ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുന്നതിന്റെ പ്രാധാന്യവും കാരണവും അറിയാം..
നിങ്ങൾക്ക് ഏത് ദിവസവും ഏതെങ്കിലും ദൈവത്തെ ആരാധിക്കാൻ കഴിയുമെങ്കിലും ആഴ്ചയിലെ ഏഴു ദിവസവും ഓരോ ദൈവത്തിന് പ്രാധാന്യമാണ്. ഈ ദിവസങ്ങളിൽ ആ ദൈവങ്ങളെ ആരാധിക്കുന്നത് പ്രത്യേക ഫലങ്ങൾ നൽകുന്നുവെന്നാണ് വിശ്വാസം.
ന്യുഡൽഹി: നിങ്ങൾക്ക് ഏത് ദിവസവും ഏതെങ്കിലും ദൈവത്തെ ആരാധിക്കാൻ കഴിയുമെങ്കിലും ആഴ്ചയിലെ ഏഴു ദിവസവും ഓരോ ദൈവത്തിന് പ്രാധാന്യമാണ്. ഈ ദിവസങ്ങളിൽ ആ ദൈവങ്ങളെ ആരാധിക്കുന്നത് പ്രത്യേക ഫലങ്ങൾ നൽകുന്നുവെന്നാണ് വിശ്വാസം.
അതുകൊണ്ടുതന്നെ ചൊവ്വാഴ്ച ഹനുമാന്റെ ദിനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇന്നേ ദിവസം ഹനുമാനെ ഭജിക്കുന്നത് വഴി ആഗ്രഹിച്ചതും നല്ലതുമായ ഫലങ്ങൾ ലഭിക്കും എന്നാണ്. എന്നാൽ ചൊവ്വാഴ്ച തന്നെ ഹനുമാനെ ആരാധിക്കുന്നതിനു പിന്നിലെ കാരണം എന്താണ്? നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.
Also Read: ധനം ആർജ്ജിക്കാൻ ദിവസവും ഈ മന്ത്രം ജപിക്കുക
അതിന്റെ ഉത്തരം അറിയാം.. അതുപോലെ ഹനുമാന് പൂജ നടത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങളും..
പുരാണ വിശ്വാസങ്ങളും പ്രത്യേകിച്ച് സ്കന്ദ് പുരാണമനുസരിച്ച് (Skand Puran) ഹനുമാൻ ജനിച്ചത് ചൊവ്വാഴ്ച ദിവസമാണ് എന്നാണ്. അതിനാലാണ് ഈ ദിവസം അദ്ദേഹത്തെ ആരാധിക്കുന്നത്. ഈ ദിവസം നിയമപരമായ ആചാരങ്ങളോടെ ഹനുമാനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യും എന്നാണ് വിശ്വാസം.
അതുകൊണ്ടുതന്നെയാണ് ഹനുമാനെ സങ്കട്മോചൻ (Sankatmochan)എന്ന് പറയുന്നത്. ഇതിനുപുറമെ ചൊവ്വ ഗ്രഹത്തിന്റെ കൺട്രോളർ ഹനുമാൻ ജിയാണെന്നും വിശ്വസിക്കപ്പെടുന്നതിനാൽ ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുന്നു. ഈ ദിവസം വ്രതവും ഉപവാസത്തിനുമൊപ്പം ഹനുമാൻ ചാലിസ (Hanuman Chalisa) പാരായണവും സുന്ദർകാണ്ഡിത്തിന്റെ പാരായണവും ഉത്തമമാണ്.
Also Read: Vastu Tips: വീടിന്റെ വാസ്തു ദോഷം നിങ്ങൾക്ക് depression ഉണ്ടാക്കാം, തടയാനുള്ള മാർഗമിതാ..
ഹനുമാനെ ആരാധിക്കുമ്പോഴും ചൊവ്വാഴ്ച നോമ്പെടുക്കുന്നതിനും ഈ കാര്യങ്ങൾ അറിയണം
ഹനുമാൻ ജിയെ ആരാധിക്കുമ്പോൾ വിശുദ്ധിക്ക് പ്രത്യേക ശ്രദ്ധ നൽകണം.
നിങ്ങൾ ആരാധിക്കുമ്പോഴെല്ലാം മനസ്സോടും ശരീരത്തോടും ശുദ്ധിയുള്ളവരായിരിക്കുക. ആരാധനയ്ക്കിടെ മനസ്സിനെ അലഞ്ഞുതിരിയാൻ അനുവദിക്കരുത്. ശാന്തമായ മനസ്സോടെ മാത്രം ആരാധിക്കുക
നിങ്ങൾ ചൊവ്വാഴ്ച ഉപവസിക്കുകയാണെങ്കിൽ, ഈ ദിവസം ഉപ്പ് കഴിക്കരുത് കൂടാതെ മധുരമുള്ള എന്തെങ്കിലും ദാനം ചെയ്യുകയാണെങ്കിൽ അതും കഴിക്കരുത്.
ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുന്നതോടൊപ്പം 'ഓം ശ്രീ ഹനുമത് നമ' എന്ന് ചൊല്ലുന്നത് ഫലപ്രദമായി കണക്കാക്കപ്പെടുന്നു.
ഈ ദിവസം ചുവന്ന വസ്ത്രം ധരിക്കുന്നത് ശുഭസൂചനയാണ്. ഓർമ്മിക്കാതെപോലും കറുപ്പ് അല്ലെങ്കിൽ വെള്ള വസ്ത്രം ധരിച്ച് ഹനുമാൻ ജിയെ ആരാധിക്കാൻ മറക്കരുത്. ചൊവ്വാഴ്ച നോമ്പ് അനുഷ്ഠിക്കുന്ന വ്യക്തി ദിവസത്തിൽ ഒരിക്കൽ മാത്രം ഭക്ഷണം കഴിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...