Dominic And The Ladies' Purse Release: ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 23ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. തമിഴില്‍ വമ്പന്‍ ആക്ഷന്‍ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലര്‍ ആണിത്. ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മമ്മൂട്ടി ഈ ചിത്രത്തില്‍ ഒരു ഡിറ്റക്റ്റീവ് ആയാണ് വേഷമിടുന്നതെന്നാണ് സൂചന.
Also Read: Marco: മാർക്കോ ക്ലൈമാക്സ്; ആഹാരവും വെള്ളവുമില്ലാതെ ഉണ്ണി മുകുന്ദൻ നിന്നത് 35 മണിക്കൂർ
കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലായാണ് പ്രധാനമായും സിനിമ ചിത്രീകരിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ആര്‍ ദേവ്, സംഗീതം ദര്‍ബുക ശിവ, എഡിറ്റിങ് ആന്റണി, സംഘട്ടനം സുപ്രീം സുന്ദര്‍, കലൈ കിങ്‌സണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, കോ ഡയറക്ടര്‍ പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍സുനില്‍ സിങ്, സൗണ്ട് മിക്‌സിങ് തപസ് നായക്, സൗണ്ട് ഡിസൈന്‍ കിഷന്‍ മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അരിഷ് അസ്‌ലം, മേക് അപ് ജോര്‍ജ് സെബാസ്റ്റ്യന്‍, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, സ്റ്റില്‍സ് അജിത് കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍ എസ്‌തെറ്റിക് കുഞ്ഞമ്മ, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍ ട്രൂത് ഗ്ലോബല്‍ ഫിലിംസ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, പിആര്‍ഒ ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.