Road Show നടത്താൻ Amit Shah എന്തുകൊണ്ടാണ് തൃപ്പൂണിത്തുറതന്നെ തിരഞ്ഞെടുത്തത്? അറിയാം
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ അമിത് ഷായുടെ ആദ്യ ഗ്രാൻഡ് റോഡ് ഷോ നടക്കുന്നത് എറണാകുളത്തെ തൃപ്പൂണിത്തുറയിലാണ്.
തൃപ്പൂണിത്തുറ: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് (Kerala Assembly Election 2021) അടുത്തുവരികയാണ്. ഈ സമയത്ത് തങ്ങളുടേതായ ഒരു പ്രാതിനിധ്യം കണ്ടെത്താൻ ബിജെപി കടുത്ത ശ്രമത്തിലാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) കേരളത്തിലെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ അമിത് ഷായുടെ ആദ്യ ഗ്രാൻഡ് റോഡ് ഷോ നടക്കുന്നത് എറണാകുളത്തെ തൃപ്പൂണിത്തുറയിലാണ്. ഇവിടെയാണ് ശ്രീപൂർണ്ണത്രയീശ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഈ ക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ് എങ്കിലും ഇന്നും മനോഹരമായിതന്നെ നിലകൊള്ളുന്ന ഒരു ക്ഷേത്രമാണ്. ഈ ക്ഷേത്ര ജംഗ്ഷനിലൂടെയാണ് അമിത് ഷായുടെ റോഡ് ഷോ (Road Show) കടന്നുപോകുന്നത് എന്നാണ് ഇന്നത്തെ പ്രത്യേകത.
അതുകൊണ്ടുതന്നെ എറണാകുളത്തിന്റെയും ഈ പുരാതന ക്ഷേത്രത്തിന്റെയും പ്രാധാന്യം കൂടുതൽ വർദ്ധിക്കുന്നുവെന്ന് നിസംശയം പറയാം.
രാജനീതി നോക്കുകയാണെങ്കിൽ കേരളത്തിലെ തന്റെ ആദ്യ റോഡ് ഷോ എറണാകുളത്ത് അമിത് ഷാ നടത്തുന്നുവെന്ന തീരുമാനം പ്രാധാന്യമർഹിക്കുന്നതാണ് കാരണം ഒരു കാലത്ത് തൃപ്പൂണിത്തുറ തന്നെ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി അറിയപ്പെട്ടിരുന്നു.
അതായത് പഴയ നാട്ടുരാജ്യമായ കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമാണ് തൃപ്പൂണിത്തുറ. ഇവിടെയാണ് ശ്രീപൂർണ്ണത്രയീശ ക്ഷേത്രം (Sree Poornathrayeesa Temple) സ്ഥിതിചെയ്യുന്നത്.
തലസ്ഥാനമെന്ന നിലയിൽ ഇത് ദൈവത്തിന്റെ അനുഗ്രഹമുള്ളിടമാണെന്നും, ഭഗവാന്റെ കൃപയാൽ ഈ നഗരം എല്ലായ്പ്പോഴും പണവും സമ്പത്തും നിറഞ്ഞതായിരിക്കുമെന്നുമാണ് വിശ്വാസം.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണുവാണ്. സന്താനഗോപാല മൂർത്തി എന്ന രൂപത്തിലാണ് ഭഗവാൻ വിഷ്ണു ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നത്. കുട്ടികളില്ലാത്ത ദമ്പതികൾ ഇവിടെ വന്നു പ്രാർത്ഥിച്ചാൽ സന്താന സൗഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം.
എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവം വളരെ പ്രശസ്തമാണ്. ഇതിൽ പ്രധാനം വൃശ്ചികമാസത്തിൽ (നവംബർ - ഡിസംബർ മാസങ്ങളിൽ) നടക്കുന്ന വൃശ്ചികോത്സവം ആണ്. ഈ ഉത്സവമാണ് കേരളത്തിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
കേരള സംസ്ഥാനത്തിലെ ഏറ്റവും വലിയ ഉത്സവമാണ് പൂർണത്രയീശന്റെ വൃശ്ചികോത്സവം. 3 മണിക്കൂർ നീണ്ടു നിൽക്കുന്ന ഗംഭീരമായ പഞ്ചാരി മേളം, അടന്തയുടെ 3 4 കാലങ്ങൾ, അഞ്ചടന്തയുടെ അവസാന രണ്ടു കാലങ്ങൾ, അതിനു ശേഷമുള്ള നടപ്പുര മേളവുമെല്ലാമാണ് ഈ ഉത്സവത്ന്റെ പ്രേത്യേകത.
നൂറുകണക്കിന് ആനകൾ അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കാണാൻ തന്നെ എന്തുരസമാണെന്നോ. മേളം കാണാൻ നിരവധി ആളുകളാണ് എത്താറുള്ളത്. ക്ഷേത്രത്തിലെ ഈ ഉത്സവം രാജകുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഈ സമയത്താന് പണ്ട് രാജകുടുംബത്തിലെ പ്രധാന കാര്യങ്ങൾ നടന്നിരുന്നത്. അതായത് പിൻഗാമിയുടെ തിരഞ്ഞെടുപ്പ്, അദ്ദേഹത്തിന്റെ യോഗ്യതയുടെ പരിശോധന, പണ്ഡിതോചിതമായ ചർച്ച എന്നിങ്ങനെ പലതും.
അർജുനനും ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടിരിക്കുന്നു
ക്ഷേത്രത്തിലെ പുരാണം മഹാഭാരത കാലഘട്ടത്തിലെ ബ്രാഹ്മവൈവർത്ത പുരാണത്തിൽ വിവരിച്ചിരിക്കുന്ന ഒരു ഭാഗവുമായി ബന്ധമുണ്ട്. ഐതിഹ്യം അനുസരിച്ച് ദ്വാരകയുടെ പ്രാന്തപ്രദേശത്ത് താമസിച്ചിരുന്ന ഒരു ബ്രാഹ്മണന്റെ മകൻ ദ്വാപരയുഗത്തിൽ ജനിച്ചയുടൻ മരിച്ചു.
ആ സമയത്തെ ദ്വാരക രാജാവായ ഉഗ്രാസെന്റെ അടുത്തേക്ക് ഈ ബ്രഹ്മണൻ പോയി. അന്നത്തെ സമ്പ്രദായമനുസരിച്ച്തന്റെ പ്രജകളുടെ സന്തോഷത്തിനും ദുരിതത്തിനും ഉത്തരവാദി രാജാവാണ് എന്ന നിഗമനമായിരുന്നു. പ്രജകൾക്ക് അവരുടെ വീടുകളിൽ എന്തെങ്കിലും അസ്വാഭാവിക അപകടമുണ്ടായാൽ അതിനും അവർ രാജാവിനെയാണ് കുറ്റപ്പെടുത്തിയിരുന്നത്.
ആദ്യം രാജാവ് ബ്രാഹ്മണനെ സമാധാനപ്പെടുത്തി തിരിച്ചയച്ചുവെങ്കിലും ശേഷവും ബ്രാഹ്മണന് ജനിച്ച 9 കുട്ടികളിൽ ഒൻപതും മരണമടയുകയുണ്ടായി. അതിനു ശേഷം ഒടുവിൽ രാജാവിന്റെ മുന്നിൽ ദേഹത്യാഗം ചെയ്യാനെത്തിയ ബ്രാഹ്മണനെ അർജ്ജുനൻ സഹായിക്കാമെന്ന് വാക്ക് കൊടുക്കുകയും ബ്രാഹ്മണന് ജനിക്കാൻ പോകുന്ന കുഞ്ഞിനെ താൻ രക്ഷിച്ചുകൊള്ളാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു.
ശേഷം ബ്രാഹ്മണന്റെ കുഞ്ഞിന്റെ ജനന സമയത്ത് അർജ്ജുനൻ അവിടെയെത്തുകയും മഹാദേവൻ നൽകിയ ബാണം ഉപയോഗിച്ച് സുരക്ഷ ഒരുക്കുകയും ചെയ്തു. കുഞ്ഞിന്റെ രക്ഷക്കായി എപ്പോഴാണോ അർജ്ജുനൻ ആ ബാണം ഉപയോഗിച്ചത് അത്ഭുതമെന്ന് പറയട്ടെ കുഞ്ഞും ബാണവും അപ്രത്യക്ഷമാകുകയായിരുന്നു.
ഇത് സത്യം പറഞ്ഞാൽ അർജ്ജുനന് തന്റെ കഴിവിലുള്ള ഗർവ് അടക്കാൻ കൃഷ്ണൻ ചെയ്ത ഒരു പരീക്ഷണമായിരുന്നു. ബാണം അപ്രത്യക്ഷമായപ്പോൾ അർജ്ജുനൻ വിഷമിക്കുകയും ബ്രാഹ്മണനോട് വാക്കുപറഞ്ഞ പ്രകാരം സ്വയം ജീവൻ ത്യജിക്കാൻ തയ്യാറാകുകയും ചെയ്യുകയായിരുന്നു.
ഇതുകണ്ട കൃഷ്‍ണൻ അർജ്ജുനനെ പിന്തിരിപ്പിക്കുകയും തന്റെ മായയിൽ പാതാളത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെക്കണ്ട കാഴ്ച കണ്ട് കണ്ണ് തള്ളിപ്പോയ അർജ്ജുനൻ കണ്ടത് തന്റെ കൂടെയും കൃഷ്ണൻ ക്ഷീരസാഗരത്തിലും ഭഗവാൻ മാത്രമല്ല അവിടെ ബ്രാഹ്മണന്റെ കുഞ്ഞിനേയും കാണാൻ സാധിച്ചു.
അങ്ങനെ അർജ്ജുനന്റെ ഗർവ് ശമിപ്പിക്കുകയും ബ്രാഹ്മണന്റെ കുഞ്ഞിനെ തിരികെ നൽകുകയും ചെയ്തു. കൂടാതെ അവിടെനിന്നും ഭഗവാൻ ഒരു മൂർത്തികൂടി അര്ജ്ജുനന് നൽകിയെന്നും ഈ മൂർത്തിയാണ് ഈ അമ്പലത്തിന്റെ പ്രധാന പ്രതിമ എന്നുമാണ് വിശ്വാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...