Locker: വാസ്തു ശാസ്ത്രത്തിന് നമ്മുടെ ജീവിതത്തിൽ ഇന്ന് ഏറെ പ്രാധാന്യമുണ്ട്. വീട് പണിയുന്നത് മുതൽ വീട് അലങ്കരിക്കുന്നത് വരെയുള്ള എല്ലാ ജോലികളിലും വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. കാരണം നമുക്കറിയാം എല്ലാ കാര്യങ്ങള്‍ക്കും വാസ്തു പ്രകാരം പറഞ്ഞിരിക്കുന്ന ദിശകൾ നമ്മുടെ ജീവിതത്തിൽ ശുഭമോ അശുഭമോ ആയ ഫലങ്ങൾ ഉണ്ടാക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Vastu Plants For Home: വീടിനുള്ളില്‍ വയ്ക്കാം ഈ ചെടികള്‍, പോസിറ്റിവിറ്റിയും സന്തോഷപ്രദമായ അന്തരീക്ഷവും ഉറപ്പ് 


ഇന്നത്തെ കാലത്ത് വീട് പണിയുമ്പോൾ വാസ്തു ശാസ്ത്രം എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ഇതുമാത്രമല്ല, വീട്ടിൽ സൂക്ഷിക്കുന്ന എല്ലാ വസ്തുക്കളും വാസ്തു പ്രകാരമാണെങ്കിൽ, ജീവിതത്തില്‍ അവിചാരിതമായി ഉണ്ടാകുന്ന കുഴപ്പങ്ങള്‍ ഒഴിവാക്കാം. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീടിന്‍റെ തെറ്റായ ദിശയിൽ ചില വസ്തുക്കള്‍ സൂക്ഷിക്കുന്നത് വാസ്തുദോഷം ഉണ്ടാക്കുന്നു, അതുമൂലം നിരവധി പ്രശ്നങ്ങൾ ആ ഭവനത്തില്‍ താമസിക്കുന്നവര്‍ക്ക്  നേരിടേണ്ടിവരും. 


Also Read: Shani Uday: ശനിയുടെ ഉദയം സൃഷ്ടിക്കും ധനരാജയോഗം; ഈ രാശിക്കാർക്ക് വൻ ധനയോഗം


അത്തരത്തില്‍ ഉള്ള ഒരു  പ്രധാന കാര്യമാണ് വീട്ടിലെ ലോക്കറുമായി ബന്ധപ്പെട്ടത്. നമുക്കറിയാം ലോക്കറി ലാണ് നാം നമുക്ക് വേണ്ടപ്പെട്ട പ്രധാന രേഖകളും പണവും സ്വര്‍ണവും സൂക്ഷിക്കുക, അതിനാല്‍, ലോക്കറിന്‍റെ കാര്യത്തില്‍ നമുക്ക് ഏറെ ശ്രദ്ധ അനിവാര്യമാണ്. 


വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീട്ടിൽ ലോക്കര്‍ സൂക്ഷിക്കാൻ  എല്ലായ്പ്പോഴും ശരിയായ ദിശ തന്നെ തിരഞ്ഞെടുക്കണം. വാസ്തു പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്ത്  ലോക്കര്‍ സൂക്ഷിക്കുകയാണെങ്കിൽ, നിങ്ങള്‍ക്ക് ജീവിതത്തില്‍ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരിക്കലും നേരിടേണ്ടിവരില്ല.


ലോക്കര്‍ സൂക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിശ ഏതാണ് എന്നറിയാം 
 
വാസ്തു ശാസ്ത്ര പ്രകാരം, വീടിന്‍റെ വടക്ക് ദിശ കുബേരന്‍റെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു, ഈ ദിശയിൽ ലോക്കറോ അലമാരിയോ സ്ഥാപിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ കുബേരന്‍റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാന്‍ വഴിതെളിക്കും. കൂടാതെ, ഈ ദിശയില്‍ ലോക്കര്‍ അല്ലാതെ മറ്റൊന്നും സ്ഥാപിക്കരുത് എന്ന കാര്യം കൂടി ഓര്‍മ്മിക്കുക. 


വീടുമായി ബന്ധപ്പെട്ട മറ്റ് പല കാര്യങ്ങള്‍ക്കും ദിശ പ്രധാനമാണ്.  അതെപ്പറ്റി കൂടുതലായി അറിയാം... 


വാസ്തുശാസ്ത്ര പ്രകാരം കിഴക്ക് ദിശയുടെ അധിപൻ സൂര്യദേവനും ഇന്ദ്രദേവനുമാണ്. അതുകൊണ്ടാണ് വീടിന്‍റെ  കിഴക്ക് ദിശ എപ്പോഴും ശൂന്യമായി സൂക്ഷിക്കേണ്ടത് ആവശ്യമാണ് എന്ന് പറയുന്നത്. പുതിയ വീട് പണിയുമ്പോഴോ വീട് പുതുക്കിപ്പണിയുമ്പോഴോ എപ്പോഴും കിഴക്ക് ദിശ ശൂന്യമായി ഇടുകയും സൂര്യരശ്മികൾ കടക്കാന്‍ വഴി ഒരുക്കുകയും ചെയ്യുന്നു.  കൂടാതെ ഇപ്രകാരം ചെയ്യുന്നത് വീട്ടിൽ പോസിറ്റിവിറ്റി കൊണ്ടുവരും.


വാസ്തു ശാസ്ത്രത്തിൽ ഈശാൻ കോണും വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. വാസ്തു പ്രകാരം, ശിവന്‍റെ വാസസ്ഥലം വടക്കു കിഴക്കായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് ഈ ദിശയിൽ ഒരു പൂജാമുറി പണിയുന്നത് ഐശ്വര്യപ്രദമായി കാണുന്നത്. അതായത് ഈ ഭവനത്തില്‍ എപ്പോഴും ദൈവകൃപ ഉണ്ടാകും. 


വാസ്തു ശാസ്ത്ര പ്രകാരം, അടുക്കളയും കുളിമുറിയും ഒരിക്കലും പരസ്പരം ചേർന്ന് നിർമ്മിക്കരുതെന്ന് ഓർമ്മിക്കുക. ഇത് നിങ്ങളുടെ ഭവനത്തില്‍ നിഷേധാത്മകത കൊണ്ടുവരുന്നു. ഒരു കുളിമുറി നിർമ്മിക്കുന്നതിനുള്ള ഏറ്റവും നല്ല ദിശയായി പടിഞ്ഞാറ് കണക്കാക്കപ്പെടുന്നു.


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News  ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.