Direction for Eating Food: ഈ ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിയ്ക്കരുത്, നിത്യരോഗം ഫലം
Best Direction for Eating Food: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനും കഴിയ്ക്കുന്നതിനും ചില ദിശകൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിൽ പിഴവ് സംഭവിച്ചാൽ കുടുംബാംഗങ്ങൾ രോഗത്തിന് ഇരയാകുകയും സന്തോഷവും ഐശ്വര്യവും ഇല്ലാതാകുകയും ചെയ്യും.
Best Direction for Eating Food: ഭക്ഷണം നമ്മുടെ ആരോഗ്യവും നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഊർജ്ജവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ വാസ്തു ശാസ്ത്രത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശിക്കുന്നു. അതായത്, വാസ്തു ശാസ്ത്രം അനുസരിച്ച്, പാചകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും അടുക്കള പരിപാലിക്കുന്നതിനും ചില രീതികൾ നിർദ്ദേശിച്ചിട്ടുണ്ട്.
നമ്മൾ അവഗണിക്കുന്ന ഈ ചെറിയ കാര്യങ്ങൾ ജ്യോതിഷത്തിന്‍റെ കാര്യത്തിൽ ഏറെ പ്രധാനമാണ്. കൃത്യസമയത്ത് അവയിൽ ശ്രദ്ധ ചെലുത്തുകയാണെങ്കിൽ, നിങ്ങളുടെ ഭാഗ്യം മാറി മറിയും.
അതായത്, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനും കഴിയ്ക്കുന്നതിനും ചില ദിശകൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിൽ പിഴവ് സംഭവിച്ചാൽ കുടുംബാംഗങ്ങൾ രോഗത്തിന് ഇരയാകുകയും സന്തോഷവും ഐശ്വര്യവും ഇല്ലാതാകുകയും ചെയ്യും.
ഭക്ഷണം കഴിയ്ക്കേണ്ട ദിശയുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട വാസ്തു നുറുങ്ങുകൾ നമുക്ക് അറിയാം.
വാസ്തു ശാസ്ത്ര പ്രകാരം ഭക്ഷണം എപ്പോഴും ശരിയായ ദിശയ്ക്ക് അഭിമുഖമായി ഇരുന്നു വേണം കഴിയ്ക്കാൻ. അതായത്, കിഴക്കോട്ട് ദർശനമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിന് പോസിറ്റീവ് എനർജി ലഭിക്കും. ഭക്ഷണം നന്നായി ദഹിക്കുകയും ആയുസ്സ് വർദ്ധിക്കുകയും ചെയ്യുന്നു.
ഭക്ഷണം വടക്കോട്ട് ദർശനമായി ഇരുന്ന് കഴിക്കുന്നതും നല്ലതാണ്. ഇത് മാനസിക പിരിമുറുക്കവും രോഗങ്ങളും ഒഴിവാക്കുന്നു. ആരോഗ്യം നല്ല നിലയിൽ തുടരുന്നു. മനസ്സ് ശാന്തമായി തുടരുന്നു. വാസ്തു ശാസ്ത്രം അനുസരിച്ച്, പണമോ കൂടുതൽ അറിവോ നേടാൻ ആഗ്രഹിക്കുന്ന ആളുകൾ എപ്പോഴും വടക്കോട്ട് ദർശനമായി ഇരുന്ന് ഭക്ഷണം കഴിക്കണം. ഇതുകൂടാതെ, പുതിയ ജോലി ആരംഭിക്കുന്ന ആളുകൾ വടക്ക് ദിശയിലേയ്ക്ക് തിരിഞ്ഞ് ഭക്ഷണം കഴിക്കണം.
ബിസിനസ്സ് ചെയ്യുന്നവരോ ജോലിയിൽ വേഗത്തിൽ പുരോഗതി ആഗ്രഹിക്കുന്നവരോ പടിഞ്ഞാറ് ദിശയെ അഭിമുഖീകരിച്ച് വേണം ഭക്ഷണം കഴിക്കാൻ. ഇത് സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്നു.
തെക്ക് ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് ഒരിയ്ക്കലും ഭക്ഷണം കഴിക്കരുത്. ഇതാണ് യമന്‍റെ ദിശ. ഈ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ഈ കാര്യം വീട്ടിൽ മാത്രമല്ല, റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ശ്രദ്ധിക്കണം. എന്നിരുന്നാലും, നിങ്ങൾ കൂട്ടമായി ഭക്ഷണം കഴിക്കുമ്പോൾ, ഏത് ദിശയിലും അഭിമുഖീകരിക്കാം.
ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. എന്നാല്‍, ഇടത് കൈകൊണ്ട് വെള്ളം കുടിക്കുന്നത് നല്ലതല്ല. അതിനാല്‍, വെള്ളം എല്ലായ്പ്പോഴും വലതുവശത്ത് സൂക്ഷിക്കണമെന്ന കാര്യം ശ്രദ്ധിക്കണം. അതേസമയം, വലതു കൈ കൊണ്ട് വെള്ളം കുടിക്കുന്നത് ഭാഗ്യം വർദ്ധിപ്പിക്കുന്നു
കൈകൾ ഒരിക്കലും ഒരു പ്ലേറ്റിലോ ഭക്ഷണ പാത്രത്തിലോ കഴുകരുത്. അമ്മ അന്നപൂർണയെ കോപിപ്പിക്കാന്‍ ഇത് ഇടയാക്കും. ജ്യോതിഷത്തിലും ഈ ശീലം തെറ്റായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിച്ച പത്രത്തില്‍ കൈ കഴുകുന്നത് ഭാഗ്യം ഇല്ലാതാക്കും.
രാത്രി ഭക്ഷണശേഷം അടുക്കള വൃത്തിഹീനമായി ഇടരുത്. അതായത് അടുക്കളയിൽ വൃത്തിഹീനമായ പാത്രങ്ങൾ ഉപേക്ഷിക്കരുത്. രാത്രിയിൽ അടുക്കള വൃത്തിഹീനമായി ഉപേക്ഷിക്കുന്നത് പണക്കാരനെപ്പോലും ദരിദ്രനാക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...