കേരളത്തിലേക്ക് പത്ത് പുതിയ വന്ദേഭാരത് (നമോ ഭാരത്) ട്രെയിനുകൾ എത്തുന്നു. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ഇവയ്ക്കാകും. ഇന്റർസിറ്റി യാത്രകൾക്കായുള്ള ഈ ആധുനിക എസി ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 130 കിലോ മീറ്ററാണ്. ഓട്ടമാറ്റിക സ്ലൈഡിങ് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിലുണ്ട്.
വേഗതയും മികച്ച സൗകര്യങ്ങളും നൽകുന്ന വന്ദേഭാരത്, ഇന്ത്യയിൽ ഹ്രസ്വദൂര യാത്രകൾക്ക് പുതിയ മാനവും നിലവാരവും നൽകും. മെട്രോ ട്രെയിനുകൾക്ക് സമാനമായി പെട്ടെന്ന് ഓടി തുടങ്ങാനും അതിവേഗം നിർത്താനുമുള്ള ആധുനിക സൗകര്യങ്ങൾ ഇതിലുണ്ട്. 100 മുതൽ 250 കിലോമീറ്റർ ദൂരെയുള്ള നഗരങ്ങളെ ബന്ധിപ്പിച്ചാണ് നമോ ഭാരത് ട്രെയിനുകൾ യാത്ര ഒരുക്കുന്നത്.
ഇലക്ട്രിക് ട്രെയിനുകൾ ആയതിനാൽ കൂടുതൽ കാര്യക്ഷമമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയിൽ രണ്ട് ട്രെയിനുകൾ കൊല്ലത്ത് നിന്നാണ് സർവീസ് ആരംഭിക്കുന്നത്. ഒന്ന് തിരുനെൽവേലിയിലേക്കും മറ്റൊന്ന് തൃശ്ശൂരിലേക്കും. തൃശ്ശൂരിലേക്ക് ഉള്ളത് ഗുരുവായൂർ വരെ വ്യാപിപ്പിക്കാനും സാധ്യത ഉണ്ട്. മറ്റൊന്ന് തിരുവന്തപുരത്ത് നിന്ന് ആരംഭിച്ച് എറണാകുളത്ത് അവസാനിക്കുന്നു. ഗുരുവായൂരിൽ നിന്ന് തുടങ്ങി തമിഴ്നാട്ടിലെ മധുരയിൽ അവസാനിക്കുന്ന ട്രെയിനുമുണ്ട്.
കേരളത്തിന് നൽകുന്ന 10 നമോ ഭാരത് ട്രെയിനുകളിൽ രണ്ടെണ്ണം കൊല്ലത്ത് നിന്നാണ് ആരംഭിക്കുന്നത്. മറ്റ് രണ്ട് ട്രെയിനുകൾ കൊല്ലം വഴി പോകുന്നവയാണ്. ഇവ കൊല്ലം ജില്ലയിലെ ടൂറിസം മേഖലയിൽ വൻ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ബ്രിട്ടിഷ് ചരിത്രത്തിന്റെ ഭാഗമായ കൊല്ലം–ചെങ്കോട്ട പാതയിലെ മനോഹാരിത ആസ്വദിക്കാൻ രണ്ടു ട്രെയിനുകളിലെ യാത്ര അവസരം നൽകും. പുനലൂർ മുതൽ ആര്യങ്കാവ് വരെയുള്ള പാതയിലെ തുരങ്കങ്ങളും പച്ചപ്പും വന്യമായ വനഭംഗിയും ആസ്വദിക്കാം.തെന്മല അണക്കെട്ട് പാലരുവി വെള്ളച്ചാട്ടം, റോസ്മല എന്നിവിടങ്ങളിൽ എത്തിച്ചേരാനും ഈ പാതയിലൂടെ സാധിക്കും.
Read Also: കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം
എന്നാൽ ട്രെയിനുകൾ നിർത്താനുള്ള അടിസ്ഥാനസൗകര്യങ്ങൾ ചെറിയ സ്റ്റേഷനുകളിൽ ഇല്ലെന്നത് പോരായ്മയാണ്. അതിന് പരിഹാരം കണ്ടെത്തിയാൽ മാത്രമേ തെന്മല, ആര്യങ്കാവ് മേഖലകളിലെ ടൂറിസത്തിന് സഹായിക്കൂ. മൺറോതുരുത്ത് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചാൽ കൂടുതൽ വിനോദ സഞ്ചാരികൾ എത്തും.
ജിഎസ്ടി ഉൾപ്പെടെ 30 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്. ഒരാഴ്ച മുതൽ ഒരു മാസം വരെ പോയി വരാനുള്ള സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യവുമുണ്ടാകും. 20 സിംഗിൾ ജേർണി ടിക്കറ്റ് നിരക്ക് നൽകി ഒരു മാസത്തേക്കു യാത്ര ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.