Dhanteras 2022: ധൻതേരസിൽ ചൂൽ വാങ്ങുന്നതിൻ്റെ പ്രധാന്യം എന്താണ്?
ഹൈന്ദവ പുരാണമനുസരിച്ച് ചൂലില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതിനാൽ, ധൻതേരസ് ദിനത്തിൽ ചൂൽ വാങ്ങുന്നത് സന്തോഷവും സമാധാനവും സമ്പത്തും വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം
Dhanteras 2022: ഹിന്ദുമതത്തിൽ ദീപാവലിക്ക് ഏറെ പ്രാധാന്യമുണ്ട്. ദീപാവലി ധൻതേരസ് ദിനത്തിൽ ആരംഭിക്കുകയും ഭായ് ദൂജോടെ അവസാനിക്കുകയും ചെയ്യുന്നു. ഈ അഞ്ച് ദിവസത്തെ ആഘോഷം ഏറെ ഉത്സാഹത്തോടെയാണ് കൊണ്ടാടുന്നത്.
ധൻതേരസ് ദിനത്തിൽ സമ്പത്തിൻ്റെ ദേവനായ കുബേരനെയും ധനത്തിൻ്റെ ദേവിയായ ലക്ഷ്മിദേവിയെയും ആരാധിക്കുന്നു. ഈ ദിവസം ഈ ദേവീ ദേവന്മാരുടെ ആരാധന വീട്ടിൽ സമൃദ്ധിയും അനുഗ്രഹവും വർഷിക്കുന്നു.
Also Read: Dhanteras 2022: ധന്‍തേരസ് ദിനത്തിൽ അറിയാതെ പോലും ഈ സാധനങ്ങള്‍ വാങ്ങരുത്, ദൗര്‍ഭാഗ്യം ഒപ്പം കൂടും
ധൻതേരസ് ദിനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും ജനങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ട്. ഈ ദിവസം ചിലർ പാത്രങ്ങൾ വാങ്ങുന്നു, ചിലർ ആഭരണങ്ങളും വെള്ളി സാധനങ്ങളും വാങ്ങുന്നു. ഇത് ആളുകൾ മംഗളകരമായി കണക്കാക്കുന്നു.
Also Read: Diwali 2022 Calendar: ധൻതേരസ് മുതൽ ഭായി ദൂജ് വരെ; തീയതി, ശുഭ മുഹൂർത്തം, പൂജാ സമയങ്ങൾ അറിയാം
ഉത്സവകാലത്ത് ഷോപ്പിംഗ് നടത്തുക എന്നത് ആളുകൾക്ക് ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ഇതോടൊപ്പം ചില പ്രത്യേക സാധനങ്ങൾ വാങ്ങുന്ന പാരമ്പര്യം വളരെക്കാലമായി തുടരുന്നു. അത്തരത്തിൽ ഒന്നാണ് ധൻതേരസ് ദിനത്തിൽ ചൂൽ വാങ്ങുന്ന പാരമ്പര്യം.
ധൻതേരസ് ദിനത്തിൽ ചൂൽ വാങ്ങുന്നതിൻ്റെ പിന്നിലെ പാരമ്പര്യം എന്താണ് എന്ന് നോക്കാം.
ലക്ഷ്മിദേവിയുടെ കൃപാകടാക്ഷം ലഭിക്കാന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്ന് നമുക്കറിയാം. വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകര്‍ഷിക്കുന്നുവെന്നാണ് വിശ്വാസം. വീട്ടില്‍ ഐക്യവും സന്തോഷവും നിലനിര്‍ത്തുന്നതിനും ധനാഗമത്തിനും ദാരിദ്ര്യം നീക്കുന്നതിനും വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്.
വീട് വൃത്തിയാക്കുന്നതിനായി നാം ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് ചൂല്‍ (Broom).ഹൈന്ദവ പുരാണമനുസരിച്ച് ചൂലില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതിനാൽ, ധൻതേരസ് ദിനത്തിൽ ചൂൽ വാങ്ങുന്നത് സന്തോഷവും സമാധാനവും സമ്പത്തും വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. അതായത് ചൂൽ വീട്ടിലെ ദാരിദ്ര്യം അകറ്റുമെന്നാണ് പറയപ്പെടുന്നത്.
പുരാണ വിശ്വാസമനുസരിച്ച്, ധൻതേരസ് നാളിൽ എന്ത് വാങ്ങിയാലും അത് ഭാവിയിൽ പതിന്മടങ്ങ് വർദ്ധിക്കും. ചൂൽ ലക്ഷ്മീദേവിയുടെ രൂപമായാണ് കണക്കാക്കുന്നത്, അതിനാലാണ്, ധൻതേരസ് ദിനത്തിൽ ചൂൽ വാങ്ങുന്നത്.
ധൻതേരസ് ദിനത്തിൽ ചൂൽ വാങ്ങുന്നതിനെക്കുറിച്ചുള്ള മറ്റൊരു വിശ്വാസം, അങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവി വീട്ടിൽ കുടികൊള്ളും എന്നതാണ്. അതായത്, ലക്ഷ്മി ദേവി വീടിന് പുറത്തിറങ്ങില്ല. അതുകൂടാതെ, ധൻതേരസ് ദിവസം വീട്ടിൽ ചൂൽ കൊണ്ടുവന്നാൽ പഴയ കടം മാറുമെന്നും വീട്ടിൽ പോസിറ്റിവിറ്റി വ്യാപിക്കുമെന്നും ചിലർ വിശ്വസിക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...