Yogini Ekadashi 2022: ഇന്ന് യോഗിനി ഏകാദശി, വ്രതാനുഷ്ഠാനത്തിന്റെ പൂർണ ഫലത്തിനായി ഈ സമയത്ത് പൂജ ചെയ്യരുത്
Yogini Ekadashi 2022: എല്ലാ മാസത്തിലും രണ്ട് ഏകാദശികളാണ് വരുന്നത്. ഇതിൽ ഓരോ ഏകാദശിക്കും വ്യത്യസ്ത പ്രാധാന്യവുമുണ്ട്. ആഷാഢ മാസത്തിൽ വരുന്ന ഏകാദശിയെ യോഗിനി ഏകാദശി എന്നാണ് പറയുന്നത്. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ പാപങ്ങളിൽ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം.
Yogini Ekadashi 2022 Rules: മാസത്തിൽ രണ്ട് ഏകാദശികൾ ഉണ്ടെങ്കിലും , ഓരോ ഏകാദശിക്കും വ്യത്യസ്ത പ്രാധാന്യമുണ്ട്. ആഷാഢ മാസത്തിൽ വരുന്ന ഏകാദശിയെ യോഗിനി ഏകാദശി എന്നാണ് പറയുന്നത്. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ പാപങ്ങളിൽ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം. മാത്രമല്ല ആയിരക്കണക്കിന് ബ്രാഹ്മണർക്ക് ഭക്ഷണം നൽകുന്നതിന് തുല്യമാണ് ഇന്നത്തെ വ്രതം.
Also Read: Yogini Ekadashi 2022: സർവ്വ പാപങ്ങളും മാറാൻ യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം
ജ്യോതിഷ പ്രകാരം ഏകാദശിയുടെ നിയമങ്ങൾ കൃത്യമായി പാലിക്കുമ്പോൾ മാത്രമാണ് ഏകാദശി വ്രതത്തിന്റെ പൂർണ്ണ ഫലം ലഭിക്കുന്നത്. ഏകാദശി പൂജ ശുഭ സമയത്താണ് നടത്തുന്നത്. അതുകൊണ്ടുതന്നെ യോഗിനി ഏകാദശി ദിനത്തിൽ, വ്രതാനുഷ്ഠാനത്തിന്റെ പൂർണ്ണ ഫലങ്ങൾ ലഭിക്കാനായി ഏതാണ് ആ ശുഭ മുഹൂർത്തം എന്ന് അറിയണം. ശുഭമുഹൂർത്തത്തിൽ ചെയ്യുന്ന പൂജകൾ വ്യക്തിയുടെ എല്ലാ പ്രയാസങ്ങളും അകറ്റി വ്രതത്തിന്റെ പൂർണ്ണ ഫലം നൽകുന്നു.
Also Read: Shani Gochar 2022: 2025 വരെ ഈ രാശിക്കാർ സൂക്ഷിക്കണം, ശനി ബുദ്ധിമുട്ടുണ്ടാക്കും!
ഏകാദശി ദിനത്തിൽ രാഹുകാലങ്ങളിലും അശുഭ സമയങ്ങളിലും ആരാധന ഒഴിവാക്കണമെന്നാണ് പറയുന്നത്. അശുഭ സമയങ്ങളിൽ ആരാധിക്കുന്നത് പൂർണ്ണ ഫലം നൽകില്ല. അതുകൊണ്ട് ഇന്നത്തെ ശുഭ-അശുഭ സമയത്തെക്കുറിച്ച് അറിയാം
2022 യോഗിനി ഏകാദശിയുടെ ശുഭ സമയം (Auspicious time of Yogini Ekadashi 2022)
ആഷാഢമാസത്തിലെ ഏകാദശി തിഥി ജൂൺ 23ന് രാത്രി 9.41 ന് ആരംഭിച്ച് 24ന് രാത്രി 11.12ന് അവസാനിക്കും. ഈ ദിവസത്തെ അഭിജിത്ത് മുഹൂർത്തം ജൂൺ 24, വെള്ളിയാഴ്ച രാവിലെ 11:33 മുതൽ 12.28 വരെയാണ്. വ്രതം മുറിക്കേണ്ടത് ജൂൺ 25 ശനിയാഴ്ചയാണ്. ഈ ദിവസം രാവിലെ 5.47 മുതൽ 8.28 വരെയുള്ള സമയത്ത് പാരണ നടത്തി വ്രതം അവസാനിപ്പിക്കാം.
Also Read: Viral Video: വരണമാല്യം അണിയിക്കാൻ വരൻ എത്തിയത് അടിച്ചു പൂസായി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ജ്യോതിഷശാസ്ത്ര പ്രകാരം ഈ ദിവസം സർവാർത്ഥ സിദ്ധിയോഗം രാവിലെ 5.24 മുതൽ 8.04 വരെയാണ്. പൂജ ചെയ്യേണ്ടത് രാവിലെ 11.56 മുതൽ ഉച്ചയ്ക്ക് 12.51 വരെയാണ്.
ഈ മുഹൂർത്തത്തിൽ യോഗിനി ഏകാദശി പൂജ ചെയ്യരുത്
> ഇന്ന് രാഹുകാലം രാവിലെ 10:39 മുതൽ ഉച്ചയ്ക്ക് 12:24 വരെയാണ്. ഈ സമയം പൂജ അരുത്.
> ഉച്ചകഴിഞ്ഞ് 3:53 മുതൽ യമകണ്ട കാലം ആരംഭിക്കും അത് 5:38 ന് അവസാനിക്കും.
> ഗുളിക കാലം രാവിലെ 07:09 മുതൽ 08:54 വരെ ഉണ്ടായിരിക്കും
> രാവിലെ 05:24 മുതൽ 08:04 വരെയും നല്ല സമയമല്ല
> വൈകുന്നേരം 6.36 മുതൽ രാത്രി 8.32 വരെയും നല്ലതല്ല
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...