Dhanteras 2022: ദീപാവലി ആഘോഷങ്ങളിലെ ആദ്യ ദിനമാണ് ധന്‍തേരസ്. പുതിയ സാധനങ്ങള്‍ വാങ്ങാനും പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടാനും ആളുകള്‍ ഈ ദിവസം തിരഞ്ഞെടുക്കുന്നു.
ഈ ഉത്സവത്തിന് പുതിയത് വാങ്ങുന്ന ഒരു പാരമ്പര്യമുണ്ട്. കാരണം ഹൈന്ദവ വിശ്വാസമനുസരിച്ച് ഈ ദിവസം ഏറെ ശുഭകരമാണ്.
എന്നാല്‍, ഈ ദിവസം എതു സാധനവും വാങ്ങാന്‍ അനുയോജ്യമല്ല. അതായത്, ഈ ദിവസം ചില സാധനങ്ങള്‍ വാങ്ങുന്നത് ശുഭമെങ്കില്‍ ചില സാധനങ്ങള്‍ വാങ്ങുന്നത് ഏറെ അശുഭകരമാണ്. അതായത്, ധന്‍തേരസ് ദിനത്തിൽ അറിയാതെ പോലും ചില സാധനങ്ങള്‍ വാങ്ങുന്നത് നിങ്ങളുടെ ജീവിതത്തില്‍ ദൗര്‍ഭാഗ്യം കൊണ്ടുവരും. അതായത്, ജീവിതത്തില്‍ ദൗര്‍ഭാഗ്യം ഒപ്പം കൂടുമെന്നര്‍ത്ഥം.
Also Read: Diwali 2022 Calendar: ധൻതേരസ് മുതൽ ഭായി ദൂജ് വരെ; തീയതി, ശുഭ മുഹൂർത്തം, പൂജാ സമയങ്ങൾ അറിയാം
ധന്‍തേരസ് ദിനത്തിൽ അറിയാതെ പോലും വാങ്ങാന്‍ പാടില്ലാത്ത സാധനങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം..... ജ്യോതിഷം പറയന്നതനുസരിച്ച് 7 സാധനങ്ങള്‍ അവ ധന്‍തേരസ് ദിനത്തിൽ അറിയാതെ പോലും വാങ്ങരുത്. അവ വാങ്ങുന്നത് ധന ദേവതയായ ലക്ഷ്മി ദേവിയുടെ കോപം അവരുടെ മേല്‍ ഉണ്ടാവാന്‍ ഇടയാക്കുന്നു. ഇത് ജീവിതത്തില്‍ സമൃദ്ധിയ്ക്ക് പകരം ദാരിദ്ര്യം ക്ഷണിച്ചു വരുത്തും.
ഈയൊരു സാഹചര്യത്തില്‍ ധന്‍തേരസ് ദിനത്തിൽ വാങ്ങാന്‍ പാടില്ലാത്ത സാധനങ്ങള്‍ ഏതൊക്കെയാണ് എന്നറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
1. ധന്‍തേരസ് ദിനത്തിൽ പാത്രങ്ങള്‍ വാങ്ങുന്നത് ശുഭമാണ്. ഇത് കണക്കിലെടുത്ത് പലപ്പോഴും ആളുകൾ സ്റ്റീൽ പാത്രങ്ങള്‍ വാങ്ങുന്നു. എന്നാൽ ധന്‍തേരസിൽ സ്റ്റീൽ വാങ്ങുന്നത് ഏറെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് രാഹുവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. അതിനാല്‍, ധൻതേരസിൽ സ്റ്റീൽ വാങ്ങുന്നത് ദൗർഭാഗ്യകരമാണ്. അറിയതെപോലും ഈ ദിവസം സ്റ്റീല്‍ വാങ്ങരുത്.
2. ധൻതേരസിൽ അറിയാതെപോലും അലുമിനിയം വാങ്ങാൻ പാടില്ല. ഈ ദിവസം അലുമിനിയം വാങ്ങുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു.
3. ധൻതേരസിൽ ഇരുമ്പ് സാധനങ്ങൾ വാങ്ങരുത്. ഇരുമ്പാണ് ശനിയുടെ ഘടകം. ധൻതേരസിൽ ദിനത്തില്‍ ഇരുമ്പ് സാധനങ്ങൾ വാങ്ങുന്നത് ലക്ഷ്മി ദേവിയുടെ കോപം ക്ഷണിച്ചു വരുത്താം...
4. ധൻതേരസിൽ പ്ലാസ്റ്റിക് സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ ദൗര്‍ഭാഗ്യം കൊണ്ടുവരും.
5. ധൻതേരസിൽ അറിയാതെപോലും ഗ്ലാസ് പാത്രങ്ങൾ വാങ്ങാൻ പാടില്ല. ധൻതേരസിൽ ഗ്ലാസ് സാധങ്ങള്‍ വാങ്ങുന്നത് രാഹുവിന്‍റെ കോപം ക്ഷണിച്ചു വരുത്തും.
6. ധൻതേരസിൽ മൂർച്ചയുള്ളതോ വരയുള്ളതോ ആയ സാധനങ്ങൾ വാങ്ങാൻ പാടില്ല. അതായത്, കത്തി, ബ്ലേഡ് തുടങ്ങിയ സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുക. ഇത് ലക്ഷ്മി ദേവിയുടെ കോപം ക്ഷണിച്ചു വരുത്താം.
7. ധൻതേരസ് ദിനത്തിൽ കറുത്ത വസ്ത്രങ്ങൾ വാങ്ങരുത്. കൂടാതെ, കറുത്ത നിറത്തിലുള്ള ഒരു സാധനവും ഈ ദിവസം വാങ്ങുന്നത് ഒഴിവാക്കുക.
നിരാകരണം: ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനെ ബന്ധപ്പെടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...