കൊച്ചി : രാവിലെ പവന് 1040 രൂപ വർധിച്ച സ്വർണവില ഉച്ചയ്ക്ക് ശേഷം 720 രൂപ കുറഞ്ഞു. വില കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന് 39,840 രൂപയാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത് . ഗ്രാമിന് 4940 രൂപയാണ് സ്വർണവില.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ പവന് 1,040 രൂപ വർധിച്ചതോടെ സ്വർണവില 40,560തിലെത്തിയിരുന്നു. ഇപ്പോൾ ഗ്രാമിന് 90 രൂപയാണ് കുറഞ്ഞിരിക്കുന്നത്. രാവിലെ 130 രൂപയായിരുന്നു വർധിച്ചിരുന്നത്. 


ALSO READ : Russia-Ukraine War: റഷ്യയുടെ യുക്രൈൻ അധിനിവേശം എണ്ണവില മാത്രമല്ല നമ്മുടെ അടുക്കളയുടെ താളവും തെറ്റിക്കും


ഉച്ചയ്ക്ക് വില കുറഞ്ഞെങ്കിലും ഇന്ന് മാർച്ച് 9നുള്ള സ്വർണത്തിന്റെ വില മാർച്ച് എട്ടുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമിന് 40 രൂപയാണ് ആകെ വർധിച്ചിരിക്കുന്നത്. പവന് 320 രൂപയുമാണ് വർധനവ്. 


മാർച്ച്  മാസം തുടങ്ങിയതിന് ശേഷം ഇത് അഞ്ചാം തവണയാണ് സ്വർണ വില വർധിക്കുന്നത്. അതും ഓരോ തവണയും വർധിച്ച് ഗ്രാമിന് ശരാശരി 100 രൂപ നിരക്കിലാണ്. ഇതോടെ രാജ്യത്ത് കഴിഞ്ഞ 20 മാസത്തിനിടെ ഏറ്റവും ഉയർന്ന് സ്വർണ വിലയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 


ALSO READ : Post Office Scheme: പോസ്റ്റ് ഓഫീസ് നല്‍കും കിടിലന്‍ പദ്ധതി, 5 വർഷത്തിനുള്ളിൽ നേടാം 14 ലക്ഷം രൂപ...!!


റഷ്യൻ യുക്രൈൻ പ്രതിസന്ധി ഉടലെടുത്തതിന് ശേഷമാണ് രാജ്യത്തെ സ്വർണ വിലയിൽ ഇത്രയധികം കുതിപ്പ് ഉണ്ടായിരിക്കുന്നത്. കൂടാതെ രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണ വില ഉയരുന്നതിന് മറ്റൊരു പ്രധാന കാരണം. 


ആഗോള മാർക്കറ്റിൽ സ്പോട് ഗോർഡിന്റെ വില 54 ഡോളറാണ് ട്രോയ് ഔണിസിന് വർധിച്ചരിക്കുന്നത്. 2,053.13 ഡോളറാണ് ഒരു ടോയി ഔണസ് സ്പോട് ഗോൾഡിന്റെ വില. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.