വിശന്നു നില്‍ക്കുന്ന ഉണ്ണിക്കണ്ണന് നിവേദ്യം നല്കുവാന് ആദ്യം തുറക്കുന്ന ക്ഷേത്രം
ഇന്ത്യയിൽ തന്നെ ആദ്യം നടതുറക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്
കോട്ടയം: വിശന്ന് നിൽക്കുന്ന ഭഗവാന് നിവേദ്യം കഴിക്കാൻ പുലർച്ചെ ഉണരുന്ന ക്ഷേത്രമുണ്ട് ഇന്ത്യയിൽ തന്നെ ഏക ക്ഷേത്രം. തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. തികച്ചും വ്യത്യസ്തമായ കഥകളുള്ള തിരുവാർപ്പിലപ്പൻ ഇവിടയെത്തിയതിന് പിന്നിലൊരു കഥയുണ്ട്. ആലപ്പുഴയിലെ ഒരു ക്ഷേത്രത്തിൽ(ഏതെന്ന് വ്യക്തമല്ല) തീ പിടുത്തമോ മറ്റോ ഉണ്ടായിരുന്നിരിക്കണം.
ALSO READ: Budget 2021 എങ്ങനെയായിരിക്കും? ജ്യോതിഷം എന്താണ് പറയുന്നതെന്ന് നോക്കാം..
കൃഷ്ണ വിഗ്രഹത്തെ ആരോ ഒരു വാർപ്പിൽ വെച്ച് കായലിലൂടെ ഒഴുക്കി വിട്ടു. ഇൗ സമയം അത് വഴി പോവുകയായിരുന്ന വില്യമംഗലം സ്വാമിയാരാണ് ഇത് കണ്ടത്. വിഗ്രഹം കരക്ക് എത്തിച്ച് ശേഷം അദ്ദേഹം കുളിക്കാനായി പോയി പിന്നീടെത്തി വാർപ്പ് എടുക്കാൻ നോക്കിയപ്പോൾ അത് ഉയർന്നില്ല. ഭഗവാന്റെ ഇച്ഛ അത് തന്നെയാവുമെന്ന് മനസിലാക്കിയ അദ്ദേഹം വിഗ്രഹം അവിടെ തന്നെ പ്രതിഷ്ഠിച്ചു.പിന്നീട് പ്രദേശവാസികളുടെ സഹായത്തോടെ അദ്ദേഹം ഒരു ക്ഷേത്രം നിര്‍മ്മിച്ചു. അതാണ് ഇന്നു കാണുന്ന തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം (Kottayam).
ALSO READ:Remedy for Shani Dosha: ശനി ഭഗവാനെ പ്രീതിപ്പെടുത്താൻ ശനീശ്വരശാന്തി മന്ത്രജപം ഉത്തമം
ഭഗവാൻ ബാലഭാവത്തിലാണ് തിരുവാർപ്പിലുള്ളത്. കംസവധത്തിനു ശേഷം വിശന്ന് വലഞ്ഞ് നില്‍ക്കുന്ന കൃഷ്ണനായതിനാല്‍ നിവേദ്യം എന്തു സംഭവിച്ചാലും മുടക്കരുത് എന്നുമുണ്ട്. അതിനു കണക്കാക്കിയാണ് ഇവിടെ പൂജയും തേവാരവും. ഇതേ വിശ്വാസം കൊണ്ടാണ് ഗ്രഹണ സമയത്ത് മറ്റു ക്ഷേത്രങ്ങള്‍ നടതുറക്കാത്തപ്പോള്‍ പോലും ഇവിടെ നടതുറന്ന് സാധാരണ പോലെ പൂജകള്‍ നടത്തുന്നത്. നേരത്തെ പുതിയ മേൽശാന്തി ചുമതലേയേൽക്കുമ്പോൾ ഒരു കോടാലി കൂടി നൽകിയിരുന്നു അത്രെ. അഥവാ താക്കോൽ നഷ്ടപ്പെട്ടാലും വാതിൽ പൊളിച്ചെങ്കിലും ഭഗവാന് നേദ്യം നടത്തണം എന്നതായിരുന്നു ലക്ഷ്യം.
2000 വർഷമെങ്കിലുമായി ഇവിടെ പ്രതിഷ്ഠ നടത്തിയിട്ട് എന്നാണ് കണക്ക്.എണ്‍പത്തയ്യായിരം പറ നിലവും നിരവധി പുരയിടങ്ങളും ഇളമ്പള്ളി,കോത്താഴം,അരീപ്പറമ്പ്, പൂവരണി,കല്ലറ,മുട്ടാര്‍ എന്നിങ്ങനെ ഏഴു ദേശവഴികളും ഉണ്ടായിരുന്ന ക്ഷേത്രം.ഇളമ്പള്ളിയില്‍ നെയ്യാട്ടുശ്ശേരി എന്ന പുരയിടം ഇവിടെ നെയ്കൊണ്ടുവരാന്‍ പശുക്കളെ വളര്‍ത്തുന്നതിനായി മാറ്റിവയ്ക്കപ്പെട്ടിരുന്നു.
അത്താഴപ്പൂജ കഴിഞ്ഞാണ് തിരുവാർപ്പിലന്റെ ദീപാരാധന.ഏഴു മണിക്കു നട അടയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.