Budh Gochar 2023: ത്രികോണ രാജയോഗത്തിലൂടെ ഈ 3 രാശിക്കാരുടെ സമയം തെളിയും

Kendra Trikon Rajyog:  പുതുവർഷത്തിലെ ആദ്യ മാസത്തിൽ അതായത് ജനുവരിയിലും ഫെബ്രുവരിയിലും പല ഗ്രഹങ്ങളും രാശി മാറുന്നുണ്ട് അത് എല്ലാ രാശിക്കാരേയും ബാധിക്കും. ബുധൻ ഫെബ്രുവരിയിൽ രാശിമാറും അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടും.

Mercury Transit 2023: ജ്യോതിഷത്തിൽ ബുധനെ ഒരു ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.  ബുധൻ അറിവ്, പഠനം, ബുദ്ധി, യുക്തിപരമായ കഴിവ് എന്നിവയുടെ കാരകനാണ്. ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് ബുധനെ പറയുന്നത്.  ഫെബ്രുവരിയിൽ മകരരാശിയിൽ ബുധൻ സംക്രമിക്കും. അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടും. 

1 /4

ഫെബ്രുവരിയിൽ മകരരാശിയിൽ ബുധൻ സംക്രമിക്കും. അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടും. ജ്യോതിഷത്തിൽ ഈ രാജയോഗം വളരെ ശുഭകരമായിട്ടാണ്  കണക്കാക്കുന്നത്.  ഇതിലൂടെ 3 രാശികളിൽ ഉള്ളവർക്ക് വൻ നേട്ടങ്ങൾ ലഭിക്കും

2 /4

മേടം:  ബുധന്റെ സംക്രമം മേടം രാശിക്കാർക്ക് ശുഭകരമായ സ്വാധീനമുണ്ടാക്കും.  ഈ രാശിമാറ്റത്താൽ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം മേടം രാശിയുടെ പത്താം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇത് എല്ലാ പ്രവർത്തനങ്ങളിലും വിജയം കൈവരിക്കും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും. ജോലിസ്ഥലത്ത് സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കും. വ്യവസായികൾക്ക് നല്ല ലാഭം ലഭിക്കും.  

3 /4

മകരം:  ഫെബ്രുവരി ആദ്യം ബുധൻ മകര രാശിയിൽ പ്രവേശിക്കും. ഈ സംക്രമം ഈ രാശിക്കാർക്ക് നല്ല വാർത്തകൾ നൽകും. സംക്രമത്തിൽ നിന്ന് രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഈ രാശിക്കാർക്ക് പുതിയ തൊഴിലവസരങ്ങൾ നൽകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. അവിവാഹിതർക്ക് വിവാഹം കഴിക്കാം. മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചനം ലഭിക്കും.

4 /4

തുലാം:  തുലാം രാശിയുടെ നാലാം ഭാവത്തിലാണ് ബുധന്റെ സംക്രമം. ഈ സംക്രമത്തിൽ നിന്ന് രൂപംകൊണ്ട കേന്ദ്ര ത്രികോണം രാജയോഗം തുലാം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ സമയത്ത് ഇവർക്ക് ഭൗതിക സുഖങ്ങളിൽ മികവുണ്ടാകും. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങുന്നതിനും സാധ്യതയുണ്ട്. പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നത് വളരെ ഫലപ്രദമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola