്ച് ചിരിക്കുന്ന ബുദ്ധ  പ്രതിമ വീട്ടിൽ കൊണ്ടുവരുന്നത് മാത്രമല്ല, അത് ശരിയായ ദിശയിൽ സൂക്ഷിക്കേണ്ടതും പ്രധാനമാണ്. വാസ്തവത്തിൽ, ഈ പ്രതിമ സ്ഥാപിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ ലഭിക്കാന്‍ അത് ശരിയായ ദിശയിൽ വയ്ക്കേണ്ടത് പ്രധാനമാണ്.  ഫെങ് ഷൂയ്  പ്രകാരം വീടിന്‍റെ വടക്ക് കിഴക്ക് ദിശയിൽ ചിരിക്കുന്ന ബുദ്ധനെ വയ്ക്കുന്നത് ശുഭകരമാണെന്ന് നമുക്ക് പറയാം.


ശ്രദ്ധിച്ചില്ലെങ്കിൽ ഈ നഷ്ടം സംഭവിക്കും


നിങ്ങൾ ചിരിക്കുന്ന ബുദ്ധനെ വീട്ടിൽ സൂക്ഷിക്കുകയാണെങ്കിലും ഫെങ് ഷൂയിയുടെ ഈ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ, അത് നിങ്ങൾക്ക് ഗുണം ചെയ്യുന്നതിനുപകരം ദോഷമായിരിയ്ക്കും വരുത്തി വയ്ക്കുക.  ശരിയായ ദിശ, ശരിയായ വലിപ്പം തുടങ്ങിയവ ശ്രദ്ധിച്ചില്ലെങ്കിൽ ഒരാൾക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് വിദഗ്ധർ പറയുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.