Gold Price Today: കുതിച്ചുയരുന്നു സംസ്ഥാനത്തെ സ്വർണവില, ഗ്രാമിന് 40 രൂപ കൂടി
ഇന്നലെ ഗ്രാമിന് 4730 രൂപയിലായിരുന്നു സ്വർണത്തിന്റെ വിപണനം. 22 കാരറ്റ് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.
ഒരു ദിവസത്തെ വില ഇടിവിന് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിച്ചുയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് ഇന്നത്തെ സ്വർണവില. 40 രൂപയാണ് ഇന്ന് ഗ്രാമിന് കൂടിയത്. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 4770 രൂപയ്ക്കാണ് ഇന്നത്തെ സ്വർണവിപണി. ഇതോടെ ഒരു പവൻ സ്വർണത്തിന് 38160 രൂപയാണ് ഇന്നത്തെ വില. മാർച്ച് രണ്ടിന് ഒരു പവന് വില 38160 ആയിരുന്നു.
320 രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണത്തിനുണ്ടായത്. ഇന്നലെ ഗ്രാമിന് 4730 രൂപയിലായിരുന്നു സ്വർണത്തിന്റെ വിപണനം. 22 കാരറ്റ് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. 18 കാരറ്റ് സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാമിന് 30 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്നത്തെ 3940 രൂപയാണ്.
അതേസമയം 925 ഹോൾമാർക്ക് വെള്ളി വിലയിൽ മാറ്റം ഉണ്ടായിട്ടില്ല. ഗ്രാമിന് 100 രൂപയാണ് വില. സാധാരണ വെള്ളിക്ക് ഇന്ന് ഗ്രാമിന് 73 രൂപയാണ് വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...