Yogini Ekadashi 2022: സർവ്വ പാപങ്ങളും മാറാൻ യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം
Yogini ekadashi 2022 Date in India: ഏകാദശികളിൽ പ്രധാനപ്പെട്ടതാണ് യോഗിനി ഏകാദശി. വിശ്വാസമനുസരിച്ച് ഈ ഏകാദശി വ്രതം എടുക്കുന്നത്തിലൂടെ ജനനമരണ ചക്രത്തിൽ നിന്നും നമ്മെ മോചിപ്പിക്കുകയും ജീവിതത്തിന്റെ എല്ലാ സുഖങ്ങളും ലഭിക്കുകയും ചെയ്യും എന്നാണ്.
Yogini ekadashi 2022 Subh Muhurat: ഏകാദശി സാധാരണയായി മാസത്തിൽ രണ്ടു തവണ വരാറുണ്ട്. അത് നോക്കുമ്പോൾ ഒരു വർഷത്തിൽ ആകെ 24 ഏകാദശികളാണ് ഉള്ളത്. ഈ ഏകാദശികളിൽ ചില ഏകാദശികളെ വളരെ സവിശേഷമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അത്തരത്തിലുള്ള ഒരു ഏകാദശിയാണ് യോഗിനി ഏകാദശി.
Also Read: 2025 വരെ ഈ രാശിക്കാർ സൂക്ഷിക്കണം, ശനി ബുദ്ധിമുട്ടുണ്ടാക്കും!
ആഷാഢമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയിലാണ് യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നത്. ഇത്തവണ യോഗിനി ഏകാദശി വരുന്നത് ജൂൺ 24 ആയ നാളെയാണ്. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിലൂടെ അനേകായിരം ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കിയതിന് തുല്യമായ പുണ്യം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ ദിവസത്തെ വ്രതം ഒരു വ്യക്തിയുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുമെന്നാണ് പറയപ്പടുന്നത് അതുകൊണ്ടുതന്നെ യോഗിനി ഏകാദശി നാളില്‍ മഹാവിഷ്ണുവിന് പ്രത്യേക പൂജകളും വഴിപാടും സമർപ്പിക്കുന്നത് ഉത്തമമാണ്.
Also Read: Mangal Gochar 2022: വെറും 6 ദിവസം.. ഈ രാശിക്കാർക്ക് ലഭിക്കും ബംബർ നേട്ടം!
ഈ വർഷത്തെ യോഗിനി ഏകാദശിക്ക് ചില പ്രത്യേകതകൂടിയുണ്ട്. എന്തെന്നാൽ ഈ ദിവസം ചില സ്പെഷ്യൽ യോഗങ്ങൾ കൂടി ഉണ്ടാകുന്നു. ഈ യോഗങ്ങൾ യോഗിനി ഏകാദശിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. യോഗിനി ഏകാദശിയിൽ ശുഭകരമായ 3 യോഗങ്ങൾ ആണ് ഉണ്ടാകുന്നത്.
അതെ.. യോഗിനി ഏകാദശി ദിനത്തിൽ ഒന്നല്ല 3 ശുഭ യോഗങ്ങളാണ് രൂപപ്പെടുന്നത്. ജൂൺ 24-ന് സുകർമം, ധൃതി എന്നിവയ്‌ക്കൊപ്പം അത്യധികം ഐശ്വര്യപ്രദമായ സർവാർത്ഥ സിദ്ധി യോഗവും രൂപപ്പെടുന്നു. സർവാർത്ഥ സിദ്ധി യോഗത്തെ ജ്യോതിഷത്തിൽ വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഈ യോഗത്തിൽ ചെയ്യുന്ന പ്രവൃത്തികൾ ശുഭകരമായ ഫലങ്ങൾ നൽകും. അതുപോലെ ഈ സമയത്ത് ചെയ്യുന്ന ഉപാസന പലമടങ്ങ് ഫലം നൽകുന്നു. സുകർമം, ധൃതി എന്നിവയും വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ഈ 3 ശുഭ യോഗങ്ങൾ കൂടാതെ അശ്വിനി, ഭരണി എന്നീ നക്ഷത്രവും ഈ ദിവസം ഉണ്ടാകും. ഇത് രണ്ടും വളരെ ശുഭകരമാണ്.
Also Read: റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക! ജൂൺ 30-ന് മുമ്പ് ഇക്കാര്യം ചെയ്യുക അല്ലെങ്കിൽ പണിപാളും
2022 ജൂൺ 24-ന് വരുന്ന യോഗിനി ഏകാദശി ദിനത്തിൽ രാവിലെ 05:24 മുതൽ 08:04 വരെ സർവാർത്ഥ സിദ്ധി യോഗം ഉണ്ടായിരിക്കും. ശേഷം 11:56 മുതൽ 12:51 വരെയാണ് ആരാധനയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം.
ഏകാദശി തീയതി ആരംഭം - ജൂണ്‍ 23, 2022 രാത്രി 09:41 ന് ഏകാദശി അവസാനിക്കുന്നത് - ജൂണ്‍ 24, 2022 രാത്രി 11:12 ന്
പാരണ സമയം- ജൂണ്‍ 25 രാവിലെ 05:51 മുതല്‍ 8.31 വരെ
യോഗിനി ഏകാദശി ദിനത്തിൽ അതിരാവിലെ കുളിച്ചശേഷം ക്ഷേത്ര ദർശനം നടത്തി വ്രതം ആരംഭിക്കുക. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ഉത്തമം. ഭഗവാനെ ചന്ദനം, അക്ഷതം, ധൂപദീപം എന്നിവകൊണ്ട് പൂജിക്കുക. പൂക്കളും പഴങ്ങളും തുളസി ദളവും സമർപ്പിക്കുക. ശേഷം ഏകാദശി വ്രതത്തിന്റെ കഥ വായിക്കുക. ഈ ദിവസം മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയേയും ആരാധിക്കുന്നത് സമ്പത്ത് സമൃദ്ധിയ്ക്ക് ഉത്തമമാണ്.
Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
യോഗിനി ഏകാദശിക്ക് പിന്നിലെ കഥ അറിയാം
സമ്പത്തിന്റെ ദേവനായ കുബേരന്‍ കടുത്ത ശിവഭക്തനായിരുന്നു. പരമേശ്വരന് പുഷ്പങ്ങള്‍ അര്‍പ്പിച്ച് ദിവസവും അദ്ദേഹം ദൈവത്തെ ആരാധിക്കുമായിരുന്നു. അദ്ദേഹത്തിന് ഹേമന്‍ എന്ന ഒരു തോട്ടക്കാരന്‍ ഉണ്ടായിരുന്നു. അയാള്‍ മാനസസരോവറില്‍ നിന്ന് സ്ഥിരമായി പൂക്കള്‍ കൊണ്ടുവന്നുനല്‍കും. എന്നാല്‍ ഒരുദിവസം തന്റെ സുന്ദരിയായ ഭാര്യയോടൊപ്പം സമയം ചെലവഴിക്കുന്ന തിരക്കിലായതിനാല്‍ കുബേരന് പൂക്കള്‍ നല്‍കാന്‍ ഹേമന്‍ മറന്നുപോയി. ഇതില്‍ കുപിതനായ കുബേരന്‍ ഹേമനെ കുഷ്ഠരോഗിയാകട്ടെ എന്ന് ശപിക്കുകയും ഭാര്യയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ കല്‍പിക്കുകയും ചെയ്തു.
കൊട്ടാരത്തിന് വെളിയിലായ ഹേമന്‍ വര്‍ഷങ്ങളോളം കാട്ടില്‍ അലഞ്ഞുനടന്ന ശേഷം മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ ആശ്രമം കണ്ടു. ഹേമന്റെ കഥ കേട്ട ശേഷം യോഗിനി ഏകാദശി വ്രതം ആചരിക്കാന്‍ മാര്‍ക്കണ്ഡേയന്‍ ഉപദേശിക്കുകയും ഹേമന്‍ പൂര്‍ണ്ണ ഭക്തിയോടെ നോമ്പനുഷ്ഠിക്കുകയും ഭഗവാന്‍ വിഷ്ണുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. തല്‍ഫലമായി അവന്റെ എല്ലാ പാപങ്ങളും മഹാവിഷ്ണു മാറ്റുകയും രോഗത്തില്‍ നിന്നും മുക്തനായ അദ്ദേഹം തന്റെ പ്രിയതമയുമായി ഒരുപാട് കാലം കഴിച്ചുകൂട്ടിയെന്നുമാണ് ഐതീഹ്യം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...