Shani Dev Favourite Zodiac Signs: ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയാണ്. അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറില്ല. അതുകൊണ്ടു തന്നെ ശനി കൃപയാൽ ഇവർക്ക് വൻ പുരോഗതിയും നേട്ടങ്ങളും ലഭിക്കും.  കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹമാണ് ശനി.  അതായത് ഒരു വ്യക്തിയുടെ കർമ്മത്തിനനുസരിച്ച് നീതി നടപ്പാക്കും.  അതുകൊണ്ടുതന്നെ ശനിയെ പലർക്കും ഭയമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബുധന്റെ രാശിമാറ്റത്തിലൂടെ നീചഭംഗ രാജയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!


കണ്ടശനി, ഏഴരാണ്ട ശനിയുടെ സമയത്ത് ഓരോ വ്യക്തിക്കും ശനിയുടെ മോശ സമയം അഭിമുഖീകരിക്കേണ്ടിവരും. ഈ സമയത്ത് ഒരാൾക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം.  എന്നാൽ ശാസ്ത്രം പറയുന്നതനുസരിച്ച് ശനിദേവന് പ്രിയമുള്ള ചില രാശികളുണ്ട് അവർക്ക് ശനിയുടെ ദോഷമൊന്നും ഒരിക്കലും നേരിടേണ്ടി വരില്ല. മാത്രമല്ല ഇവർക്ക് വൻ പുരോഗതിയും ധനനേട്ടവും ഉണ്ടാകും. അത് ഏതൊക്കെ  രാശികളാണെന്ന് നോക്കാം.


Also Read: 10 വർഷത്തിന് ശേഷം ഹോളിയിൽ മഹാലക്ഷ്മി രാജയോഗം; ഇവർക്ക് ലഭിക്കും അടിപൊളി ധനനേട്ടം!


 


ഇടവം (Taurus): ശനിയുടെ കൃപ എപ്പോഴും ഇടവ  രാശിക്കാർക്കുണ്ട്. ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം മൂലം ഈ രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും.  


തുലാം (Libra): ജ്യോതിഷ പ്രകാരം തുലാം ശനിയുടെ ഉച്ച രാശിയാണ്.  അതുപോലെ തുലാം രാശിക്കാരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ അത് ഇവർക്ക് കൂടുതൽ ശുഭ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് ഒരിക്കലും ദീർഘകാലം കഷ്ടപ്പെടേണ്ടി വരില്ല.


Also Read: ശരീരഭാരം കുറയ്ക്കാൻ ഈ പച്ചക്കറി ജൂസുകൾ പൊളിയാണ്, അറിയാം


 


മകരം (Capricorn):  ശനിയുടെ പ്രിയ രാശികളിൽ ഒന്നാണ് മകരം. ഈ രാശിയുടെ അധിപൻ ശനിയാണ്.  അതുകൊണ്ടുതന്നെ മകരത്തിൽ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടാക്കാറില്ല.  മകരം രാശിക്കാർ ശനിദേവനെ ആരാധിച്ചാൽ ശനിദോഷത്തിൽ നിന്ന് പെട്ടെന്ന് മുക്തി നേടാൻ കഴിയും.


കുംഭം (Aquarius): ശനി ദേവന്റെ പ്രിയപ്പെട്ട രാശികളിൽ പെട്ട മറ്റൊരു രാശിയാണ് കുംഭം. ഈ രാശിയുടെ അധിപനും ശനി ദേവനാണ്. കുംഭം രാശിക്കാരോട് ശനി എപ്പോഴും ദയ കാണിക്കും. അവർക്ക് ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാകില്ല. ഇത്തരക്കാർ തങ്ങളുടെ കരിയറിൽ വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു. അതിന്റെ മികച്ച ഫലവും ലഭിക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.