February Lucky Zodiac Sign: ഫെബ്രുവരി മാസം ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.  ഈ മാസം ചില സ്പെഷ്യൽ ഗ്രഹങ്ങൾ സംക്രമിക്കും.  അതിന്റെ ഗുണം ഈ രാശിക്കാർക്ക് ലഭിക്കും.  ഈ മാസം മുഴുവനും ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കും. ഈ സമയത്ത് ഭാഗ്യം തെളിയും.  ഭാഗ്യമുള്ളതുകൊണ്ടുതന്നെ എല്ലാ കാര്യവും നടക്കും.  ധനലാഭം ഉണ്ടാകും അതുമൂലം സാമ്പത്തിക സ്ഥിതി ശക്തമാകും. ഫെബ്രുവരിയിലെ ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Gochar 2023: ത്രികോണ രാജയോഗത്തിലൂടെ ഈ 3 രാശിക്കാരുടെ സമയം തെളിയും


 


മേടം (Aries):  മേടം രാശിക്കാർക്ക് ഫെബ്രുവരി മാസം പ്രതീക്ഷിച്ചതിലും കൂടുതൽ ഗുണം നൽകും.  ആഗ്രഹം പോലെ ജോലി നടക്കും. പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ തുറക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം മൂലം സാമ്പത്തിക സ്ഥിതി വളരെ ശക്തമാകും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇവർക്ക് ഈ മാസം ഉണ്ടാകും. ഈ മാസം മേടം രാശിക്കാരുടെ അനുകൂല സ്ഥാനത്തായിരിക്കും സൂര്യൻ, ശുക്രൻ, ശനി എന്നിവ.  അത് ഇവർക്ക് വളരെയധികം ഗുണം ചെയ്യും.


ഇടവം (Taurus): ഫെബ്രുവരി മാസം ഇടവം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും.  അത് മൂലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വ്യവസായികൾക്ക് ലാഭമുണ്ടാകും. ഷെയർ മാർക്കറ്റിൽ നിന്നും ലാഭമുണ്ടാകും, പക്ഷെ  ഫെബ്രുവരി 15 ന് ശേഷം നിക്ഷേപിച്ചാൽ മതി.


Also Read: Republic Day 2023: ഇന്ത്യൻ നേവിയുടെ IL-38 വിമാനം ആദ്യമായും അവസാനമായും പ്രദർശിപ്പിക്കും 


വൃശ്ചികം (Scorpio):  വൃശ്ചിക രാശിക്കാർക്ക് ഫെബ്രുവരി മാസം ശുഭകരമായ ഫലങ്ങളാണ് ഉണ്ടാകുക. പ്രത്യേകിച്ച് ഫെബ്രുവരി 15 ന് ശേഷം സമയം വളരെ നല്ലതായിരിക്കും. ഈ കാലയളവിൽ ചന്ദ്ര രാശിയിൽ വ്യാഴത്തിന്റെ ശുഭഭാവം കാരണം പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും അതുവഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.


ധനു (Sagittarius):  ധനു രാശിക്കാരുടെ ജാതകത്തിൽ പതിനൊന്നാം ഭാവത്തിലുള്ള കേതുവിന്റെ സാന്നിധ്യം ശുഭകരമായ ഫലങ്ങൾ നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ വൻ ധനലാഭം ഉണ്ടാകും. സാമ്പത്തികമായി നൊക്കുകയാണെങ്കിൽ ഫെബ്രുവരി മാസം വളരെ ഗുണം ചെയ്യും. ഷെയർ മാർക്കറ്റുമായി ബന്ധപ്പെട്ട ആളുകൾക്ക് മികച്ച വരുമാനം ലഭിക്കും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.