Lord Hanuman Puja: എന്തുകൊണ്ടാണ് ഹനുമാനെ ചൊവ്വാഴ്ചകളിൽ മാത്രം ആരാധിക്കുന്നത്?
Tuesday Puja: ചൊവ്വാഴ്ചകളിൽ ബജ്റംഗബലിയെ പ്രത്യേകം ആരാധിക്കുന്നു. ഈ ദിവസം ഹനുമാൻ ജിയുടെ ഭക്തർ (Hanuman Ji) കടല അർപ്പിച്ച് ഉപവാസം (Tuesday Fast) അനുഷ്ഠിക്കുന്നു. ഇത് ചെയ്യുന്നതിന് പിന്നിലെ പ്രത്യേക കാരണമറിയാം.
Tuesday Puja: ഹനുമാൻ ജിയും ചൊവ്വാഴ്ചയും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. ആഴ്‌ചയിലെ ഈ ദിവസം രാമഭക്തനായ സങ്കടമോചകനായ ഹനുമാനായി സമർപ്പിച്ചിരിക്കുന്നു, അതിനാൽ എല്ലാ ചൊവ്വാഴ്ചയും ഹനുമാൻ ക്ഷേത്രങ്ങളിൽ (Hanuman Mandir) ഭക്തരുടെ തിരക്ക് കാണാം.
എല്ലാ പ്രതിസന്ധികളും ഇല്ലാതാക്കുന്നവനാണ് ഹനുമാൻ. അതിനാൽ അദ്ദേഹത്തെ സങ്കടമോചകൻ എന്ന് വിളിക്കുന്നു. ചൊവ്വാഴ്ചകളിൽ നടത്തുന്ന വ്രതവും ആരാധനയും വളരെ ഫലദായകമാണ്.
Also Read: Horoscope November 9, 2021: ഇന്ന് ധനു, കുംഭം, ചിങ്ങം രാശിക്കാർക്ക് നല്ലതല്ല, പ്രശ്നങ്ങൾ ഉണ്ടാകാം
ഇങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തിലെ എല്ലാ ദു:ഖങ്ങളും നീങ്ങുകയും ആഗ്രഹങ്ങൾ സഫലമാകുകയും ചെയ്യുന്നു. എന്നാൽ എന്തിനാണ് ചൊവ്വാഴ്ച തന്നെ ഹനുമാൻജിയെ ആരാധിക്കുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അതുകൊണ്ടാണ് ചൊവ്വാഴ്ച ഹനുമാൻജിയെ ആരാധിക്കുന്നത് (why Hanuman ji is worshiped on Tuesday)
ചൊവ്വാഴ്ച ഹനുമാൻജിയെ (Hanuman Ji Puja) ആരാധിക്കുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. ഈ കാരണം സ്കന്ദപുരാണത്തിൽ (Skanda Purana) പറഞ്ഞിട്ടുണ്ട്. ആ പ്രത്യേക കാരണം ചൊവ്വാഴ്ചയാണ് പവൻ പുത്രനായ ഹനുമാൻ ജനിച്ചത് എന്നതാണ്. അതിനാലാണ് ചൊവ്വാഴ്ച ഹനുമാൻ ജിക്കായി സമർപ്പിച്ചിരിക്കുന്നത്.
Also Read: Sun Transit November 2021: സൂര്യൻ രാശി മാറും, ഈ 5 രാശിക്കാർക്ക് കൂടുതൽ സ്വാധീനമുണ്ടാകും
മതഗ്രന്ഥങ്ങൾ അനുസരിച്ച് ചൊവ്വാഴ്ചകളിൽ ഉപവസിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിലൂടെ ഹനുമാൻ ഉടൻ പ്രസാദിക്കും എന്നാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അദ്ദേഹം അകറ്റുന്നു. അതിനായി ഈ ദിവസം ഹനുമാൻ ചാലിസ വായിക്കുന്നതും സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതും വളരെ പ്രയോജനകരമാണ്.
ജ്യോതിഷത്തിനും വലിയ പ്രാധാന്യമുണ്ട് (Astrology also has great importance)
ചൊവ്വാഴ്ച ഹനുമാൻജിയെ ആരാധിക്കേണ്ടതിന്റെ പ്രാധാന്യം ജ്യോതിഷത്തിലും (Astrology) പറഞ്ഞിട്ടുണ്ട്. ജ്യോതിഷ പ്രകാരം ജാതകത്തിലാണോ ചൊവ്വ ഗ്രഹം അശുഭ സ്ഥാനത്ത് നിൽക്കുന്നത് അവരോട് ചൊവ്വാഴ്ച ഉപവാസമെടുക്കാൻ നിർദ്ദേശിക്കുന്നു.
Also Read: November 2021 Horoscope: ഈ 5 രാശിക്കാർക്ക് നവംബർ വളരെ അനുകൂലം, നിങ്ങളുടെ ഭാഗ്യവും തെളിയുമോ?
ഇത് മാത്രമല്ല ഹനുമാനെ ആരാധിക്കുന്നത് ശനിദോഷത്തിൽ നിന്ന് ആശ്വാസം നൽകുന്നു. ഏത് രാശിക്കാരുടെ (Zodiac Signs) ജാതകത്തിലാണോ ശനി മഹാദശയിലൂടെ (Shani Ki Mahadasha) കടന്നുപോകുന്നത് അവർ ഹനുമാനെ ആരാധിച്ചാൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. ഇക്കാരണത്താൽ ചൊവ്വാഴ്ച മാത്രമല്ല ശനിയാഴ്ചകളിലും ഹനുമാനെ ആരാധിക്കാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...