ചില പൊടിക്കൈകളിലൂടെ കട്ടിയുള്ള പുരികം സ്വന്തമാക്കാം.
കട്ടിയുള്ള പുരികം ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. പുരികം കൊഴിഞ്ഞ് പോകുന്നത് തടയാനും പുരികം കട്ടിയുള്ളതുമാകാനും സഹായിക്കുന്ന ചില ചില പൊടിക്കൈകള്‍ പരിചയപ്പെട്ടാലോ....
ഓയില്‍ മസാജ് ചെയ്യുന്നത് പുരികം നന്നായി വളരാന്‍ സഹായിക്കും. ഇതിനായി അൽപം വെളിച്ചെണ്ണയോ ആവണക്കെണ്ണയോ വിരൽ തുമ്പിൽ എടുത്ത ശേഷം പുരികത്തിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം നന്നായി മസാജ് ചെയ്യാം.
കറ്റാര്‍വാഴയും പുരികം വളരാന്‍ സഹായിക്കും. ഇതിനായി പതിവായി കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടി മസാജ് ചെയ്യാം.
ഇളം ചൂടുള്ള ഒലീവ് ഓയിൽ ഉപയോഗിച്ച് പുരികത്തിൽ നന്നായി മസാജ് ചെയ്യുന്നതും പുരികം വളരാന്‍ സഹായിക്കും.
ഉള്ളി നീര് ഉപയോഗിക്കുന്നതും പുരികം വളരാൻ നല്ലതാണ്. ഇതിനായി ഒരു സവാള നീര്എടുത്ത് പുരികത്ത് തേച്ച് പിടിപ്പിക്കുക. അഞ്ച് മിനിറ്റോളം മസാജ് ചെയ്യാം.
പുരികം വളരാൻ സഹായിക്കുന്ന മറ്റൊരു മാർഗമാണ് മുട്ട വെള്ള. ഇതിനായി മുട്ടയുടെ വെള്ള നന്നായി അടിച്ച് ഏകദേശം 20 മിനിറ്റ് നേരം പുരികങ്ങളിൽ പുരട്ടി വയ്ക്കുക. അതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കാം.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)