Health Astrology:  നിങ്ങള്‍ക്കറിയുമോ? നിങ്ങളുടെ ശരീരഭാരവും ജ്യോതിഷവും തമ്മില്‍ ബന്ധമുണ്ട്. അതായത്, നിങ്ങളുടെ ശരീരഭാരം  ക്രമാതീതമായി വര്‍ദ്ധിക്കുകയാണ് എങ്കില്‍ അതിനു കാരണം ഈ രണ്ടു ഗ്രഹങ്ങളാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത്, നിങ്ങളുടെ  ജാതകത്തിലെ ഈ 2 ഗ്രഹങ്ങൾ അവയുടെ ചലനം അനുസരിച്ച് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നു, ഇത് ക്രമേണ പൊണ്ണത്തടിയിലേയ്ക്ക് നീങ്ങുന്നു. ജാതകത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന  വ്യാഴവും ചന്ദ്രനും അമിതവണ്ണത്തിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഉത്തരവാദികളാണ്. പല സമയത്തും ആളുകൾക്ക് അവരുടെ ഭക്ഷണ പാനീയ ശീലങ്ങൾ അവർ ആഗ്രഹിച്ചാലും നിയന്ത്രിക്കാൻ കഴിയാത്തതിന്‍റെ കാരണം ഇതാണ്...!!


Also Read:  Panchgrahi Yog: 125 വർഷത്തിന് ശേഷം അക്ഷയതൃതീയയിൽ പഞ്ചഗ്രഹി യോഗം, ഈ രാശിക്കാര്‍ക്ക് ഇത് സൗഭാഗ്യ കാലം 


ആരോഗ്യ വിദഗ്ദര്‍ പറയുന്നതനുസരിച്ച്  പൊണ്ണത്തടി, രോഗങ്ങൾ, ശരീരഭാരം മുതലായവ നമ്മുടെ ജീവിതശൈലി, ഭക്ഷണശീലങ്ങൾ മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ജ്യോതിഷ പ്രകാരം, അവ ജാതകത്തിലെ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. തൊഴിൽ, സാമ്പത്തിക, വൈവാഹിക കാര്യങ്ങള്‍ക്ക് പുറമേ, ഈ ഗ്രഹങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യത്തെയും സ്വാധീനിക്കുന്നു.  


Also Read:  Akshaya Tritiya 2023: അക്ഷയ തൃതീയയ്ക്ക് ഈ 3 സാധനങ്ങൾ വാങ്ങുന്നത് ശുഭകരം, ലക്ഷ്മി ദേവിയുടെ കൃപ, പണത്തിന്‍റെ പെരുമഴ 


ദേവഗുരു വ്യാഴം ശരീര ഭാരത്തെ സ്വാധീനിക്കുന്നു...!! 
 
ജ്യോതിഷമനുസരിച്ച്, ഒരു വ്യക്തിയെ വണ്ണമുള്ളതോ മെലിഞ്ഞതോ ആക്കുന്നതിന് ഉത്തരവാദി വ്യാഴമാണ്. ജാതകത്തിൽ വ്യാഴം ശുഭകരമായിരിക്കുകയാണെങ്കിൽ, വ്യക്തിയുടെ വണ്ണം കൂടുന്നു.   നേരെമറിച്ച്, ഗുരു അശുഭനാണെങ്കിൽ, വ്യക്തിയുടെ ഭാരം ഒരു പരിധിവരെ നിയന്ത്രണത്തിലാണ് എന്ന് കരുതാം. ഇതോടൊപ്പം കൊഴുപ്പുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്നും സംരക്ഷണവും  നൽകുന്നു. എന്നാൽ വ്യാഴത്തിന്‍റെ ശക്തമായ സ്ഥാനം ഒരു വ്യക്തിയെ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ഇരയാക്കുന്നു. എന്നിരുന്നാലും, ദാമ്പത്യ സന്തോഷത്തിന്‍റെയും ഭാഗ്യത്തിന്‍റെയും ഘടകമാണ് വ്യാഴം. അതുകൊണ്ടാണ് ദേവഗുരു വ്യാഴത്തെ പ്രീതിപ്പെടുത്തുന്നത്. ഇത് ജീവിതത്തിൽ ഭാഗ്യവും സന്തോഷവും ഐശ്വര്യവും നൽകുന്നു. 


രാഹു-ചന്ദ്രന്‍ കുടവയർ വർദ്ധിപ്പിക്കുന്നു 


അമിതവണ്ണത്തിന് ചന്ദ്ര ഗ്രഹവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചന്ദ്ര ഗ്രഹങ്ങൾ ജലത്തിന്‍റെ അവസ്ഥയെ നിയന്ത്രിക്കുന്നു. അത് അസ്വസ്ഥമായാൽ വ്യക്തിയ്ക്ക് കുടവയര്‍ വര്‍ദ്ധിക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ, രാഹുവിന്‍റെ പ്രചോദനം ഒരു  വ്യക്തിയെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനും പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാനും പ്രേരിപ്പിക്കുന്നു. അങ്ങനെയുള്ള ഒരാൾ ജങ്ക് ഫുഡ് കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഇത് ക്രമേണ പൊണ്ണത്തടിയിലേയ്ക്ക് നയിയ്ക്കുന്നു.  


ഈ നടപടികൾ പൊണ്ണത്തടി നിയന്ത്രിക്കാന്‍ സഹായകമാണ് 


അമിതവണ്ണം നിയന്ത്രിക്കാൻ, പോഷകസമൃദ്ധമായ ഭക്ഷണം, നല്ല ഭക്ഷണശീലങ്ങൾ, വ്യായാമം എന്നിവയ്ക്ക് പുറമേ, ജ്യോതിഷത്തിലെ ചില പ്രതിവിധികളും സഹായകമാകും. 


അമിതവണ്ണം അകറ്റാൻ ഏകാദശി വ്രതം അനുയോജ്യമാണ്. ഈ വ്രതം ധാരാളം ഗുണങ്ങൾ നൽകും.   ആഴ്ചയിലൊരിക്കലോ മാസത്തിൽ രണ്ടു തവണയോ ഉപവസിച്ച് ദഹനവ്യവസ്ഥയ്ക്ക് വിശ്രമം നൽകുന്നത് ആരോഗ്യത്തിന് നല്ലതാണ്. 


ജാതകത്തിൽ ഗ്രഹങ്ങളുടെ സ്വാധീനം മൂലം പൊണ്ണത്തടി വർദ്ധിക്കുന്നവർ നാരങ്ങ, തൈര്, മോര് എന്നിവ കൂടുതല്‍ കഴിക്കണം. ഇത് ശരീരഭാരം കുറയ്ക്കുന്നത് കൂടാതെ, ആരോഗ്യപരമായ നിരവധി ഗുണങ്ങൾ ലഭിക്കാനും സഹായകമാവും.  


വലതുകൈയുടെ ചൂണ്ടുവിരലിൽ സ്വർണ്ണമോ പിച്ചളയോ മോതിരം ധരിക്കുന്നതും ധാരാളം ഗുണങ്ങൾ നൽകും. ഇതുകൂടാതെ, വ്യാഴത്തെ ശക്തിപ്പെടുത്താൻ, സ്വർണ്ണമോതിരത്തിൽ മഞ്ഞയോ വെള്ളയോ രത്നങ്ങള്‍ ധരിയ്ക്കുന്നതും ഉത്തമമാണ്.   


എന്നും രാവിലെ സൂര്യന് ചെമ്പ് പാത്രത്തിൽജലം സമർപ്പിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഇതുമൂലം ശരീരഭാരവും മറ്റ് രോഗങ്ങളും നിയന്ത്രണവിധേയമാവും.  
 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.