Samudrik Shastra: പാവനമായ ഒരു സ്ഥലത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ അല്ലെങ്കില്‍ വധു വിവാഹം കഴിഞ്ഞ് ആദ്യം ഭര്‍തൃ ഗൃഹത്തില്‍ പ്രവേശിക്കുമ്പോള്‍ നമുക്കറിയാം വലതുകാല്‍ വച്ചാണ് കയറുക.   


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത്, വലതുകാല്‍ വച്ച് കയറുക എന്ന പാരമ്പര്യം ഏറെ പഴക്കമുള്ളതാണ്.  ജാതി മത ഭേദമെന്യേ ഈ പാരമ്പര്യം പിന്‍തുടരുന്നതായി നമുക്കറിയാം.  നാം പിന്തുടരുന്ന ഈ പാരമ്പര്യത്തിന് പിന്നില്‍ ഒരു വിശ്വാസമാണ്.  ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടില്‍  സന്തോഷം ഉണ്ടാകുന്നു, പോസിറ്റീവിറ്റി നിലനിൽക്കുന്നു. എന്നാല്‍, ഇടത്, അല്ലെങ്കില്‍ എതിർ പാദം ആദ്യം വയ്ക്കുന്നത് നിഷേധാത്മകതയുടെ അടയാളമാണ്. ഇത് വീട്ടില്‍ അശാന്തി നല്‍കും.  


Also Read:  Vastu Tips: ഈ ദിവസങ്ങളില്‍ യാതൊരു കാരണവശാലും ചെരിപ്പുകള്‍ വാങ്ങരുത്... ദൗര്‍ഭാഗ്യം ഫലം  


എന്നാല്‍, നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു ശുഭകാര്യത്തിനായി വീട്ടില്‍നിന്നും ഇറങ്ങുമ്പോഴും  ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്,, പുറത്തേയ്ക്കിറങ്ങാന്‍ നിങ്ങള്‍  ആദ്യം  വയ്ക്കുന്ന പാദം ഏതാണ്? ശുഭകാര്യങ്ങൾക്കായി, ചില നല്ല ജോലികൾക്കായി വീട്ടിൽ നിന്ന്  പുറപ്പെടുന്ന  അവസരത്തില്‍  വലതു കാൽ  വച്ച്  ഇറങ്ങാന്‍ ശ്രദ്ധിക്കുക.  ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ ജോലികളും മംഗളകരമായി പൂര്‍ത്തിയാകും.  നല്ല  കാര്യത്തിനായി വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ ജോലികളിലും നിങ്ങൾക്ക് വിജയം ലഭിക്കും.


സാമുദ്രിക് ശാസ്ത്രത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. നമ്മുടെ ജീവിതം കൂടുതല്‍ സന്തോഷകരമാക്കാന്‍ ഉതകുന്നതും ഏറെ പ്രയോജനകരമായതുമായ കാര്യങ്ങള്‍  സാമുദ്രിക് ശാസ്ത്രത്തില്‍  പറയുന്നുണ്ട്.    



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.