ഏതൊരു കാര്യവും തുടങ്ങുന്നതിന് മുൻപ് ഗണപതി ഭഗവാനെ പ്രാർത്ഥിച്ചിട്ട് തുടങ്ങണം എന്നത് പണ്ടേയുള്ള ഒരു വിശ്വാസമാണ്.  ഗണപതിയെ പ്രാർത്ഥിച്ചിട്ട് തുടങ്ങിയാൽ വിഘ്നങ്ങൾ ഒന്നും ഉണ്ടാവില്ലെന്നാണ് വിശ്വാസം.  


COMMERCIAL BREAK
SCROLL TO CONTINUE READING

 ബുദ്ധിയുടേയും സിദ്ധിയുടേയും ഇരിപ്പിടമായ ഗണപതി ഭഗവാനെ ഭജിക്കുന്നത് സര്‍വ്വൈശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം.  മാത്രമല്ല എല്ലാ തടങ്ങളും നീങ്ങാൻ വിഘ്നഹര സ്തോത്രം ചൊല്ലുന്നതും ഉത്തമമാണ്. 


Also Read: ഈ മന്ത്രം നിത്യവും ജപിക്കൂ വിജയം കൂടെ പോരും


മൂന്നുദിവസം തുടര്‍ച്ചയായി പതിനെട്ടു നാരങ്ങായുടെ മാലകെട്ടി ഭഗവാന് ചാര്‍ത്തിയശേഷം മൂന്നാം ദിവസം വിഘ്‌നഹര സ്‌തോത്ര പുഷ്പാഞ്ജലി നടത്തുകയോ വിഘ്‌നഹര സ്‌തോത്രം ചൊല്ലി ഭക്തിപൂര്‍വ്വം മുക്കുറ്റി സമര്‍പ്പിക്കുകയോ ചെയ്താല്‍ ഉത്തമ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ആഗ്രഹങ്ങള്‍ നടക്കാന്‍ നാരങ്ങാമാല വഴിപാട് ഉത്തമം എന്നാണ് ചൊല്ല്.  


വിഘ്‌നഹര സ്‌തോത്രം ദിവസവും ചൊല്ലുന്നത് അഭീഷ്ടസിദ്ധിയും എല്ലാ വിഘ്‌നങ്ങള്‍ നീങ്ങുന്നതിനും ഉത്തമം


വിഘ്‌നഹര സ്‌തോത്രം


ശുക്ലാംബരധരം വിഷ്ണും, ശശിവര്‍ണ്ണം ചതുര്‍ഭുജം


പ്രസന്നവദനം ധ്യായേത്, സര്‍വവിഘ്‌നോപശാന്തയേ


പ്രണമ്യ ശിരസാ ദേവം , ഗൌരീപുത്രം വിനായകം


ഭക്ത്യാ വ്യാസം സ്മരേ നിത്യം, ആയു: കാമാര്‍ത്ഥ സിദ്ധയേ


പ്രഥമം വക്രതുണ്ഡം ച, ഏകദന്തം ദ്വിതീയകം


Also Read: മഹാഗണപതി മന്ത്രം ദിവസവും ജപിക്കുന്നത് ഉത്തമം


തൃതീയം കൃഷ്ണപിംഗാക്ഷം, ഗജവക്ത്രം ചതുര്‍ത്ഥകം


ലംബോദരം പഞ്ചമം ച, ഷഷ്ഠം വികടമേവ ച


സപ്തമം വിഘ്‌നരാജം ച, ധൂമ്രവര്‍ണ്ണം തഥാഷ്ടകം


നവമം ഫാലചന്ദ്രം ച, ദശമം തു വിനായകം


ഏകാദശം ഗണപതിം, ദ്വാദശം തു ഗജാനനം


ദ്വാദശൈതാനി നാമാനി, ത്രിസന്ധ്യം യ: പഠേത് നര:


ന ച വിഘ്‌നഭയം തസ്യ, സര്‍വസിദ്ധികരം ധ്രുവം


ഫലശ്രുതി


വിദ്യാര്‍ത്ഥീ ലഭതേ വിദ്യാം, ധനാര്‍ത്ഥീ ലഭതേ ധനം


പുത്രാര്‍ത്ഥീ ലഭതേ പുത്രാന്‍, മോക്ഷാര്‍ത്ഥീ ലഭതേ ഗതിം


ജപേത് ഗണപതി സ്‌തോത്രം, ഷഡ്ഭിര്‍മാസൈ: ഫലം ലഭേത്


സംവത്സരേണ സിദ്ധിം ച, ലഭതേ നാത്രസംശയ:


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.